ഫോർട്ടുകൊച്ചി: വിവിധ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. ആലപ്പുഴ അരൂക്കുറ്റി സ്വദേശിയും ഇപ്പോള്‍ ഇടക്കൊച്ചി അക്വിനാസ് കോളജിന് കിഴക്ക് പാലമറ്റം റോഡില്‍ താമസിക്കുന്ന മനീഷിനെ(27)യാണ് ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലിലടച്ചത്.
മോഷണം, കവര്‍ച്ച, കഞ്ചാവ് വില്പന, വധശ്രമം, അടിപിടി തുടങ്ങിയ കുറ്റങ്ങള്‍ക്ക് പ്രതിക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.