Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralanews

Kerala

നാടിനെ വിറപ്പിച്ച 'റെഡ് മാർക്ക്' രഹസ്യം പുറത്ത്; ഒടുവിൽ വമ്പൻ ട്വിസ്റ്റ്

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ "ചു​വ​പ്പ് അ​ട​യാ​ള' ര​ഹ​സ്യ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞു. വീ​ടു​ക​ളു​ടെ മ​തി​ലു​ക​ളി​ലും തൂ​ണു​ക​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചു​വ​ന്ന അ​ട​യാ​ള​ങ്ങ​ൾ ക​ണ്ട് ഭ​യ​ച​കി​ത​രാ​യ നാ​ട്ടു​കാ​ർ ഒ​ടു​വി​ൽ ആ​ശ്വാ​സ​ത്തി​ന്‍റെ നെ​ടു​വീ​ർ​പ്പി​ലാ​ണ്.

വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​ടെ നീ​ക്ക​മാ​ണോ ഇ​തെ​ന്ന് ഭ​യ​ന്നാ​ണ് പ്ര​ദേ​ശം മു​ഴു​വ​ൻ പ​രി​ഭ്രാ​ന്തി​യി​ലാ​യ​ത്. നേ​മ​ത്തെ കോ​ർ​പ്പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സ് ലെ​യി​ൻ, ജെ​പി ലെ​യി​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് അ​ജ്ഞാ​ത​ർ ചു​വ​ന്ന സ്പ്രേ ​പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പു​ല​ർ​ച്ചെ ഈ ​അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടു ഭ​യ​ന്ന വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ചി​ല​രാ​ണ് ഈ ​അ​ട​യാ​ള​ങ്ങ​ൾ പ​തി​പ്പി​ക്കു​ന്ന​തെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വ​ർ​ദ്ധി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ഗ​ര​ത്തി​ലെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ ക​റു​ത്ത സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ച്ച് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത​തോ​ടെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വി​വ​രം ഉ​ട​ൻ ത​ന്നെ നേ​മം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ ട്വി​സ്റ്റ് ഈ ​സം​ഭ​വ​ത്തി​ലു​ണ്ടാ​യ​ത്. വാ​ർ​ത്ത​ക​ൾ അ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ സ്വ​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഒ​രു പ്ര​മു​ഖ സ്വ​കാ​ര്യ ഫൈ​ബ​ർ ഇ​ന്‍റ​ർ​നെ​റ്റ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​വ​ർ. പു​തി​യ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കേ​ണ്ട വീ​ടു​ക​ൾ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ത​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​ട​യാ​ള​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ആ ​ചു​വ​പ്പ് മാ​ർ​ക്കു​ക​ൾ.

സ്പ്രേ ​പെ​യി​ന്‍റ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ശ്വ​സ​ന​ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ത​ങ്ങ​ൾ മു​ഖം മൂ​ടി​യ​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. യു​വാ​ക്ക​ളു​ടെ നി​ഷ്ക​ള​ങ്ക​മാ​യ വി​ശ​ദീ​ക​ര​ണം കേ​ട്ട പോ​ലീ​സു​കാ​ർ​ക്ക് ആ​ദ്യം ചി​രി​യാ​ണ് വ​ന്ന​തെ​ങ്കി​ലും, ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ സം​ഭ​വ​ത്തി​ന് ശു​ഭ​ക​ര​മാ​യ അ​ന്ത്യ​മു​ണ്ടാ​യ​തി​ൽ എ​ല്ലാ​വ​രും ആ​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

പോ​ലീ​സ് ഉ​ട​ൻ ത​ന്നെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ച് സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി നാ​ട്ടു​കാ​രു​ടെ പേ​ടി അ​ക​റ്റി. എ​ങ്കി​ലും, അ​പ​രി​ചി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം നേ​മം പോ​ലീ​സ് നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

Kerala

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്‍റെ ഈ നീക്കം.

സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നൽകാനാണ് ആലോചന.

സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്‍റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്‍റെ മൊഴി.

എന്നാൽ സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേവസ്വം ബോർഡിന്‍റേത് സ്വതന്ത്ര തീരുമാനമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അപേക്ഷ സർക്കാർ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്‍റെ മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ കൊള്ളയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കും.

Latest News

Up