Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് മണമ്മലിലാണ് സംഭവം.
പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മാധവിയുടെ തലയ്ക്കാണ് മുറിവേറ്റിട്ടുള്ളത്.
അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇയാളെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്യുകയാണ്.
Kerala
കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.
അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കത്തികുത്തിയിറക്കുകയായിരുന്നു.
കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Kerala
പാലക്കാട്: മലന്പുഴയിൽ മദ്യലഹരിയിലെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മലന്പുഴ ചേന്പന ഉന്നതിയിലായിരുന്നു സംഭവം.
ഉണ്ണികൃഷ്ണൻ ആണ് ഭാര്യ ബിന്ദുവിനെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.