Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Localbodyelection

പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു: ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി ശ​ബ​രി​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 11.30 നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ആ​രം​ഭി​ച്ച​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ശ​നി​യാ​ഴ്‌​ച അ​വ​സാ​നി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ൽ മു​തി​ർ​ന്ന അം​ഗം കോ​ൺ​ഗ്ര​സി​ന്‍റെ ക്ലീ​റ്റ​സ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ വി.​വി. രാ​ജേ​ഷ്, ആ​ര്‍. ശ്രീ​ലേ​ഖ അ​ട​ക്ക​മു​ള്ള​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി​യാ​ണ് ക​വ​ടി​യാ​ര്‍ കൗ​ണ്‍​സി​ല​ര്‍ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ് അം​ഗം വൈ​ഷ്ണ സു​രേ​ഷും ഭ​ര​ണ​ഘ​ട​ന കൈ​യി​ൽ പി​ടി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മെ കൊ​ച്ചി, കൊ​ല്ലം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ എ​ന്നീ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലും അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

അ​തേ​സ​മ​യം, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും ചെ​യ​ർ​പേ​ഴ്സ​ൺ, മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് 26ന് ​രാ​വി​ലെ 10.30നും ​ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​ന​ട​ത്തും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ​രാ​വി​ലെ 10.30നും ​വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ക​ൽ 2.30നും ​ന​ട​ക്കും.

Kerala

'ഭ​ർ​ത്താ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ നാ​ട്ടു​കാ​ർ​ക്ക് ന​ന്ദി'; ച​ർ​ച്ചാ വി​ഷ​യ​മാ​യി ഭാ​ര്യ​യു​ടെ കു​റി​പ്പ്

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച ഭ​ര്‍​ത്താ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ നാ​ട്ടു​കാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭാ​ര്യ.

മാ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി സ​ജി​കു​മാ​ര്‍ പ​ര​ട​യി​ലി​ന്‍റെ ഭാ​ര്യ സി​ന്ധു പ​ര​ട​യി​ലാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ജ​ന​ങ്ങ​ള്‍​ക്ക് ന​ന്ദി പ​റ​ഞ്ഞ​ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ക​ലാ​ധ​ര​നാ​ണ് സ​ജി​കു​മാ​റി​നെ തോ​ല്‍​പ്പി​ച്ച​ത്.

മാ​ന്നാ​ര്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് നി​വാ​സി​ക​ള്‍​ക്ക് ന​ന്ദി !' -എ​ന്നാ​യി​രു​ന്നു സി​ന്ധു പ​ര​ട​യി​ലി​ന്‍റെ ആ​ദ്യ പോ​സ്റ്റ്. ‌ഇ​തി​നു പി​ന്നാ​ലെ എ​ന്തി​നാ​ണ് ന​ന്ദി പ​റ​ഞ്ഞ​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച് സി​ന്ധു മ​റ്റൊ​രു പോ​സ്റ്റു​കൂ​ടി പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക സ്ഥാ​ന​ത്തു​ള്ള ഒ​രാ​ള്‍​ക്ക് പ​റ്റി​യ​ത​ല്ല വാ​ര്‍​ഡ് മെ​മ്പ​റു​ടെ പ​ണി എ​ന്നും പ്ര​ത്യേ​കി​ച്ച് ഒ​രു ജോ​ലി​യു​മി​ല്ലാ​ത്ത ആ​ള്‍​ക്ക് മാ​ത്ര​മേ വാ​ര്‍​ഡ് മെ​മ്പ​റാ​കാ​ന്‍ ക​ഴി​യൂ എ​ന്നും സി​ന്ധു ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു.

സ​ജി​കു​മാ​ര്‍ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി അ​ഭി​മു​ഖം ക​ഴി​ഞ്ഞ് കു​ട്ട​മ്പേ​രൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ത​ങ്ങ​ള്‍ ര​ണ്ടു​പേ​രും വി​ര​മി​ക്കും. പെ​ന്‍​ഷ​ന്‍ പ​റ്റി​ക്ക​ഴി​ഞ്ഞാ​ല്‍ വി​ദേ​ശ​ത്തേ​ക്ക് പ​റ​ക്കാ​നാ​ണ് ത​ന്‍റെ ഉ​റ​ച്ച തീ​രു​മാ​നം.

പ​ക്ഷേ പ​ഞ്ചാ​യ​ത്തും പി​ടി​ച്ച് നി​ല്‍​ക്കു​ന്ന ഇ​ദ്ദേ​ഹം ഒ​രി​ക്ക​ലും ആ ​വ​ഴി​ക്ക് വ​രി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല്‍​ക്ക​രു​തെ​ന്ന് എ​ത്ര നി​ര്‍​ബ​ന്ധി​ച്ചി​ട്ടും പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം എ​ന്നു​പ​റ​ഞ്ഞ് മ​ന​സി​ല്ലാ മ​ന​സോ​ടെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഒ​രു പ​രി​ശ്ര​മ​വും കൂ​ടാ​തെ എ​നി​ക്ക് സൗ​ക​ര്യം ഒ​പ്പി​ച്ചു​ത​ന്ന​തി​നാ​ണ് താ​ന്‍ ന​ന്ദി പ​റ​ഞ്ഞ​തെ​ന്നും സി​ന്ധു ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

സം​സ്ഥാ​ന​ത്തെ ഏ​ക വാ​ര്‍​ഡ് നി​ല​നി​ര്‍​ത്തി ആം ​ആ​ദ്മി പാ​ര്‍​ട്ടി

വ​യ​നാ​ട്: സം​സ്ഥാ​ന​ത്തെ ഏ​ക വാ​ര്‍​ഡ് നി​ല​നി​ര്‍​ത്തി ആം ​ആ​ദ്മി പാ​ര്‍​ട്ടി. ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ബീ​നാ കു​ര്യ​ന്‍ ആ​ണ് വി​ജ​യി​ച്ച​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ 113 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ആ​ണ് ബീ​ന കു​ര്യ​ന്‍റെ വി​ജ​യം. വ​ര്‍​ഷ​ങ്ങ​ളോ​ളം ഡ​ല്‍​ഹി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ബീ​ന കു​ര്യ​ന്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​യാ​യാ​ണ് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​യ​ത്.

Kerala

"ഇ​നി വേ​ദി​യി​ല​ല്ല സ​ദ​സി​ലാ​യി​രി​ക്കും': സ​ജീ​വ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് ഇ.​എം. അ​ഗ​സ്തി.

ഇ​ടു​ക്കി: സ​ജീ​വ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എം. അ​ഗ​സ്തി.

ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 22ാം വാ​ർ​ഡാ​യ ഇ​രു​പ​തേ​ക്കാ​റി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച ഇഎം. ആ​ഗ​സ്തി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഗ​സ്തി അ​റി​യി​ച്ച​ത്.

"ജ​ന​വി​ധി​യെ മാ​നി​ക്കു​ന്നു. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ തു​ട​ർ​ന്ന രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ​യ​മാ​യെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കും. ഇ​നി വേ​ദി​യി​ല​ല്ല സ​ദ​സി​ലാ​യി​രി​ക്കും താ​ൻ ഉ​ണ്ടാ​വു​ക'.-​ഇം.​എം. അ​ഗ​സ്തി പ​റ​ഞ്ഞു.

Kerala

ക​ട്ട​പ്പ​ന ന​ഗ​ര​ഭ​യി​ൽ ഇ.എം. ആഗസ്‌തി പരാജയപ്പെട്ടു

ഇ​ടു​ക്കി: ക​ട്ട​പ്പ​ന ന​ഗ​ര​ഭ​യി​ൽ മ​ത്സ​രി​ച്ച എ​ഐ​സി​സി അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ഇ.​എം. അ​ഗ​സ്തി പ​രാ​ജ​യ​പ്പെ​ട്ടു.

മൂ​ന്ന് ത​വ​ണ എം​എ​ൽ​എ, ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ്ര​മു​ഖ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​ണ് ഇം.​എം. അ​ഗ​സ്തി.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ 22-ാം വാ​ർ​ഡ് ഇ​രു​പ​തേ​ക്ക​റി​ലാ​ണ് അ​ഗ​സ്തി മ​ത്സ​രി​ച്ച​ത്. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി സി.​ആ​ർ. മു​ര​ളി 60 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​ണ് സി.​ആ​ർ. മു​ര​ളി.

Kerala

അ​തി​ജീ​വി​ത​യ്ക്കൊ​പ്പം, സ​ർ​ക്കാ​ർ അ​പ്പീ​ലി​ന് പോ​കു​ന്ന​താ​ണ് ശ​രി: ശ​ശി ത​രൂ​ർ എം​പി

തി​രു​വ​ന​ന്ത​പു​രം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ താ​ൻ അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പ​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​പ്പീ​ലി​ന് പോ​കു​ന്ന​താ​ണ് ശ​രി​യെ​ന്നും ശ​ശി ത​രൂ​ർ എം​പി.

ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തി​ൽ ന്യാ​യ​ത്തി​ന്‍റെ പ​ക്ഷ​മാ​ണ് പി​ടി​ക്കേ​ണ്ട​ത്. ഏ​തെ​ങ്കി​ലും ഒ​രു വ​ശം പി​ടി​ക്കേ​ണ്ട​തി​ല്ല. നീ​തി കി​ട്ടി​യി​ട്ടി​ല്ല എ​ന്ന് ന​ടി​ക്ക് തോ​ന്നു​ന്നു​ണ്ടാ​കും. നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ക്ക​ട്ടെ.- ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ മ​റു​പ​ടി.

ഞാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യു​ക​യോ പ​റ​യു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ എ​ന്നോ​ട് ചോ​ദി​ക്കാ​മെ​ന്നും മ​റ്റൊ​രാ​ൾ പ​റ​ഞ്ഞ​തി​ൽ എ​ന്നോ​ട് ചോ​ദി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

സ​മ്മ​ർ​ദം താ​ങ്ങാ​നാ​കു​ന്നി​ല്ല, മാ​ന​സി​ക​നി​ല ത​ക​ർ​ന്നു; പൂ​ഞ്ഞാ​റി​ൽ ബി​എ​ൽ​ഒ​യു​ടെ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി  

 

കോ​ട്ട​യം: പൂ​ഞ്ഞാ​റി​ൽ എ​സ്ഐ​ആ‌​ർ ജോ​ലി ഭാ​ര​ത്തെ തു​ട​ർ​ന്ന് ബി​എ​ൽ​ഒ​യു​ടെ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി. വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് ബി​എ​ൽ​ഒ​യു​ടെ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി പു​റ​ത്തു​വ​ന്ന​ത്. പൂ​ഞ്ഞാ​ർ മ​ണ്ഡ​ത്തി​ലെ 110 ‌‌ആം ​ബൂ​ത്തി​ലെ ബി​എ​ൽ​ഒ ആ​ന്‍റ​ണി​യു​ടേ​താ​ണ് സ​ന്ദേ​ശം.

ഓ​ഡി​യോ സ​ന്ദേ​ശ​മാ​യാ​ണ് ആ​ന്‍റ​ണി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ ദ​യ​നീ​യാ​വ​സ്ഥ വി​വ​രി​ച്ച​ത്. എ​സ്ഐ​ആ‌​ർ ജോ​ലി ഭാ​ര​ത്തെ തു​ട​ർ​ന്നു​ള്ള സ​മ്മ​ർ​ദം ത​നി​ക്ക് താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

മാ​ന​സി​ക​നി​ല ത​ക​ർ​ന്നെ​ന്നും ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള തോ​ന്ന​ലാ​ണെ​ന്നും ആ​ന്‍റ​ണി​യു​ടെ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ഇ​ടു​ക്കി​യി​ൽ പോ​ളി​ടെ​ക്നി​ക്ക് ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ന്‍റ​ണി.

Latest News

Up