x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വി​ത​യ്ക്കൊ​പ്പം, സ​ർ​ക്കാ​ർ അ​പ്പീ​ലി​ന് പോ​കു​ന്ന​താ​ണ് ശ​രി: ശ​ശി ത​രൂ​ർ എം​പി


Published: December 9, 2025 12:15 PM IST | Updated: December 9, 2025 12:15 PM IST

തി​രു​വ​ന​ന്ത​പു​രം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ താ​ൻ അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പ​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​പ്പീ​ലി​ന് പോ​കു​ന്ന​താ​ണ് ശ​രി​യെ​ന്നും ശ​ശി ത​രൂ​ർ എം​പി.

ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തി​ൽ ന്യാ​യ​ത്തി​ന്‍റെ പ​ക്ഷ​മാ​ണ് പി​ടി​ക്കേ​ണ്ട​ത്. ഏ​തെ​ങ്കി​ലും ഒ​രു വ​ശം പി​ടി​ക്കേ​ണ്ട​തി​ല്ല. നീ​തി കി​ട്ടി​യി​ട്ടി​ല്ല എ​ന്ന് ന​ടി​ക്ക് തോ​ന്നു​ന്നു​ണ്ടാ​കും. നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ക്ക​ട്ടെ.- ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ മ​റു​പ​ടി.

ഞാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യു​ക​യോ പ​റ​യു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ എ​ന്നോ​ട് ചോ​ദി​ക്കാ​മെ​ന്നും മ​റ്റൊ​രാ​ൾ പ​റ​ഞ്ഞ​തി​ൽ എ​ന്നോ​ട് ചോ​ദി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Shashi Tharoor actress assult case congress localbodyelection

Recent News

Up