Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Protest

Malappuram

അ​പ​ക​ടം പ​തി​വ്; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

ക​രു​വാ​ര​കു​ണ്ട്: റോ​ഡി​ൽ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഹ​ന്പ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട കെ​ണി​യാ​കു​ന്നു. തു​വൂ​ർ ഐ​ലാ​ശേ​രി ക​മാ​നം ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡു​മാ​യി കൂ​ടി​ച്ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന ഹ​ന്പു​ള്ള​ത്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ നി​ർ​മി​ച്ച ഹ​ന്പ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഹ​ന്പി​ന്‍റെ ഉ​യ​ര​ക്കൂ​ടു​ത​ലും നി​ർ​മാ​ണ​ത്തി​ലെ പി​ഴ​വും കാ​ര​ണം വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ത​ട്ടു​ന്ന​തും നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ന്ന​തും പ​തി​വാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഹ​ന്പ് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​തും വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​കാ​നി​ട​യാ​ക്കു​ന്നു.

കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള മ​ണ്‍​കൂ​ന​ക​ൾ നീ​ക്കം ചെ​യ്ത് റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി ഉ​റ​പ്പു​വ​രു​ത്തി യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ട​യാ​ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​ണ്. രാ​ത്രി​കാ​ല വെ​ളി​ച്ച​കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up