Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjeswaram

Kasaragod

മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ​യു​ടെ വോ​ട്ട് ചോ​രി ആ​രോ​പ​ണം പ​രാ​ജ​യ​ഭീ​തി​യെ തു​ട​ർ​ന്ന്: എം.​എ​ൽ. അ​ശ്വി​നി

മ​ഞ്ചേ​ശ്വ​രം: എ​കെ​എം അ​ഷ​റ​ഫ് എം​എ​ൽ​എ​യു​ടെ വോ​ട്ട് ചോ​രി ആ​രോ​പ​ണം പ​രാ​ജ​യ​ഭീ​തി​യെ തു​ട​ർ​ന്നാ​ണെ​ന്നും വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ വ്യാ​ജ വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക​ള​ക്ട​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​ക്കാ​ര്യം തെ​ളി​ഞ്ഞെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. അ​ശ്വി​നി പ​റ​ഞ്ഞു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നു പേ​രു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ബി​ജെ​പി നേ​താ​വി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ് എം​എ​ൽ​എ​യു​ടെ ശ്ര​മം. വോ​ട്ട് ചേ​ർ​ക്ക​ലെ​ന്ന പോ​ലെ വോ​ട്ട് നീ​ക്കം ചെ​യ്യാ​ൻ അ​പേ​ക്ഷ ന​ൽ​ക​ലും ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ണ്. വ്യാ​ജ​വോ​ട്ട​ർ​മാ​രെ​യും ഇ​ര​ട്ട വോ​ട്ട​ർ​മാ​രെ​യും ഉ​പ​യോ​ഗി​ച്ചാ​ണ് മു​സ്‌​ലിം​ലീ​ഗ് നാ​ളി​തു വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മു​ൻ​തൂ​ക്കം നേ​ടി​യ​തെ​ന്നും ഇ​തി​നാ​യി ലീ​ഗി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​ജ റ​സി​ഡ​ന്‍റ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ശ്വി​നി ആ​രോ​പി​ച്ചു.

 

Latest News

Up