x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ളെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ഉ​മ്മ​ർ ഫ​റൂ​ഖി​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും


Published: February 12, 2026 07:21 AM IST | Updated: February 12, 2026 07:21 AM IST

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം തു​മി​നാ​ട് മ​ക​ളെ​യും ബ​ന്ധു​വി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ്ര​തി ഉ​മ്മ​ർ ഫ​റൂ​ഖി​നെ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 18കാ​രി​യാ​യ ഏ​ക മ​ക​ൾ മ​റി​യം ജു​മൈ​ല​യേ​യും ബ​ന്ധു ഷേ​ക്കു​ഞ്ഞി​യേ​യും ഉ​മ്മ​ർ ഫ​റൂ​ഖ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

ഉ​മ്മ​ർ ഫ​റൂ​ഖും ഭാ​ര്യ താ​ഹി​റ​യും ത​മ്മി​ലു​ള്ള കു​ടും​ബ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക​ലാ​ശി​ച്ച​ത്. ഷേ​ക്കു​ഞ്ഞി​യു​ടെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഷേ​ക്കു​ഞ്ഞി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി പു​തി​യ ക​ത്തി വാ​ങ്ങി​യാ​ണ് പ്ര​തി എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags : kerala police crime news kasargodu manjeswaram

Recent News

Up