Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minorities

ഭി​ന്ന​ശേ​ഷി സം​വ​ര​ണം: കോ​ട​തി​യി​ല്‍ പ്ര​തീ​ക്ഷ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്ന് അ​​​നു​​​കൂ​​​ല ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി. കോ​​​ട​​​തി അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ, ഏ​​​ക​​​ദേ​​​ശം 22,000ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് അ​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന തീ​​​യ​​​തി മു​​​ത​​​ല്‍ത​​​ന്നെ സ്ഥി​​​ര​​​നി​​​യ​​​മ​​​നം ന​​​ല്‍​കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. കേ​​​സ് ഇ​​​ന്ന് സു​​​പ്രീം കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

സ​​​ര്‍​ക്കാ​​​രി​​​നുവേ​​​ണ്ടി സു​​​പ്രീംകോ​​​ട​​​തി​​​യി​​​ല്‍ സീ​​​നി​​​യ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ജ​​​യ​​​ദീ​​​പ് ഗു​​​പ്ത ഹാ​​​ജ​​​രാ​​​കും. നാ​​​യ​​​ര്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക്ക് ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് സ​​​മാ​​​ന സ്ഥി​​​തി​​​യി​​​ലു​​​ള്ള മ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​​ക​​​ള്‍​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ന​​​യ​​​മെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​റ്റ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ര്‍​ക്കാ​​​രി​​​നു വ്യ​​​ക്ത​​​മാ​​​യ ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം, ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​നം പൂ​​​ര്‍​ണ​​​മാ​​​യും പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​രെ ചി​​​ല അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് പ്രൊ​​​വി​​​ഷ​​​ണ​​​ലാ​​​യും ദി​​​വ​​​സ​​​വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് നി​​​യ​​​മ​​​നം ന​​​ല്‍​കാ​​​ന്‍ സാ​​​ധി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ങ്കി​​​ലും ഇ​​​ത്ത​​​ര​​​ക്കാ​​​ര്‍​ക്ക് പി​​​ന്‍ ന​​​മ്പ​​​ര്‍, ലീ​​​വ്, ഗ്രൂ​​​പ്പ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്, പി​​​എ​​​ഫ്, സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം തു​​​ട​​​ങ്ങി​​​യ എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സി​ല​ബ​സ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് വി​ദ​ഗ്ധ​രു​ടെ റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ

സം​​​സ്ഥാ​​​ന​​​ത്ത് സ്‌​​​കൂ​​​ള്‍ സി​​​ല​​​ബ​​​സ് വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​ത് വി​​​ദ​​​ഗ്ധരു​​​ടെ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ത്ര​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ ശി​​​വ​​​ന്‍​കു​​​ട്ടി. വി​​​ദ​​​ഗ്ധ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​രും അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യു​​​ടെ പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ ഏ​​​തു മാ​​​റ്റ​​​വും ന​​​ട​​​പ്പാ​​​ക്കു​​​ക.

എ​​​സ്എ​​​സ്എ​​​ല്‍​സി പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​തേ ശാ​​​സ്ത്രീ​​​യ സ​​​മീ​​​പ​​​നംത​​​ന്നെ​​​യാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ക. കു​​​ട്ടി​​​ക​​​ളെ പ​​​രീ​​​ക്ഷാ സ​​​മ്മ​​​ര്‍​ദ​​​ത്തി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത ന​​​യ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു

Editorial

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​നം ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്ക്

ന്യൂനപക്ഷവേട്ടയ്ക്കുള്ള നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെക്കുറിച്ച് ഇപ്പോഴല്ലെങ്കിൽ പിന്നെന്നാണ് നാം ആകുലപ്പെടേണ്ടത്! കേന്ദ്രസർക്കാരിൻ്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ ആശയങ്ങളെ പതിന്മടങ്ങ് ഹിംസാത്മകമാക്കുന്ന മതപരിവർത്തന നിരോധന ബില്ലുമായി ഒടുവിലിറങ്ങിയത് രാജസ്ഥാനാണ്.

ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ത​സ്വാ​ത​ന്ത്ര്യ ഉ​റ​പ്പു​ക​ളെ ച​വി​ട്ടി​മെ​തി​ച്ചാ​ണ് ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ യു​ദ്ധ​പ്ര​ഖ്യാ​പ​നം. ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ന​ട​ത്താം, മ​റി​ച്ചാ​കാ​ൻ പാ​ടി​ല്ല. ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​ർ​ക്കാ​രു​ക​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വ​ർ​ഗീ​യ​ത​യ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്താ​ണി​ത്? ക്രൈ​സ്ത​വ​രോ മു​സ്‌​ലിം​ക​ളോ മാ​ത്ര​മാ​ണോ വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​ത്? വ​ർ​ഗീ​യ​ത​യും അ​ക്ര​മോ​ത്സു​ക​ത​യും ഭീ​ഷ​ണി​യും കു​ത്തി​നി​റ​ച്ച ഈ ​നി​യ​മ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ലും കോ​ട​തി​ക​ളി​ലും യ​ഥോ​ചി​തം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത​ത്, ഈ ​കി​രാ​ത നി​യ​മ​ത്തോ​ളം ഭ​യ​ജ​ന​ക​മാ​യി​രി​ക്കു​ന്നു.

രാ​ജ​സ്ഥാ​നി​ൽ ചൊ​വ്വാ​ഴ്ച ബി​ജെ​പി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​ൽ, ജീ​വ​പ​ര്യ​ന്തം ത​ട​വ്, ഒ​രു കോ​ടി രൂ​പ വ​രെ പി​ഴ, കൂ​ട്ട മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് സ്വ​ത്ത് ക​ണ്ടു​കെ​ട്ട​ൽ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ക​ടു​ത്ത ശി​ക്ഷ​ക​ളാ​ണു​ള്ള​ത്.

അ​തേ​സ​മ​യം, പൂ​ർ​വി​ക​മ​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രെ ശി​ക്ഷ​യി​ൽ​നി​ന്നൊ​ഴി​വാ​ക്കു​മെ​ന്നും നി​യ​മ​ത്തി​ലു​ണ്ട്. പൂ​ർ​വി​ക​മ​ത​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​മെ​ന്നാ​ൽ ‘ഘ​ർ വാ​പ്പ​സി’ ആ​ണെ​ങ്കി​ൽ, ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക​ല്ലാ​തു​ള്ള മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം നി​രോ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​ർ​ഥം.

മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും നി​യ​മ​വി​രു​ദ്ധ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി ന​ട​ത്തു​ന്ന വി​വാ​ഹ​ങ്ങ​ൾ റ​ദ്ദാ​ക്കാ​നും വ​കു​പ്പു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​മാ​ന​മാ​യ ബി​ല്ലി​നു പ​ക​രം കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​യ മ​റ്റൊ​ന്നു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഒ​ഡീ​ഷ, ഉ​ത്ത​ർ​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക, ഹ​രി​യാ​ന, ഛത്തീ​സ്ഗ​ഡ്, ജാ​ർ​ഖ​ണ്ഡ്, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നീ 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​യി.

ബി​ല്ലി​ലെ അ​തീ​വ അ​പ​ക​ട​ക​ര​മാ​യ മ​റ്റൊ​രു വ​കു​പ്പ് ശ്ര​ദ്ധി​ക്കാ​തെ പോ​ക​രു​ത്. ഈ ​നി​യ​മ​ത്തി​നോ അ​തു പ്ര​കാ​രം സ്ഥാ​പി​ച്ച ഏ​തെ​ങ്കി​ലും ച​ട്ട​ത്തി​നോ ഉ​ത്ത​ര​വി​നോ അ​നു​സൃ​ത​മാ​യി, ‘സ​ദു​ദ്ദേ​ശ്യ’​ത്തോ​ടെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ ഏ​തെ​ങ്കി​ലും അ​ധി​കാ​രി​ക്കോ ഉ​ദ്യോ​ഗ​സ്ഥ​നോ പ​രാ​തി​ക്കാ​ര​നോ എ​തി​രേ കേ​സോ പ്രോ​സി​ക്യൂ​ഷ​നോ മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​കി​ല്ല.

അ​താ​യ​ത്, നി​യ​മം ദു​രു​പ​യോ​ഗി​ച്ചാ​ലും സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന ഒ​റ്റ മ​റു​പ​ടി​യി​ൽ നി​യ​മ പ​രി​ര​ക്ഷ ല​ഭി​ക്കും. വ്യ​ക്തി​വി​ദ്വേ​ഷം തീ​ർ​ക്കാ​ൻ​പോ​ലും പാ​ക്കി​സ്ഥാ​നി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ മ​ത​നി​ന്ദ, പ്ര​വാ​ച​ക​നി​ന്ദ, ദൈ​വ​ദൂ​ഷ​ണം തു​ട​ങ്ങി​യ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഇ​ന്ത്യ​ൻ പ​തി​പ്പ്! ട്രെ​യി​നി​ലോ ബ​സി​ലോ പൊ​തു ഇ​ട​ങ്ങ​ളി​ലോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലോ ആ​ശു​പ​ത്രി​ക​ളി​ലോ ഉ​ൾ​പ്പെ​ടെ എ​വി​ടെ​യും അ​ക്ര​മ​വും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​ക​ളും എ​ളു​പ്പ​മാ​യി.

ക​ന്യാ​സ്ത്രീ​ക​ൾ​ക്കു ജാ​മ്യം കി​ട്ടി​യ​തൊ​ക്കെ പ​ഴ​ങ്ക​ഥ​യാ​കും. സം​ഘ​പ​രി​വാ​ർ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ടെ ‘സ​ദു​ദ്ദേ​ശ്യ’​ത്തി​ന് നി​യ​മ പ​രി​ര​ക്ഷ​യും! മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​മാ​ണോ​യെ​ന്ന് കം​ഗാ​രു കോ​ട​തി​ക​ൾ തീ​രു​മാ​നി​ക്കും.

ഉ​ത്ത​ർ​പ്ര​ദേ​ശി​നെ മാ​തൃ​ക​യാ​ക്കി അ​ടു​ത്ത​യി​ടെ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി ന​ടു​ക്കു​ന്ന​താ​ണ്. ഡി​ജി​റ്റ​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഉ​ൾ​പ്പെ​ടെ ഒ​രു ത​ര​ത്തി​ലും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യോ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്.

സ​മ്മാ​ന​ങ്ങ​ള്‍, പ​ണം, ജോ​ലി, സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം, വി​വാ​ഹ വാ​ഗ്ദാ​നം, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ മാ​ത്ര​മ​ല്ല; സ്വ​ന്തം മ​ത​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന​തു​പോ​ലും പ്ര​ലോ​ഭ​ന​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കും. ഇ-​മെ​യി​ലോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളോ വ​ഴി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ പോ​ലും കു​ടു​ക്കാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. എ​ന്താ​ണി​വി​ടെ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?

ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ചു​ട്ടെ​ടു​ക്കു​ന്ന ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ​ക്ക് പാ​ർ​ശ്വ​ഗു​ണ​ങ്ങ​ളു​മു​ണ്ട്. രാ​ഷ്‌​ട്രീ​യ​നേ​ട്ട​ത്തി​നു​വേ​ണ്ടി വ​ർ​ഗീ​യ വി​കാ​ര​ങ്ങ​ളെ കെ​ടാ​തെ സൂ​ക്ഷി​ക്കാം. ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യു​ടെ ഇ​ന്ധ​ന​മാ​കേ​ണ്ട വെ​റു​പ്പും വി​ദ്വേ​ഷ​വും നി​ഷ്ക​ള​ങ്ക മ​ന​സു​ക​ളി​ലും കു​ത്തി​വ​യ്ക്കാം. വ​ർ​ധി​ച്ചു​വ​രു​ന്ന സ​ന്പ​ന്ന-​ദ​രി​ദ്ര അ​ന്ത​ര​ങ്ങ​ളെ മ​റ​ന്നു​റ​ങ്ങാ​നു​ള്ള മ​യ​ക്കു​മ​രു​ന്നാ​ക്കാം.

അ​തൊ​ക്കെ ഫ​ലം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക്രി​സ്ത്യാ​നി​ക​ൾ ഇ​ത്ര കാ​ല​മാ​യി​ട്ടും മൂ​ന്നു ശ​ത​മാ​നം പോ​ലു​മി​ല്ല​ല്ലോ, മ​ത​പ​രി​വ​ർ​ത്ത​ന​മ​ല്ല വി​ദ്യാ​ഭ്യാ​സ-​ആ​തു​ര ശു​ശ്രൂ​ഷ​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്, ഞ​ങ്ങ​ള​ല്ല അ​വ​രാ​ണ് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്... തു​ട​ങ്ങി​യ മ​റു​പ​ടി​ക​ളി​ലേ​ക്ക് പ​ല​രും ഒ​തു​ങ്ങി.

സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം മ​തം മാ​റി​യാ​ൽ എ​ന്താ​ണു കു​ഴ​പ്പ​മെ​ന്നു ചോ​ദി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ന​ൽ​കി​യ അ​വ​കാ​ശ​ങ്ങ​ളെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ത​ന്നെ കൈ​യൊ​ഴി​യു​ന്നു. ഭ​യം വ്യാ​പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 25-ാം വ​കു​പ്പി​ൽ ഏ​തൊ​രു വ്യ​ക്തി​ക്കും അ​വ​രു​ടെ ഇ​ഷ്‌​ട​പ്ര​കാ​രം മ​തം സ്വീ​ക​രി​ക്കാ​നും ആ​ച​രി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നി​രി​ക്കെ, പ​ല​യി​ട​ങ്ങ​ളി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു മ​ത​ചി​ഹ്ന​ങ്ങ​ളോ സ​ന്യ​സ്ത​വേ​ഷ​മോ ധ​രി​ച്ച് യാ​ത്ര ചെ​യ്യാ​നാ​കു​ന്നി​ല്ല.

ക്രി​സ്മ​സും ഈ​സ്റ്റ​റു​മൊ​ക്കെ എ​ങ്ങ​നെ ആ​ച​രി​ക്ക​ണ​മെ​ന്ന് ഹി​ന്ദു​ത്വ തി​ട്ടൂ​ര​മി​റ​ക്കു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്നു. വ​ർ​ഗീ​യ​സം​ഘ​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്പോ​ൾ പോ​ലീ​സും സ​ർ​ക്കാ​രും കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്നു. ഇ​തി​നൊ​ക്കെ​യു​ള്ള നി​യ​മ​പ​രി​ര​ക്ഷ​യാ​യി​ട്ടു​ണ്ട് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ.

65,000 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു ഹോ​മോ​സാ​പ്പി​യ​ൻ​സ് കു​ടി​യേ​റു​ന്പോ​ഴും ഇ​ന്ത്യാ പ്ര​ദേ​ശ​ത്ത് ആ​ദി​മ​നി​വാ​സി​ക​ളു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ. കു​ടി​യേ​റ്റ​ക്കാ​രി​ൽ ഒ​രു വി​ഭാ​ഗം, ത​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ ഇ​ന്ത്യ​ക്കാ​രെ​ന്നും ത​ങ്ങ​ളു​ടേ​താ​ണ് പൂ​ർ​വി​ക​മ​തം എ​ന്നു​മൊ​ക്കെ അ​വ​കാ​ശ​പ്പെ​ടു​ന്ന മ​ണ്ട​ത്ത​ര​ങ്ങ​ൾ​ക്ക് ഒ​രു ന​ര​വം​ശ​ശാ​സ്ത്ര ബ​ല​വു​മി​ല്ല. ആ​ദി​വാ​സി​ക​ളും ദ​ളി​ത​രു​മൊ​ക്കെ ഹി​ന്ദു​മ​ത​ത്തി​ൽ പെ​ട്ട​വ​രാ​ണെ​ന്ന​തി​ന്‍റെ അ​യു​ക്തി​ക​ൾ വേ​റെ. പ​ക്ഷേ, വ​ർ​ഗീ​യ​ത​യ്ക്കെ​ന്തു യു​ക്തി!

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലു​ക​ൾ പോ​ലെ, ഭ​ര​ണ​ഘ​ട​ന​യ്ക്കു സ​മാ​ന്ത​ര​മാ​യി മ​ത​ഭ​ര​ണം ന​ട​ത്താ​നു​ള്ള നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളു​ടെ ബൈ​പാ​സ് സ​ർ​ജ​റി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഭ ബ​ഹി​ഷ്ക​രി​ക്ക​ലും പ്ര​സ്താ​വ​ന​ക​ളും മൗ​ന​ജാ​ഥ​ക​ളും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ങ്ങ​ളും മ​തി​യോ​യെ​ന്ന് പ്ര​തി​പ​ക്ഷ​വും മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ളും ന്യൂ​ന​പ​ക്ഷ നേ​തൃ​ത്വ​ങ്ങ​ളും ഇ​നി​യെ​ങ്കി​ലും ചി​ന്തി​ക്ക​ണം.

ഹൈ​ന്ദ​വ​രി​ലെ ന്യൂ​ന​പ​ക്ഷ​മാ​യ ഹി​ന്ദു​ത്വ​ർ​ക്കും ബി​ജെ​പി​യു​ടെ പു​ക​മ​റ​പ്പു​ര​ക​ളി​ൽ ഉ​ണ്ടു​റ​ങ്ങു​ന്ന ന്യൂ​ന​പ​ക്ഷ ഇ​ട​നി​ല​ക്കാ​ർ​ക്കും അ​വ​രു​ടെ കെ​ണി​യി​ലാ​യ നി​ഷ്ക​ള​ങ്ക​ർ​ക്കു​മൊ​ഴി​ച്ചാ​ൽ ആ​ർ​ക്കാ​ണ് മ​തേ​ത​ര​ത്വ ഭ​ര​ണ​ഘ​ട​ന വേ​ണ്ടാ​ത്ത​ത്! 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ വാ​യ പി​ള​ർ​ന്നു നി​ൽ​ക്കു​ന്ന നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തെ ത​ട​യാ​ൻ ഭ​ര​ണ​ഘ​ട​ന​യെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളാ​ണ് ആ​വ​ശ്യം. നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ​വും അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു. ആ​രെ​യാ​ണു കാ​ത്തി​രി​ക്കു​ന്ന​ത്?

Editorial

സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ മു​ത​ലെ​ടു​പ്പി​നി​റ​ങ്ങു​ന്ന​വ​ർ

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ മു​​​​​​​​​സ്‌​​​​​​​​​ലിം, ഈ​​​​​​​​​ഴ​​​​​​​​​വ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ വ​​​​​​​ലി​​​​​​​യ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യെ​​​​​​​ന്ന് പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ൽ കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും വി​​​​​​​വി​​​​​​​ധ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും അ​​​​​​​വ​​​​​​​സ്ഥ പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ചാ​​​​​​​ൽ മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​കും. ഈ ​​​​​​​മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​മാ​​​​​​​ണ് ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ സം​​​​​​​സ്ഥാ​​​​​​​ന മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ, എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന ലി​​​​​​​​സ്റ്റി​​​​​​​ലും വ‍്യ​​​​​​​ക്ത​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​ത്.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​ക്കാ​നും സൗ​ഹാ​ർ​ദ​ത്തി​ൽ ജീ​വി​ക്കു​ന്ന വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നും അ​തി​ൽ​നി​ന്ന് രാ​ഷ്‌​ട്രീ​യ മു​ത​ലെ​ടു​പ്പു ന​ട​ത്താ​നും ശ്ര​മി​ക്കു​ന്ന​വ​രു​ടെ കൈ​യി​ലെ പു​തി​യൊ​രു ആ​യു​ധ​മാ​യി​രി​ക്കു​ക​യാ​ണ് സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണ​മാ​യ ഇ​ഡ​ബ്ല‍്യു​എ​സ്. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ജോ​ലി​ക്കും വി​ദ‍്യാ​ഭ‍്യാ​സ​ത്തി​നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി 10 ശ​ത​മാ​നം സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്തി 103-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ണ്ടാ​യ​തു​മു​ത​ൽ ചി​ല​ർ ബോ​ധ​പൂ​ർ​വം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്നു​ണ്ട്.

ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​ൽ ഇ​ഡ​ബ്ല‍്യു​എ​സ് സം​വ​ര​ണ​ക്കാ​ർ എ​ന്തോ വ​ലി​യ​നേ​ട്ട​മു​ണ്ടാ​ക്കു​ന്നു എ​ന്ന​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ചി​ല​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​പോ​ലും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ഡ​ബ്ല‍്യു​എ​സ്‌ സം​വ​ര​ണം വ​ന്ന​തു​കൊ​ണ്ട് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണ ആ​നു​കൂ​ല‍്യ​ങ്ങ​ളി​ൽ യാ​തൊ​രു കു​റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന യാ​ഥാ​ർ​ഥ‍്യം അം​ഗീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​വ​രു​ടെ ല​ക്ഷ‍്യം മ​റ്റെ​ന്തോ ആ​ണെ​ന്നു ന‍്യാ​യ​മാ​യും സം​ശ​യി​ക്കാം.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​കാ​വ​സ്ഥ​യി​ൽ പി​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രും ഇ​ഡ​ബ്ല‍്യു​എ​സ്‌ സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രും ത​മ്മി​ൽ താ​ര​ത​മ‍്യം ചെ​യ്താ​ൽ അ​ന്ത​ര​ത്തി​ന്‍റെ വ‍്യാ​പ്തി മ​ന​സി​ലാ​ക്കാം. എ​ട്ടു ല​ക്ഷം രൂ​പ​വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള മു​സ്‌​ലിം, ഈ​ഴ​വ അ​ട​ക്ക​മു​ള്ള പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മ​റ്റു നി​ബ​ന്ധ​ന​ക​ളൊ​ന്നു​മി​ല്ലാ​തെ സം​വ​ര​ണം കി​ട്ടും. അ​വ​ർ​ക്ക് മാ​ർ​ക്കി​ലും വ​യ​സി​ലു​മെ​ല്ലാം ഇ​ള​വു‌​ണ്ട്.

ആ​ഡം​ബ​ര വീ​ടോ വാ​ഹ​ന​ങ്ങ​ളോ ഭൂ​മി​യോ ഒ​ന്നും ത​ട​സ​മ​ല്ല. എ​ന്നാ​ൽ, ഇ​ഡ​ബ്ല‍്യു​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന​ത്ത് സം​വ​ര​ണ​ത്തി​ന് വ​രു​മാ​ന​പ​രി​ധി നാ​ലു ല​ക്ഷം രൂ​പ​യാ​ണ്. കൂ​ടാ​തെ, കൃ​ഷി​ഭൂ​മി​ക്ക​ട​ക്കം പ​രി​ധി​യു​മു​ണ്ട്. മാ​ർ​ക്കി​ലോ വ​യ​സി​ലോ ഒ​രി​ള​വു​മി​ല്ല. ഈ ​ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​രു​ടെ ജീ​വി​ത സാ​ഹ​ച​ര‍്യ​മാ​ണ് പ​രി​താ​പ​ക​ര​മെ​ന്ന് നി​ഷ്പ​ക്ഷ​മാ​യി വി​ല​യി​രു​ത്തു​ന്ന​വ​ർ​ക്ക് ബോ​ധ‍്യ​മാ​കും.

മു​സ്‌​ലിം, ഈ​ഴ​വ അ​ട​ക്ക​മു​ള്ള മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ജാ​തി​വി​വേ​ച​ന​മോ അ​വ​ഗ​ണ​ന​യോ അ​നു​ഭ​വി​ക്കു​ന്നു​ണ്ടോ? ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ത്ര​യോ സ​മ്പ​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് സം​വ​ര​ണാ​നു​കൂ​ല‍്യം പ​റ്റു​ന്ന​ത്. ക്രൈ​സ്ത​വ, നാ​യ​ർ തു​ട​ങ്ങി സം​വ​ര​ണ​മി​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ൽ ജ​നി​ച്ചു എ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ അ​തി​ദ​രി​ദ്ര​രാ​യ എ​ത്ര​യോ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് ഗ​ത‍്യ​ന്ത​ര​മി​ല്ലാ​തെ അ​ല​യു​ന്ന​ത്. മ​റ്റൊ​രു മ​ത​ത്തി​നു​മി​ല്ലാ​ത്ത സം​വ​ര​ണാ​നു​കൂ​ല‍്യ​മാ​ണ് കേ​ര​ള​ത്തി​ൽ ഇ​സ്‌​ലാം മ​ത​വി​ഭാ​ഗ​ത്തി​നു ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സം​വ​ര​ണ​ത്തി​ലെ അ​നീ​തി ചോ​ദ‍്യം​ചെ​യ്യാ​ൻ ധൈ​ര‍്യ​മി​ല്ലാ​ത്ത​വ​രാ​ണ് അ​തി​ദ​രി​ദ്ര​രാ​യ ഇ​ഡ​ബ്ല‍്യു​എ​സ് വി​ഭാ​ഗ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​ഡ​ബ്ല‍്യു​എ​സി​ൽ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ മു​സ്‌​ലിം, ഈ​ഴ​വ വി​ഭാ​ഗ​ങ്ങ​ൾ സം​വ​ര​ണ​ത്തി​ലൂ​ടെ വ​ലി​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യെ​ന്ന് പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളി​ലെ​യും വി​വി​ധ സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ​യും അ​വ​സ്ഥ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും. ഈ ​മു​ന്നേ​റ്റ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന ലി​സ്റ്റി​ലും വ‍്യ​ക്ത​മാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ‍്യ അ​ലോ​ട്ട്മെ​ന്‍റി​ൽ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ന്‍റെ ക​ട്ട് ഓ​ഫ് റാ​ങ്ക് 916 ആ​കു​മ്പോ​ൾ ഇ​ഡ​ബ്ല‍്യു​എ​സ്കാ​രു​ടേ​ത് 2,842 ആ​ണ്. ഈ ​ലി​സ്റ്റി​ൽ 387 മു​സ്‌​ലിം​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ​ഴ​വ വി​ഭാ​ഗ​ത്തി​ന്‍റെ ക​ട്ട് ഓ​ഫ് 1,627 ആ​ണ്. 228 പേ​ർ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ഡ​ബ്ല‍്യു​എ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 163 പേ​ർ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ ക​ട്ട് ഓ​ഫ് റാ​ങ്ക് 14,160ഉം ​ഉ​ൾ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 200ഉം ​ആ​ണ്. പ​ട്ടി​ക​വ​ർ​ഗ​ത്തി​ന്‍റേ​ത് യ​ഥാ​ക്ര​മം 24,188ഉം 33​ഉം ആ​ണ്. ഈ ​അ​വ​സ്ഥ​കൂ​ടി പ​രി​ഗ​ണി​ച്ചു നോ​ക്കു​മ്പോ​ഴാ​ണ് ഇ​ഡ​ബ്ല‍്യു​എ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ കൂ​ടു​ത​ൽ വ‍്യ​ക്ത​മാ​കു​ന്ന​ത്.

സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല‍്യ​ത്തി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം തു​ട​രു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ വ​ലി​യ വി​ട‌​വ് സൃ​ഷ്ടി​ക്കും. പ്ര​ത്യേ​കി​ച്ച് ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന് ഒ​ന്നാ​കെ സം​വ​ര​ണം ല​ഭ‍്യ​മാ​ക്കു​മ്പോ​ൾ. ഇ​ത്ത​ര​മൊ​ര​വ​സ്ഥ സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്ഥ​യെ അ​പ​ക​ട​ത്തി​ലാ​ക്കും. ‘കൈ​യൂ​ക്കു​ള്ള​വ​ൻ കാ​ര‍്യ​ക്കാ​ര​ൻ’ എ​ന്ന നി​ല​യി​ലേ​ക്ക് കാ​ര‍്യ​ങ്ങ​ളെ​ത്തും. കേ​ര​ള​ത്തി​ൽ​നി​ന്ന് യു​വ​ജ​ന​ങ്ങ​ൾ വി​ദേ​ശ​രാ​ജ‍്യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം കു​ടി​യേ​റു​ന്ന​ത് സം​വ​ര​ണ​ത്തി​ന്‍റെ പ​രി​ണ​ത​ഫ​ല​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും അ​ധഃ​സ്ഥി​ത​ര​ട​ക്ക​മു​ള്ള പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സ​മു​ദാ​യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​തും അ​നാ​വ​ശ‍്യ​മാ​യി പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തു​ന്ന​തും നെ​റി​കേ​ടാ​ണ്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​സ​മൂ​ഹ​വും രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​വും ഇ​ക്കാ​ര‍്യ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം. വി​ടു​വാ​യ​ത്തം പ​റ​യു​ന്ന​വ​രെ നി​ല​യ്ക്കു നി​ർ​ത്താ​ൻ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വം ഇ​ച്ഛാ​ശ​ക്തി കാ​ട്ട​ണം. കേ​വ​ലം പ​ത്ത് വോ​ട്ടി​നു​വേ​ണ്ടി സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്ക​രു​ത്.

Leader Page

കോടതി കണ്ട ദുഃഖം

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ രാ​ഷ്‌​ട്രീ​യ​പോ​രാ​ട്ട വേ​ദി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കു​ന്ന​വ​രോ​ട് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ജെ.​ബി. പ​ർ​ദി​വാ​ല കൂ​പ്പു​കൈ​ക​ളോ​ടെ അ​ഭ്യ​ർ​ഥി​ച്ചു; മാ​നി​ഷാ​ദ. കേ​ര​ള​ത്തി​ലെ ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ സെ​ർ​ച്ച് ക​മ്മി​റ്റി സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ന്ന 11നാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച ഉ​ന്ന​ത​വി​ദ്യാ​പീ​ഠ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വീ​ഴു​ന്ന​ത് അ​വ​രു​ടെ ചോ​ര​യോ? സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ​കൊ​ണ്ട് കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും സ്ഥി​രം വി​സി ഉ​ണ്ടാ​യേ​ക്കാ​മെ​ങ്കി​ലും മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ല്ല.

കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ​ർ​വ​ക​ലാ​ശാ​ല​യാ​യ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ത​ന്നെ എ​ടു​ക്കു​ക. അ​വി​ടെ താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​റു​ടെ ഭ​ര​ണം തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യ ര​ജി​സ്ട്രാ​റെ, വൈ​സ് ചാ​ൻ​സ​ല​ർ സ​സ്പ​ൻ​ഡ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ന​ട​ക്കു​ന്ന ച​ക്ക​ള​ത്തി​പ്പോ​രാ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ഡി​ഗ്രി​ക്കും പി​ജി​ക്കും ഉ​ള്ള തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​ള​ജ് മാ​റ്റം, അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ മാ​റ്റം തു​ട​ങ്ങി​യ ഫ​യ​ലു​ക​ൾ വി​സി ഒ​പ്പി​ടേ​ണ്ട​തു​ണ്ട്; ന​ട​ക്കു​ന്നി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സീ​ൽ പ​ഴ​യ ര​ജി​സ്ട്രാ​റു​ടെ പ​ക്ക​ലാ​ണ്. നി​യു​ക്ത ര​ജി​സ്ട്രാ​ർ ഡോ. ​മി​നി കാ​പ്പ​ൻ ഒ​പ്പി​ട്ടാ​ലും സീ​ലി​ല്ല. പ​ഠ​നം ക​ഴി​ഞ്ഞി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ നൂ​റു​ക​ണ​ക്കി​നാ​ണ്. ദി​വ​സ​വും 40 മു​ത​ൽ 60 വ​രെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു വി​സി​ക്ക് അ​യ​യ്ക്കും. ചി​ല ദി​വ​സ​ങ്ങ​ളി​ലാ​ണ് താ​ത്കാ​ലി​ക വി​സി വ​രു​ന്ന​ത്. ഒ​രു ദി​വ​സം ര​ണ്ടാ​യി​ര​ത്തി​ലേ​റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​സി ഒ​പ്പി​ട്ടു. ഇ​നി​യും കു​മി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്നു. നാ​ലു​വ​ർ​ഷ ബി​രു​ദ​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ​ല​തും ന​ട​ന്നി​ല്ല.

ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പി​എ​ച്ച്ഡി​ക്ക് അ​ർ​ഹ​രാ​യ 150 പേ​രു​ണ്ട്. നാ​ലും അ​ഞ്ചും വ​ർ​ഷം ചെ​ല​വാ​ക്കി​യ​വ​രാ​ണ്. സി​ൻ​ഡി​ക്ക​റ്റ് അം​ഗീ​ക​രി​ക്കാ​തെ പി​എ​ച്ച്ഡി കി​ട്ടി​ല്ല. മേ​യ് 27നു ​ശേ​ഷം സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ന​ട​ന്നി​ട്ടി​ല്ല. സ്ഥി​രം വൈ​സ് ചാ​ൻ​സ​ല​ർ ഇ​ല്ലാ​ത്ത 12 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വേ​റെ​യു​മു​ണ്ട്. 2024 ഡി​സം​ബ​റി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പി​എം ഉ​ഷ പ​ദ്ധ​തി​യി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മി​ക​വ് കൈ​വ​രി​ക്കു​ന്ന​തി​നു 100 കോ​ടി രൂ​പ കി​ട്ടി. ഇ​തി​ൽ 75 കോ​ടി​യും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​ണ്. ചി​ല്ലി​ക്കാ​ശ് ചെ​ല​വാ​ക്കി​യി​ല്ല. നാ​നൂ​റോ​ളം കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം ന​ട​ന്നി​ല്ല; ഇ​ങ്ങ​നെ പ​ല​തു​ണ്ടു ന​ട​ക്കാ​ൻ.

ഇ​തി​നി​ടെ, കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി സു​ധാ​ം​ശു ധൂ​ലി​യ​യെ അ​ധ്യ​ക്ഷ​നാ​ക്കി സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​സ​മി​തി കൊ​ടു​ക്കു​ന്ന ശി​പാ​ർ​ശ​ക​ൾ വി​വാ​ദ​മാ​കി​ല്ലെ​ന്ന് ആ​രു ക​ണ്ടു. ഇ​പ്പോ​ഴ​ത്തെ വി​ധി​യ​നു​സ​രി​ച്ച് മു​ഖ്യ​മ​ന്ത്രി ജ​യി​ച്ച മ​ട്ടു​ണ്ട്. കാ​ര്യ​ങ്ങ​ൾ ന​ട​ന്നു​ക​ഴി​യു​ന്പോ​ൾ അ​റി​യാം, ആ​രാ​ണ് ജ​യി​ക്കു​ക എ​ന്ന്. യു​ജി​സി പ്ര​തി​നി​ധി ഇ​ല്ലാ​ത്ത സെ​ർ​ച്ച് ക​മ്മി​റ്റി​യെ അ​വ​ർ അം​ഗി​ക​രി​ക്കു​മോ?

മ​നഃ​സാ​ക്ഷി ഇ​ല്ലാ​ത്ത​വ​ർ

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​കൊ​ണ്ടു ജീ​വി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രും ത​മ്മി​ല​ടി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കു​ന്ന​തി​ൽ ഒ​രു കു​റ്റ​ബോ​ധ​വും ഇ​ല്ലാ​ത്ത ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കേ​ര​ളം. 1986ലെ ​പ്രീ​ഡി​ഗ്രി ബോ​ർ​ഡ് സ​മ​ര​കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ശി​പ്പി​ച്ച് സ​മ​രം ജ​യി​ച്ച ഇ​ട​തു സം​ഘ​ട​ന​ക​ൾ എ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യാ​ണു തു​ല​ച്ച​ത്! എ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സി​ന്‍റെ സ​മ​നി​ല തെ​റ്റി​ച്ചു! 1986ലെ ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ട് പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ ഉ​ണ്ടാ​യ ക്ര​മ​ക്കേ​ടു​മൂ​ലം മ​ന​സി​ന്‍റെ സ​മ​നി​ല തെ​റ്റി​യ ഒ​രു മി​ടു​ക്കികു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും പി​ന്നീ​ട് ക​ണ്ടു. മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ധ​ന്‍റെ​യ​ടു​ത്തും ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും ക​ണ്ണീ​രോ​ടെ അ​ഭ​യം തേ​ടു​ക​യാ​ണ​വ​ർ.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ കോ​ട്ട​യം സ​ങ്ക​ട​ങ്ങ​ൾ

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​ർ​ഗീ​യ വി​ഷം​ചീ​റ്റ​ൽ വീ​ണ്ടും വി​ഷ​യ​മാ​യി. ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ന് കേ​ര​ള​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ അ​സ്വ​സ്ഥ​നാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ 5,510 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 8,062 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 1,454 അം​ഗീ​കൃ​ത സ്കൂ​ളു​ക​ളു​മു​ണ്ട്. അ​വ​യി​ൽ വ​ലി​യ സം​ഖ്യ ക്രൈ​സ്ത​വ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്. അ​ത് ഒ​രു സ​ർ​ക്കാ​രി​ന്‍റെ​യും ഒ​ത്താ​ശ​കൊ​ണ്ട് ഉ​ണ്ടാ​യ​ത​ല്ല. ഇ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ക​ണ​ക്കു പ​റ​യു​ന്ന​വ​ർ​ക്ക് അ​ക്ഷ​രം അ​റി​യാ​തി​രു​ന്ന കാ​ല​ത്ത് ക്രൈ​സ്ത​വ​ർ ആ​രം​ഭി​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​യ​താ​ണ​ത്. 1977ൽ ​കേ​ര​ള​ത്തി​ലെ 99.7 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ലും ര​ണ്ടു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ പ്രൈ​മ​റി സ്കൂ​ളാ​യി. 98.6 ശ​ത​മാ​നം ഗ്ര​മ​ങ്ങ​ളി​ലും മി​ഡി​ൽ സ്കൂ​ളാ​യി. അ​ഞ്ചു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ഹൈ​സ്കൂ​ളാ​യി. 1991ൽ ​സ​ന്പു​ർ​ണ സാ​ക്ഷ​ര​ത​യു​ണ്ടാ​യ​തും ക്രൈ​സ്ത​വ വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ്.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ സ​മൂ​ഹ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം നി​ഷി​ദ്ധ​മാ​യി​രു​ന്ന കാ​ല​ത്ത് അ​വ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​ഠി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​വ​രാ​ണ് ക്രൈ​സ്ത​വ​ർ. ഭാ​ര​ത​ത്തി​ന്‍റെ രാ​ഷ്‌​ട്ര​പ​തി​യാ​യി ഉ​യ​ർ​ന്ന കെ.​ആ​ർ. നാ​രാ​യ​ണ​നെ​പ്പോ​ലു​ള്ള​വ​ർ പ​ഠി​ച്ച​ത് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ്. അ​തു സ​ർ​ക്കാ​ർ ചെ​ല​വി​ലാ​യി​രു​ന്നി​ല്ല. ബാ​സ​ൽ മി​ഷ​ൻ 1800ൽ ​മ​ല​ബാ​റി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി. അ​തു​കൊ​ണ്ട് എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ലും പെ​ട്ട​വ​ർ സാ​ക്ഷ​ര​രാ​യി. 1900 ആ​യ​പ്പോ​ഴേ​ക്കും ബാസ​ൽ മി​ഷ​ൻ ന​ട​ത്തു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളു​ടെ എ​ണ്ണം 257 ആ​യി.
സി​എം​എ​സ് സ​ഭ​യ്ക്ക് 351 സ്ഥാ​പ​ന​ങ്ങ​ളാ​യി. ച​ർ​ച്ച് മി​ഷ​ന​റി സൊ​സൈ​റ്റി​യും ല​ണ്ട​ൻ മിഷ​ന​റി സൊ​സൈ​റ്റി​യും 19-ാംനൂ​റ്റാ​ണ്ടി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. കോ​ട്ട​യ​ത്തും മാ​വേ​ലി​ക്ക​ര​യി​ലും തി​രു​വ​ല്ല​യി​ലും വി​ദ്യാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ച്ചു.

1819ൽ ​പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി കോ​ട്ട​യ​ത്ത് ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് സ്കൂ​ൾ ആ​രം​ഭി​ച്ചു. 1840ക​ളി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യും ഈ ​രം​ഗ​ത്തു വ​ന്നു. ക​ത്തോ​ലി​ക്കാ സ​ഭ പ​ള്ളി​യോ​ടൊ​പ്പം പ​ള്ളി​ക്കൂ​ടം ഉ​ണ്ടാ​ക​ണ​മെ​ന്ന് ശ​ഠി​ച്ച​ത് ക്രൈ​സ്ത​വ​രെ മാ​ത്രം പ​ഠി​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല.

ഇ​ക്കാ​ല​ത്തൊ​ന്നും എ​സ്എ​ൻ​ഡി​പി​യോ എ​ൻ​എ​സ്എ​സോ എം​ഇ​എ​സോ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് എ​ന്ന​ല്ല, കേ​ര​ള​ത്തി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.1903​ലാ​ണ് ഡോ. ​പ​ൽ​പ്പു എ​സ്എ​ൻ​ഡി​പി സ്ഥാ​പി​ച്ച​ത് 1914ലാ​ണ് എ​ൻ​എ​സ്എ​സ് ഉ​ണ്ടാ​കു​ന്ന​ത്. 1964ലാ​ണ് എം​ഇ​എ​സ് ഉ​ണ്ടാ​കു​ന്ന​ത്. ക്രൈ​സ്ത​വ വി​ദ്യാ​ല​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ പ​ല സ​ർ​ക്കാ​രു​ക​ളും പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്. തി​രു​വി​താം​കൂ​ർ ദി​വാ​നാ​യി​രു​ന്ന സി.​പി. രാ​മ​സ്വാ​മി അ​യ്യ​രും 1957ലെ ​മ​ന്ത്രി​സ​ഭ​യി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി​രു​ന്ന ജോ​സ​ഫ് മു​ണ്ട​ശേ​രി​യും ഈ ​ദി​ശ​യി​ൽ ഏ​റെ പ​രി​ശ്ര​മി​ച്ച​വ​രാ​ണ്. 1958ലെ ​വി​ദ്യാ​ഭ്യാ​സ​നി​യ​മം അ​ങ്ങ​നെ ഉ​ണ്ടാ​യ​താ​ണ്. ആ ​നി​യ​മം, സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൃ​ത്യ​മാ​യ ഘ​ട​ന​യു​ണ്ടാ​ക്കി. എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കു സ​ർ​ക്കാ​ർ നേ​രി​ട്ടു ശ​ന്പ​ളം കൊ​ടു​ത്തു​തു​ട​ങ്ങി. 1972 മു​ത​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കും സ​ർ​ക്കാ​ർ നേ​രി​ട്ടു ശ​ന്പ​ളം കൊ​ടു​ത്തു​തു​ട​ങ്ങി. അ​തോ​ടെ നി​യ​മ​ന ക​ച്ച​വ​ട​വും ക​ണ​ക്കു​ക​ളും ഉ​ണ്ടാ​യി.

സ്ഥാ​പ​ന​ങ്ങ​ൾ കു​റ​ഞ്ഞ​തി​ൽ വെ​ള്ളാ​പ്പ​ള്ളി​യു​ടെ സ​ങ്ക​ട​ത്തി​നു കാ​ര​ണം അ​താ​ണെ​ന്ന​ത​ല്ലേ സ​ത്യം. സി​പി​യോ​ട് അ​ട​ക്ക​മു​ള്ള അ​ധി​കാ​രീ വൃ​ന്ദ​ത്തോ​ടു ചേ​ർ​ന്നു​നി​ന്ന് കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ച ച​രി​ത്ര​മു​ള്ള സം​ഘ​ട​ന​യാ​ണ് എ​സ്എ​ൻ​ഡി​പി.

ജാ​തി​ക്ക​ണ​ക്കു​ക​ൾ

2011ലെ ​സെ​ൻ​സ​സ് അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളി​ൽ 56.7 ശ​ത​മാ​നം ഹി​ന്ദു​ക്ക​ളു​ണ്ട്. 23 ശ​ത​മാ​ന​മ​ണ് ഈ​ഴ​വ​ർ. മു​സ്‌​ലിം​ക​ൾ 26 ശ​ത​മാ​നം. ക്രൈ​സ്ത​വ​ർ 18.4 ശ​ത​മാ​നം. 23 ശ​ത​മാ​ന​മു​ള്ള ഈ​ഴ​വ സ​മൂ​ഹ​ത്തി​ൽ പെ​ട്ട​താ​ണ് മു​ഖ്യ​മ​ന്ത്രി​യും അ​ഞ്ചു മ​ന്ത്രി​മാ​രും. 26 ശ​ത​മാ​ന​മു​ള്ള മു​സ്‌​ലിം സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള​ത് ര​ണ്ടു മ​ന്ത്രി​മാ​ർ. ക്രൈ​സ്ത​വ​ർ മൂ​ന്ന്. ജ​നാ​ധി​പ​ത്യ​മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​സ്‌​ലിം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം ആ​റെ​ങ്കെി​ലും ആ​കും. ഈ​ഴ​വ സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള മ​ന്ത്രി​മാ​രു​ടെ എ​ണ്ണം കു​റ​യും. കാ​ര​ണം, കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ൽ ഈ​ഴ​വ​ർ കു​റ​വാ​യി​രി​ക്കും. ഇ​തെ​ല്ലാം സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്.

Editorial

ആ​ളൊ​ഴി​യു​ന്ന കാ​വ​ൽ​പ്പു​ര​ക​ൾ

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ, വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ... ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​വ​ൽ​പ്പു​ര​ക​ൾ ഒ​ന്നൊ​ന്നാ​യി പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന്‍റെ ആ​ര​വ​മാ​ണ് ഡ​ൽ​ഹി​യി​ൽ. ത​ങ്ങ​ൾ കേ​വ​ല​മൊ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യ​ല്ലെ​ന്നു മ​റ​ക്കു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ, ഡ​ൽ​ഹി ലോ​ധി റോ​ഡി​ലെ ഒ​രു കെ​ട്ടി​ട​മാ​യി മാ​റി. ഒ​ന്നൊ​ന്നാ​യി അ​ധ്യ​ക്ഷ​നും ആ​റ് അം​ഗ​ങ്ങ​ളും വി​ര​മി​ക്കു​ക​യും പ​ക​രം ആ​രെ​യും നി​യ​മി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ക​മ്മീ​ഷ​ൻ നി​ശ്ച​ല​മാ​യി; ഒ​രു ദ​യാ​വ​ധ​ത്തി​നൊ​ടു​വി​ലെ​ന്ന​പോ​ലെ.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ കാ​ര്യ​മാ​യ​തു​കൊ​ണ്ട് അ​തൊ​രു അ​നീ​തി​യാ​യി കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​നു തോ​ന്നി​യി​ട്ടു​ണ്ടാ​കി​ല്ല. പ​ക്ഷേ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല​ല്ലോ. ത​ങ്ങ​ൾ കൂ​ടു​ത​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ടെ​ന്ന തോ​ന്ന​ലു​ണ്ട്. ഒ​രു ചേ​ർ​ത്തു​നി​ർ​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി ക​മ്മീ​ഷ​നെ സ​ജീ​വ​മാ​ക്കി​യാ​ൽ അ​തൊ​രു ‘രാ​ജ​ധ​ർ​മം’ പാ​ലി​ക്ക​ലാ​കും.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12നാ​ണ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ഇ​ക്ബാ​ൽ സിം​ഗ് ലാ​ൽ​പു​ര വി​ര​മി​ച്ച​ത്. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ 2020 മാ​ർ​ച്ചി​ൽ വി​ര​മി​ച്ച​തി​നു​ശേ​ഷം ക്രൈ​സ്ത​വ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നേ​യി​ല്ല.

മു​സ്‌​ലിം, ക്രി​സ്ത്യ​ൻ, സി​ക്ക്, ബു​ദ്ധ, പാ​ഴ്സി, ജൈ​ന സ​മു​ദാ​യ​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രും ഹി​ന്ദു ഉ​ൾ​പ്പെ​ടെ ഏ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് ഒ​രാ​ളു​മാ​ണ് ക​മ്മീ​ഷ​നി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത്. ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ ഈ ​അം​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ​യും പേ​രു​വി​വ​ര​ങ്ങ​ളും കാ​ണേ​ണ്ടി​ട​ത്ത് കാ​ലി​യാ​യ ഏ​ഴു കോ​ള​ങ്ങ​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

അ​ങ്ങ​നെ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നാ​യി നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ മൈ​നോ​രി​റ്റീ​സ് ആ​ക്റ്റ് 1992 പ്ര​കാ​രം അ​ർ​ധ​ജു​ഡീ​ഷ​ൽ അ​ധി​കാ​ര​ങ്ങ​ളോ​ടെ 1993ൽ ​സ്ഥാ​പി​ച്ച ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഫ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. അ​തൊ​രു സ്വാ​ഭാ​വി​ക പ​രി​ണാ​മം ആ​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ഓ​രോ അം​ഗ​വും വി​ര​മി​ച്ച​പ്പോ​ഴൊ​ക്കെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. അ​ർ​ഥ​ഗ​ർ​ഭ​മാ​യ നി​ശ​ബ്‌​ദ​ത​യാ​യി​രു​ന്നു ഫ​ലം.

2017ൽ ​അ​ധ്യ​ക്ഷ​നും മി​ക്ക അം​ഗ​ങ്ങ​ളു​മി​ല്ലാ​തെ മാ​സ​ങ്ങ​ളോ​ളം തു​ട​ർ​ന്നു. ഒ​ടു​വി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​തി​നു​ശേ​ഷ​മാ​ണ് പേ​രി​നു നി​യ​മ​നം ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ ഒ​രം​ഗ​വു​മി​ല്ലാ​ത്ത ക​മ്മീ​ഷ​ൻ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള ബി​ജെ​പി​യു​ടെ സ​മീ​പ​ന​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി. പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത്, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ങ്ങേ​യ​റ്റം നി​രാ​യു​ധീ​ക​രി​ക്കാ​ൻ ല​ഭ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ!

ഇ​തു​ത​ന്നെ​യാ​ണ് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ​യും അ​വ​സ്ഥ. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ആ ​സം​വി​ധാ​ന​വും നി​ർ​വീ​ര്യ​മാ​ക്കി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള മ​റ്റൊ​രു അ​ർ​ധ​ജു​ഡീ​ഷ​ൽ സ്ഥാ​പ​ന​മാ​ണ​ത്.

ചെ​യ​ർ​മാ​നും മൂ​ന്നം​ഗ​ങ്ങ​ളു​മാ​ണ് ഇ​തി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത്. 2023 സെ​പ്റ്റം​ബ​റി​ൽ അ​ധ്യ​ക്ഷ​ൻ റി​ട്ട. ജ​സ്റ്റീ​സ് ന​രേ​ന്ദ​ർ കു​മാ​ർ ജ​യി​ൻ വി​ര​മി​ച്ചു. പി​ന്നെ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. ഷാ​ഹി​ദ് അ​ക്ത​ർ മാ​ത്ര​മാ​ണ് ര​ണ്ടു വ​ർ​ഷ​മാ​യി ഏ​ക അം​ഗം. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ സ്ഥി​തി വ​ച്ചാ​ണെ​ങ്കി​ൽ അ​ക്ത​ർ വി​ര​മി​ക്കു​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ വി​ധി​യും മ​റ്റൊ​ന്നാ​യി​രി​ക്കി​ല്ല.

രാ​ജ്യ​ത്തു പ​ല​യി​ട​ത്തും സം​ഘ​പ​രി​വാ​ർ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ബി​ജെ​പി നേ​താ​ക്ക​ളും എം​പി​മാ​രും എം​എ​ൽ​എ​മാ​രും അ​വ​ർ​ക്കെ​തി​രേ നാ​ത്‌​സി​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​വി​ധം വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ആ​വ​ർ​ത്തി​ക്കു​ക​യും ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ കാ​ഴ്ച​ക്കാ​രാ​കു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഉ​ണ്ടെ​ങ്കി​ൽ ഇ​തെ​ല്ലാ​മ​ങ്ങു ത​ട​യ​പ്പെ​ടു​മെ​ന്നു രാ​ജ്യ​ത്താ​രും ക​രു​തു​ന്നി​ല്ലെ​ങ്കി​ലും, സ​ർ​ക്കാ​ർ നോ​മി​നി​ക​ളാ​യ അം​ഗ​ങ്ങ​ൾ അ​ത്ര സ്വ​ത​ന്ത്ര​രാ​യി​രി​ക്കി​ല്ലെ​ന്ന് അ​റി​യാ​മെ​ങ്കി​ലും, പ​രാ​തി പ​റ​യാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഒ​രു മേ​ൽ​വി​ലാ​സ​മെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നു. അ​താ​ണി​ല്ലാ​താ​കു​ന്ന​ത്.

എ​ത്ര ദു​ർ​ബ​ല​മാ​ണെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്പോ​ൾ ക​മ്മീ​ഷ​നു പേ​രി​നെ​ങ്കി​ലും ഇ​ട​പെ​ടേ​ണ്ടി​വ​രും. അ​തി​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ലും കോ​ട​തി​യി​ലും റ​ഫ​ർ ചെ​യ്യ​പ്പെ​ടും. നൂ​റു ശ​ത​മാ​നം നീ​തി പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ലും നൂ​റു ശ​ത​മാ​നം അ​നീ​തി പു​ല​ർ​ത്താ​ൻ ഈ ​രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​വും ജ​ന​ത​യും ഉ​ള്ളി​ട​ത്തോ​ളം ഒ​രു ക​മ്മീ​ഷ​നും ക​ഴി​യി​ല്ല.

യു​പി​എ സ​ർ​ക്കാ​രു​ക​ളാ​ണ് ന്യൂ​ന​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​നു​ക​ൾ സ്ഥാ​പി​ച്ച​ത്. പ​ക്ഷേ, ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ രാ​ജ്യ​ത്ത് ഒ​രു ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​വ​ർ​ക്കു തോ​ന്നി. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ത്ര അ​ര​ക്ഷി​ത​രാ​യ കാ​ലം ഉ​ണ്ടാ​യി​ട്ടു​മി​ല്ല.

അ​തി​നി​ടെ​യാ​ണ് ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​വ​ൽ​പ്പു​ര​ക​ൾ ഒ​ന്നൊ​ന്നാ​യി പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന്‍റെ ആ​ര​വം ഡ​ൽ​ഹി​യി​ൽ​നി​ന്നു കേ​ൾ​ക്കു​ന്ന​ത്. ത​ങ്ങ​ൾ കേ​വ​ല​മൊ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യ​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​റ​ന്നി​ട്ടു കു​റെ​യാ​യി; കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളെ​ങ്കി​ലും ഓ​ർ​മി​പ്പി​ക്ക​ണം.

Latest News

Up