Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipalities

Palakkad

നഗരസഭകളിൽ ‍യുഡിഎഫ്-3, എൽഡിഎഫ്-3, എൻഡിഎ- 1

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി


പാ​ല​ക്കാ​ട്: വാ​ശി​യേ​റി​യ മ​ത്സ​രം​ന​ട​ന്ന പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​തി​നാ​ൽ ബി​ജെ​പി​ക്ക് കാ​ര്യ​ങ്ങ​ൾ ദു​ഷ്ക​ര​മാ​ണ്. ഉ​റ​ച്ച കോ​ട്ട​യെ​ന്നു ക​രു​തി​യ പാ​ല​ക്കാ​ട്ട് എ​ൽ​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും ശ​ക്ത​മാ​യ മു​ന്നേ​റ്റം തി​രി​ച്ച​ടി​യാ​ണ് ബി​ജെ​പി​ക്കു സ​മ്മാ​നി​ച്ച​ത്.


53 വാ​ര്‍​ഡു​ക​ളാ​ണ് ബി​ജെ​പി​ക്ക് ശ​ക്ത​മാ​യ ആ​ധി​പ​ത്യ​മു​ള്ള പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലു​ള്ള​ത്. ബി​ജെ​പി 25 വാ​ര്‍​ഡു​ക​ളി​ൽ ജ​യി​ച്ചു​ക​യ​റി​യ​പ്പോ​ൾ യു​ഡി​എ​ഫ് 17 വാ​ര്‍​ഡു​ക​ളി​ലും എ​ല്‍​ഡി​എ​ഫ് എ​ട്ടു​വാ​ര്‍​ഡു​ക​ളി​ലും ജ​യി​ച്ചു. മൂ​ന്നു​സ്വ​ത​ന്ത്ര​രും വി​ജ​യി​ച്ചു. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​രാ​ണ്. എൽഡിഎഫ്-3, എൻഡിഎ-

ചെ​ർ​പ്പു​ള​ശേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് നിലനിർത്തി


ഒ​റ്റ​പ്പാ​ലം: ചെ​ർ​പ്പ​ള​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് അ​ധി​കാ​രം നി​ല​നി​ർ​ത്തി. ആ​കെ​യു​ള്ള 33 സീ​റ്റി​ൽ 17 സീ​റ്റാ​ണ് എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്. ഭ​ര​ണ​മാ​റ്റം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ന​ഗ​ര​സ​ഭ​യി​ൽ അ​ട്ടി​മ​റി വി​ജ​യം സ്വ​പ്നം ക​ണ്ടി​രു​ന്ന യു​ഡി​എ​ഫി​ന് 14 സീ​റ്റി​ൽ ഒ​തു​ങ്ങേ​ണ്ടി വ​ന്നു. ഓ​രോ സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും വി​ജ​യം വ​രി​ച്ചു.


എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ൽ നേ​ർ​ക്കുനേ​രെയുള്ള മ​ത്സ​ര​മാ​ണ് ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ ന​ട​ന്ന​ത്. എ​ൽ​ഡി​എ​ഫ് കോ​ട്ട​ക​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ യു​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ഇ​തി​നു ക​ഴി​ഞ്ഞി​ല്ല. വ​ൻമു​ന്നേ​റ്റം ന​ട​ത്തി അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ​നി​ന്നും എ​ൽ​ഡി​എ​ഫി​നും പി​ന്നോ​ട്ടു​പോ​കേ​ണ്ടി​വ​ന്നു. മു​മ്പ് ര​ണ്ടു സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന ബി​ജെ​പി​ക്ക് ഒ​രു​സീ​റ്റ് ന​ഷ്ട​മാ​യി.

ഷൊ​ർ​ണൂ​രി​ൽ കോ​ട്ട​കാ​ത്ത് സി​പി​എം


ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​രി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി. 35 വാ​ർ​ഡു​ക​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ 17 സീ​റ്റു​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി സി​പി​എം ആ​ണ്. ഇ​വി​ടെ അ​ട്ടി​മ​റി വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ബി​ജെ​പി 12 സീ​റ്റു​ക​ൾ​നേ​ടി വ​ൻ​മു​ന്നേ​റ്റം ന​ട​ത്തി.


കോ​ൺ​ഗ്ര​സാ​വ​ട്ടെ അ​ഞ്ചു സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി. എ​ൽ​ഡി​എ​ഫി​നെ​തി​രേ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച മു​ൻ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ വി. ​നി​ർ​മ്മ​ല വി​ജ​യി​ച്ചു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ മു​ൻ കൗ​ൺ​സി​ല​റും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​പ്ര​സാ​ദ് പ​രാ​ജ​യ​പ്പെ​ട്ട​തു പാ​ർ​ട്ടി​ക്കു ക്ഷീ​ണ​മാ​യി.

 

ചി​റ്റൂ​രി​ൽ തി​രി​ച്ചു​പി​ടി​ച്ച് യു​ഡി​എ​ഫ്


ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലേ​ക്ക്. 30 ൽ 19 ​സീ​റ്റു​ക​ൾ നേ​ടി വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​ട്ടി​മ​റി​ജ​യം തു​ട​രാ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ക​ള​ത്തി​ലി​റ​ങ്ങി​യ ഇ​ട​തു​മു​ന്ന​ണി 11 വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ചു.


ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ എ​സ്ഡി​പി​ഐ​ക്കു​ണ്ടാ​യി​രു​ന്ന ഒ​രു സീ​റ്റ് ഇ​ത്ത​വ​ണ ന​ഷ്ട​പ്പെ​ട്ടു. നി​ല​വി​ലെ ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ​ഡി​എ​ഫി​ലെ കെ.​എ​ൽ. ക​വി​ത, വൈ​സ് ചെ​യ​ർ​മാ​ൻ എം. ​ശി​വ​കു​മാ​ർ എ​ന്നീ പ്ര​മു​ഖ​രും പ​രാ​ജ​യ​പ്പെ​ട്ടു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ കെ. ​അ​ച്യു​ത​ന്‍റെ മ​ക​നു​മാ​യ സു​മേ​ഷ് അ​ച്യു​ത​ൻ മി​ന്നും വി​ജ​യം നേ​ടി.

ഒ​റ്റ​പ്പാ​ല​ത്ത് ചെ​ങ്കോ​ട്ട​കാ​ത്ത് സി​പി​എം


ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്തെ ചെ​ങ്കോ​ട്ട​യ്ക്കു വി​ള്ള​ൽ വീ​ഴ്ത്താ​നാ​യി​ല്ല, എ​ൽ​ഡി​എ​ഫ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി. ബി​ജെ​പി മു​ഖ്യ​പ്ര​തി​പ​ക്ഷം. വാ​ർ​ഡ് വി​ഭ​ജ​നം ക​ഴി​ഞ്ഞ ശേ​ഷം ന​ട​ന്ന ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19 അം​ഗ​ങ്ങ​ളെ​യാ​ണ് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൽ​ഡി​എ​ഫ് വി​ജ​യി​പ്പി​ച്ച​ത്.


കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 20 സീ​റ്റു​ക​ൾ വേ​ണം. എ​ന്നാ​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ഭ​ര​ണ​ത്തി​ലേ​റാ​ൻ സി​പി​എ​മ്മി​നു അ​വ​സ​ര​മൊ​രു​ങ്ങി. ക​ഴി​ഞ്ഞ​ത​വ​ണ 9 സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന ബി​ജെ​പി ഇ​ത്ത​വ​ണ 12 സീ​റ്റു​ക​ൾ നേ​ടി പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യി മാ​റി. അ​തേ​സ​മ​യം ആ​റു സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നാ​ലു സീ​റ്റു​ക​ളി​ലേ​ക്കൊ​തു​ങ്ങി. മു​സ്ലിം ലീ​ഗി​നു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സീ​റ്റ് ഇ​വ​ർ നി​ല​നി​ർ​ത്തി.


യു​ഡി​എ​ഫി​ന് ആ​കെ ഏ​ഴു​സീ​റ്റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഒ​രു സീ​റ്റി​ൽ സ്വ​ത​ന്ത്ര​ൻ വി​ജ​യി​ച്ചു. യു​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് മ​ത്സ​രി​ച്ച സി​പി​എം വി​മ​ത​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്വ​ത​ന്ത്ര സ​ഖ്യം ഇ​ത്ത​വ​ണ എ​വി​ടെ​യും വി​ജ​യി​ച്ചി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ടു​സീ​റ്റു​ക​ൾ ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. സി​പി​എം വി​മ​ത നേ​താ​വാ​യ എ​സ്.​ആ​ർ. പ്ര​കാ​ശ് പ​രാ​ജ​യ​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വും വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ പി. ​മാ​യ ടീ​ച്ച​ർ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​ശി​വ​ദാ​സും പ​രാ​ജ​യ​പ്പെ​ട്ട പ്ര​മു​ഖ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

 

പ​ട്ടാ​മ്പി​യി​ൽ യു​ഡി​എ​ഫി​ന്‍റെ തേ​രോ​ട്ടം


ഷൊർ​ണൂ​ർ: പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫി​ന് ഉ​ജ്വ​ല വി​ജ​യം. ജി​ല്ല​യി​ലെ അ​ഭി​മാ​ന​ക​ര​മാ​യ മു​ന്നേ​റ്റ​മാ​ണ് പ​ട്ടാ​മ്പി​യി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ​ത്. നേ​താ​വാ​യി​രു​ന്ന ടി​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ ​ഫോ​ര്‍ പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ യു​ഡി​എ​ഫി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് എ​ല്‍​ഡി​എ​ഫി​ല്‍​നി​ന്ന് പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. 29 വാ​ര്‍​ഡു​ക​ളി​ല്‍ 15 എ​ണ്ണ​ത്തി​ല്‍ യു​ഡി​എ​ഫും ഏ​ഴെ​ണ്ണ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫും വി​ജ​യി​ച്ചു. ബി​ജെ​പി ഒ​രു​സീ​റ്റ് നി​ല​നി​ര്‍​ത്തി. അ​ഞ്ചു സ്വ​ത​ന്ത്ര​രും വി​ജ​യി​ച്ചി​ട്ടു​ണ്ട്.


വാ​ര്‍​ഡ് വി​ഭ​ജ​നം വ​ന്ന​തോ​ടെ 28ല്‍​നി​ന്ന് വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം 29 ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ന് 11 സീ​റ്റും എ​ല്‍​ഡി​എ​ഫി​ന് 10 സീ​റ്റും എ​ന്‍​ഡി​എ​യ്ക്ക് ഒ​രു​സീ​റ്റും വീ ​ഫോ​ര്‍ പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ​ക്ക് ആ​റു സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. പി​ന്നീ​ട് വീ ​ഫോ​ര്‍ പ​ട്ടാ​മ്പി​യു​മാ​യി ചേ​ര്‍​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്.


കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ടി.​പി. ഷാ​ജി 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് രാ​ജി​വ​ച്ച് വീ ​ഫോ​ര്‍ പ​ട്ടാ​മ്പി രൂ​പീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ പി​ന്തു​ണ​യി​ലാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ലെ ഡി​വി​ഷ​ന്‍ 13ലാ​ണ് ടി​പി ഷാ​ജി മ​ത്സ​രി​ച്ച​ത്. 182 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. പ​ട്ടാ​മ്പി​യി​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ടി.​പി. ഷാ​ജി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നാ​യി​രു​ന്നു വീ ​ഫോ​ര്‍ പ​ട്ടാ​മ്പി​ക്കു​ള്ള വാ​ഗ്ദാ​നം. ഇ​തു പാ​ലി​ക്ക​പ്പെ​ടു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

Latest News

Up