Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nationals

Idukki

ക്ഷേ​ത്ര​ന​ട​യി​ൽ താലികെട്ടി സ്പെയിൻ സ്വദേശികൾ

കു​മ​ളി: ക്ഷേ​ത്ര​ന​ട​യി​ൽ താ​ലി​കെ​ട്ടി പു​തു​ജീ​വി​ത​ത്തി​ന് തു​ട​ക്ക​മി​ട​ണ​മെ​ന്ന സ്പെ​യി​ൻ സ്വ​ദേ​ശി​ക​ളുടെ ആഗ്രഹത്തിന് കു​മ​ളി ദു​ർ​ഗ ഗ​ണ​പ​തി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ന​ട​യി​ൽ സാ​ക്ഷാ​ത്കാ​രം.

ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും സു​ഹൃ​ത്തു​ക്ക​ളും സാ​ക്ഷി​ക​ളാ​യി . 47 കാ​ര​നാ​യ ഓ​സ്കാ​ർ 37കാ​രി​യാ​യ സെ​ലി​യാ​യി​ക്കു താലിചാ​ർ​ത്തി. പൂ​ജാ​രി ക​ണ്ണ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ദ്യ​യ​ട​ക്ക​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്.

ര​ണ്ടാം വ​ര​വി​ലാ​ണ് ഓ​സ്കാ​ർ വി​വാ​ഹ​ത്തി​നാ​യി കേ​ര​ളംത​ന്നെ തെ​രെ​ഞ്ഞെ​ടു​ത്തത്. സെ​ലി​യ​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള മൂ​ന്നാം വ​ര​വു​മാ​ണി​ത്.

തേ​ക്ക​ടി ഒ​ട്ടേ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ദ​ന്പ​തി​ക​ൾ തേ​ക്ക​ടി​യു​ടെ ക​വാ​ട​മാ​യ കു​മ​ളി താ​ലി​ക്കെ​ട്ടി​നാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ഓ​സ്ക​റി​നെ ഹൈ​ന്ദ​വ ആ​ചാ​ര​ം ആ​ക​ർ​ഷി​ച്ചു. സെ​ലി​യ​യും മു​ട​ങ്ങാ​തെ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ക​യും ഓ​സ്ക​ാറി​ന്‍റെ വി​വ​ര​ണ​ങ്ങ​ളി​ൽ കേ​ര​ള​ത്ത​നി​മ​യി​ൽ ആ​കൃ​ഷ്ട​യാ​വു​ക​യു​മാ​യി​രു​ന്നു.​കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്താ​നാ​ണ് ദ​ന്പ​തി​ക​ളു​ടെ ആ​ഗ്ര​ഹം.

Latest News

Up