Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Tricks

വാക്കുകൾ നോക്കുകുത്തികളല്ല

ഇ​​​​​​രു​​​​​​പ​​​​​​ത്തൊ​​​​​​ന്നാം നൂ​​​​​​റ്റാ​​​​​​ണ്ടു പി​​​​​​റ​​​​​​ന്നി​​​​​​ട്ട് ഇ​​​​​​രു​​​​​​പ​​​​​​ത്ത​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ ക​​​​ഴി​​​​ഞ്ഞി​​​​രി​​​​​​ക്കു​​​​​​ന്നു. കാ​​​​​​ൽ​​​​​​ നൂ​​​​​​റ്റാ​​​​​​ണ്ടു ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും മ​​​​​​നു​​​​​​ഷ്യ​​​​​​ജീ​​​​​​വി​​​​​​തം എ​​​​​​ത്ര​​​​​​മാ​​​​​​ത്രം സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​ണ് എ​​​​​​ന്ന് ആ​​​​​​രും​​​​ത​​​​​​ന്നെ ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. മ​​​​​​നു​​​​​​ഷ്യ​​​​​​ൻ സൃ​​​​​​ഷ്ടി​​​​​​ക്കാ​​​​​​ത്ത, എ​​​​​​ന്നാ​​​​​​ൽ മ​​​​​​നു​​​​​​ഷ്യ​​​​​​ൻ നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഇ​​​​​​ട​​​​​​ങ്ങ​​​​​​ൾ, ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്ന വാ​​​​​​യു, സൂ​​​​​​ര്യ​​​​​​താ​​​​​​പം, വെ​​​​​​ളി​​​​​​ച്ചം, ഊ​​​​​​ർ​​​​​​ജം, ജ​​​​​​ലം, മ​​​​​​ണ്ണ് എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ല്ലാംത​​​​​​ന്നെ ദു​​​​​​ർ​​​​​​വി​​​​​​നി​​​​​​യോ​​​​​​ഗം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്നു എ​​​​​​ന്നു​​​​​​ള്ള​​​​​​താ​​​​​​ണ് ഈ ​​​​​​നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ദു​​​​​​ര​​​​​​ന്തം. ഈ ​​​​​​ദു​​​​​​ർ​​​​​​വി​​​​​​നി​​​​​​യോ​​​​​​ഗ​​​​​​മാ​​​​​​ണ് ഭീ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ഭ​​​​​​വശോ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നും പ​​​​​​രി​​​​​​സ്ഥി​​​​​​തി മ​​​​​​ലി​​​​​​നീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നും കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​നേ​​​​​​കം ശാ​​​​​​സ്ത്രീ​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ല​​​​​​ഭ്യ​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ലും, പു​​​​​​താ​​​​​​യി ഉ​​​​​​രു​​​​​​ത്തി​​​​​​രി​​​​​​ഞ്ഞു വ​​​​​​രു​​​​​​ന്ന ഇം​​​​​​ഗ്ലീ​​​​​​ഷ് ഭാ​​​​​​ഷ​​​​​​യി​​​​​​ലെ വാ​​​​​​ക്കു​​​​​​ക​​​​​​ൾ, മ​​​​​​നു​​​​​​ഷ്യ​​​​​​ൻ നേ​​​​​​രി​​​​​​ടാ​​​​​​ൻ പോ​​​​​​കു​​​​​​ന്ന ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​യി മാ​​​​​​റു​​​​​​ന്ന​​​​​​ത് ഒ​​​​​​രു പു​​​​​​തി​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ലു​​​​​​ള്ള പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ന് തു​​​​​​ട​​​​​​ക്കം കു​​​​​​റി​​​​​​ക്കു​​​​​​ന്നു.

വാ​​​​​​ക്കു​​​​​​ക​​​​​​ൾ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​കു​​​​​​മ്പോ​​​​​​ൾ...

ബ്രി​​​​​​ട്ട​​​​​​നി​​​​​​ലെ ഡെ​​​​​​ർ​​​​​​ബി സ​​​​​​ർ​​​​​​വ​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ലെ പ്ര​​​​​​കൃ​​​​​​തി​​​​​​ബ​​​​​​ന്ധ പ​​​​​​ഠ​​​​​​ന വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ഫ​​​​​​സ​​​​​​ർ മി​​​​​​ൽ​​​​​​സ് റി​​​​​​ച്ചാ​​​​​​ർ​​​​​​ഡ്സ​​​​​​ൺ 2020ൽ ​​​​​​ന​​​​​​ട​​​​​​ത്തി​​​​​​യ നി​​​​​​രീ​​​​​​ക്ഷ​​​​​​ണം വ​​​​​​ള​​​​​​രെ പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​ണ്. എ​​​​ഡി 1800നും 2020​​​​നു​​​​​​മി​​​​​​ട​​​​​​യി​​​​​​ൽ, ര​​​​​​ണ്ടു നൂ​​​​​​റ്റാ​​​​​​ണ്ടു​​​​​​കൊ​​​​​​ണ്ടു മ​​​​​​നു​​​​​​ഷ്യ​​​​​​ന് പ്ര​​​​​​കൃ​​​​​​തി​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള ഇ​​​​​​ഴ​​​​​​യ​​​​​​ടു​​​​​​പ്പം 60 ശ​​​​​​ത​​​​​​മാ​​​​​​നം കു​​​​​​റ​​​​​​ഞ്ഞെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു.​​ മ​​​​​​നു​​​​​​ഷ്യ​​​​​​ർ വാ​​​​​​യി​​​​​​ക്കു​​​​​​ന്ന പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്നും അ​​​​​​വ​​​​​​രു​​​​​​ടെ ദൈ​​​​​​നം​​​​​​ദി​​​​​​ന സം​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്നും ഈ ​​​​​​കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ പ്ര​​​​​​കൃ​​​​​​തി, ന​​​​​​ദി, പു​​​​​​ല്ല്, പൂ​​​​​​ക്ക​​​​​​ൾ, പാ​​​​​​യ​​​​​​ൽ, കി​​​​​​ളി​​​​​​ക​​​​​​ൾ തുടങ്ങിയ പ​​​​​​ദ​​​​​​ങ്ങ​​​​​​ൾ അ​​​​​​പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​മാ​​​​​​യി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും, 1990ക​​​​​​ളി​​​​​​ൽ ഈ ​​​​​​പ്ര​​​​​​വ​​​​​​ണ​​​​​​ത കൂ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു. അ​​​​​​താ​​​​​​യ​​​​​​ത്, 1990ക​​​​​​ളി​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​വ​​​​​​ച്ച ആ​​​​​​ഗോ​​​​​​ള​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​യും ഉ​​​​​​ദാ​​​​​​ര​​​​​​വ​​​​ത്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും സ്വ​​​​​​കാ​​​​​​ര്യ​​​​​​വ​​​​ത്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലാ​​​​​​ണ് മ​​​​​​നു​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​കൃ​​​​​​തി​​​​​​യി​​​​​​ൽ​​​​നി​​​​​​ന്ന് കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​ക​​​​​​ന്ന​​​​​​ത് എ​​​​​​ന്നു ചു​​​​​​രു​​​​​​ക്കം.

ഈ ​​​​​​കാ​​​​​​ല​​​​​​ത്തു മ​​​​​​നു​​​​​​ഷ്യ​​​​​​ർ കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യു​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത് സാ​​​​​​ങ്കേ​​​​​​തി​​​​​​കവി​​​​​​ദ്യ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട പ​​​​​​ദ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.​​ ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് ഇ​​​​​​രു​​​​​​പ​​​​​​ത്തൊ​​​​​​ന്നാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ലെ പ​​​​​​ല പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട പ​​​​​​ദ​​​​​​ങ്ങ​​​​​​ൾ - ടി​​​​​​വോ, ഇ​​​​​​ന്‍റർ​​​​​​നെ​​​​​​റ്റ് ഓ​​​​​​ഫ് തി​​​​​​ങ്ങ്സ്, ഓ​​​​​​ട്ടോ​​​​​​സ​​​​​​ജ്ജെ​​​​​​സ്ട് , സെ​​​​​​ൽ​​​​​​ഫി, വ്‌​​​​​​ളോ​​​​​​ഗ്, അ​​​​​​ൺഫ്ര​​​​​​ണ്ട്‌, പോ​​​​​​ഡ്കാ​​​​​​സ്റ്റ്, പ​​​​​​യ്‌​​​​​​വോ​​​​​​ൾ, യുട്യൂ​​​​​​ബ​​​​​​ർ, ഹാ​​​​​​ഷ്ടാ​​​​​​ഗ് മു​​​​​​ത​​​​​​ലാ​​​​​​യ​​​​​​വ​​​​​​യെ​​​​​​ല്ലാം സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ സാ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​ദ്യ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വാ​​​​​​ക്കു​​​​​​ക​​​​​​ളാ​​​​​​ണ്.​​ കൂ​​​​​​ടാ​​​​​​തെ ‘ഡീ​​​​​​പ്സ്റ്റേ​​​​​​റ്റ്’ എ​​​​​​ന്ന അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ കു​​​​​​ത​​​​​​ന്ത്ര​​​​​​ത്തെ കു​​​​​​റി​​​​​​ക്കു​​​​​​ന്ന വാ​​​​​​ക്കും, ‘ബ്രോ​​​​​​മാ​​​​​​ൻ​​​​​​സ്’ എ​​​​​​ന്ന മ​​​​​​നു​​​​​​ഷ്യ​​​​ബ​​​​​​ന്ധ​​​​​​ത്തെ കു​​​​​​റി​​​​​​ക്കു​​​​​​ന്ന വാ​​​​​​ക്കും പു​​​​​​തു​​​​​​താ​​​​​​യി ഉ​​​​​​രു​​​​​​ത്തി​​​​​​രി​​​​​​ഞ്ഞു വ​​​​​​ന്ന​​​​​​താ​​​​​​ണ്.

ഭാ​​​​​​ഷ​​​​​​യെ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് വാ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യു​​​​​​ള്ള ജീ​​​​​​വി​​​​​​ത​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​ഫ​​​​​​ല​​​​​​ന​​​​​​മാ​​​​​​ണ്. മ​​​​​​നു​​​​​​ഷ്യ​​​​​​ബു​​​​​​ദ്ധി​​​​​​യൊ​​​​​​രു​​​​​​ക്കു​​​​​​ന്ന ന​​​​​​വീ​​​​​​ന ജീ​​​​​​വി​​​​​​ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു പു​​​​​​തി​​​​​​യ വാ​​​​​​ക്കു​​​​​​ക​​​​​​ളും ഭാ​​​​​​ഷാ ശൈ​​​​​​ലി​​​​​​ക​​​​​​ളും പി​​​​​​റ​​​​​​ക്കു​​​​​​ന്നു. ​​ഇ​​​​​​രു​​​​​​പ​​​​​​ത്തൊ​​​​​​ന്നാം നൂ​​​​​​റ്റാ​​​​​​ണ്ടൊ​​​​​​രു ശാ​​​​​​സ്ത്ര-​​​​സാ​​​​​​ങ്കേ​​​​​​തി​​​​​​ക-​​​​രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ-​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക യു​​​​​​ഗ​​​​​​മാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ആ ​​​​​​രം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വാ​​​​​​ക്കു​​​​​​ക​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്നു.

2024ൽ ‘​​​​​​ലേ​​​​​​ണിം​​​​​​ഗ് ഇം​​​​​​ഗ്ലീ​​​​​​ഷ് വി​​​​​​ത്ത് ഓ​​​​​​ക്സ്ഫ​​​​​​ഡ്’ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു പു​​​​​​തു​​​​​​താ​​​​​​യു​​​​​​ണ്ടാ​​​​​​യ വാ​​​​​​ക്കു​​​​​​ക​​​​​​ൾ വൈ​​​​​​വി​​​​​​ധ്യ​​​​​​മാ​​​​​​ർ​​​​​​ന്ന രം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​ഫ​​​​​​ലി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. ഒ​​​​​​ന്നാ​​​​​​മ​​​​​​താ​​​​​​യി കൊ​​​​​​ടു​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ന്ന ‘പ്രോം​​​​​​പ്റ്റ്’ എ​​​​ഐ യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​ണ്. നി​​​​​​ർ​​​​​​മി​​​​​​തബു​​​​​​ദ്ധി​​​​​​യെ ന​​​​​​മ്മു​​​​​​ടെ സ​​​​​​ഹാ​​​​​​യി ആ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ള്ള ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ, നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ, ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ൾ, അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് പ്രോം​​​​​​പ്റ്റ് എ​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ വാ​​​​​​ക്കാ​​​​​​യ ‘ഹീ​​​​​​റ്റ് ഡോം’ ​​​​​​കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. അ​​​​​​നി​​​​​​ശ്ചി​​​​​​ത കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് ഭൂ​​​​​​മി​​​​​​യു​​​​​​ടെ ഉ​​​​​​പ​​​​​​രി​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ചൂ​​​​​​ട് നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി ഉ​​​​​​ഷ്ണത​​​​​​രം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​തി​​​​​​ഭാ​​​​​​സ​​​​​​മാ​​​​​​ണ് ഹീ​​​​​​റ്റ് ഡോം. ‘​​​​​​ഫ്രീ​​​​​​റേ​​​​​​ഞ്ച്’ എ​​​​​​ന്ന മ​​​​​​റ്റൊ​​​​​​രു വാ​​​​​​ക്ക് മൃ​​​​​​ഗ​​​​​​സ്നേ​​​​​​ഹ​​​​​​വും മൃ​​​​​​ഗ​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​ണ്. ഏ​​​​​​റ്റ​​​​​​വും ക്ഷ​​​​​​ണി​​​​​​ക​​​​​​വും ആ​​​​​​ധു​​​​​​നി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ മ​​​​​​നു​​​​​​ഷ്യബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളെ കു​​​​​​റി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് നാ​​​​​​നോ​​​​​​ഷി​​​​​​പ്, ഫ്രീ​​​​​​ക് മാ​​​​​​ച്ചി​​​​​​ങ്, മൈ​​​​​​ക്രോ​​​​​​മാ​​​​​​ൻ​​​​​​സ് ‘സി​​​​​​റ്റു​​​​​​വേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്’ മു​​​​​​ത​​​​​​ലാ​​​​​​യ​​​​​​വ. മ​​​​​​റ്റൊ​​​​​​രു വാ​​​​​​ക്ക് എ​​​ഐ​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ‘ലാ​​​​​​ർ​​​​​​ജ് ലാം​​​​​​ഗ്വേ​​​​​​ജ് മോ​​​​​​ഡ​​​​​​ൽ’ (LLM) ആ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ ശാ​​​​​​ശ്വ​​​​​​ത​​​​​​മാ​​​​​​യ നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​പു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട സ​​​​​​ത്യം, സ്നേ​​​​​​ഹം, നീ​​​​​​തി, ദ​​​​​​യ, വാ​​​​​​ത്സ​​​​​​ല്യം, സ​​​​​​മാ​​​​​​ധാ​​​​​​നം,സ​​​​​​ന്തോ​​​​​​ഷം, പു​​​​​​രോ​​​​​​ഗ​​​​​​തി, ശാ​​​​​​ന്തി എ​​​​​​ന്നീ വാ​​​​​​ക്കു​​​​​​ക​​​​​​ൾ നി​​​​​​ത്യ​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ കു​​​​​​റ​​​​​​യു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് ഒ​​​​​​രു പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യു​​​​​​ടെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​ണ്.

‘വാ​​​​​​മിം​​​​​​ഗി’​​​ൽനി​​​​​​ന്ന് ‘ബോ​​​​​​യി​​​​​​ലിം​​​​​​ഗി’​​​ലേ​​​​​​ക്ക്

ഇ​​​​​​പ്പോ​​​​​​ൾ ആ​​​​​​ഗോ​​​​​​ളതാ​​​​​​പ​​​​​​ന​​​​​​ത്തെക്കു​​​​​​റി​​​​​​ച്ചും കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​ന​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചും പു​​​​​​തി​​​​​​യ പ​​​​​​ദ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​രു​​​​​​ത്തി​​​​​​രി​​​​​​ഞ്ഞു വ​​​​​​ന്നി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഭൂ​​​​​​മി മ​​​​​​ന്ദോ​​​​​​ഷ്ണാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ (Warming) നി​​​​​​ന്നും താ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കും (Heating) അ​​​​​​വി​​​​​​ടെ നി​​​​​​ന്നും തി​​​​​​ള​​​​​​യ്ക്കു​​​​​​ന്ന (Boiling) അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്കും മാ​​​​​​റി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഐ​​​​​​ക്യ​​​രാ​​​​​​ഷ്‌​​​ട്ര​​​സ​​​​​​ഭ​​​​​​യു​​​​​​ടെ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി അ​​​​​​ന്തോ​​​​​​ണി​​​​​​യോ​​​​​​സ് ഗു​​​​​​ട്ടെ​​​​​​രസ് ആ​​​​​​ണ് 2023ൽ ​​​​​​ഗ്ലോ​​​​​​ബ​​​​​​ൽ ബോ​​​​​​യി​​​​​​ലിം​​​​​​ഗ് എ​​​​​​ന്ന പു​​​​​​തി​​​​​​യ പ​​​​​​ദം കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന​​​​​​ത്.

ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ള്ള ഏ​​​​​​റ്റ​​​​​​വും ചൂ​​​​​​ട് കൂ​​​​​​ടി​​​​​​യ പ​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ 2014നും 2025​​​നും ഇ​​​​​​ട​​​​​​യ്ക്കാ​​​​​​ണ് ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​ത്. 1880 തൊ​​​​​​ട്ട് 1910 വ​​​​​​രെ 13.7 ഡി​​​​​​ഗ്രി സെ​​​​​​ൽ​​​​​​ഷസ് ആ​​​​​​യി​​​​​​രു​​​​​​ന്നു ശ​​​​​​രാ​​​​​​ശ​​​​​​രി ചൂ​​​​​​ട്. ഇ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ഭൂ​​​​​​മി​​​​​​യു​​​​​​ടെ മ​​​​​​ന്ദോ​​​​​​ഷ്ണാ​​​​​​വ​​​​​​സ്ഥ. 1980ക​​​​​​ൾ വ​​​​​​രെ ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ശ​​​​​​രാ​​​​​​ശ​​​​​​രി താ​​​​​​പ​​​​​​നി​​​​​​ല 14 ഡി​​​​​​ഗ്രി സെ​​​​​​ൽ​​​​​​ഷസ് ആ​​​​​​യി​​​​​​രു​​​​​​ന്നു. 1980 തൊ​​​​​​ട്ട് 2010 വ​​​​​​രെ​​​​​​യു​​​​​​ള്ള കാ​​​​​​ല​​​​​​ഘ​​​​​​ട്ടം വ​​​​​​ർ​​​​​​ധി​​​​​​ച്ച താ​​​​​​പ​​​​​​നി​​​​​​ല​​​​​​യു​​​​​​ള്ള​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. 2010നു ​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ഭൂ​​​​​​മി തി​​​​​​ള​​​​​​യ്ക്കു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്ക് നീ​​​​​​ങ്ങി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​അ​​​​​​വ​​​​​​സ്ഥ വ​​​​​​ള​​​​​​രെ പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്. വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​യും ജ​​​​​​ല​​​​​​ക്ഷാ​​​​​​മ​​​​​​വും കൃ​​​​​​ഷി​​​​​​നാ​​​​​​ശ​​​​​​വും ഭ​​​​​​ക്ഷ്യ​​​​​​ക്ഷാ​​​​​​മ​​​​​​വും ശാ​​​​​​രീ​​​​​​രി​​​​​​ക മാ​​​​​​ന​​​​​​സി​​​​​​ക രോ​​​​​​ഗാ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളും സം​​​​​​ഘ​​​​​​ർ​​​ഷ​​​​​​ങ്ങ​​​​​​ളും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ന​​​​​​ഷ്ട​​​​​​വു​​​​​​മൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് ഫ​​​​​​ല​​​​​​ങ്ങ​​​​​​ൾ.

പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​ ഉ​​​​​​ത്ക​​​​​​ണ്ഠ

ഇ​​​​​​ക്കോ ആന്‍സ​​​​​​യി​​​​​​റ്റി (Eco Anxiety) അ​​​​​​ഥ​​​​​​വാ പ​​​രി​​​​​​സ്ഥി​​​​​​തി ഉ​​​​​​ത്ക​​​​​​ണ്​​​​​​ഠ എ​​​​​​ന്ന പു​​​​​​തി​​​​​​യ വാ​​​​​​ക്ക് വ​​​​​​രു​​​​​​ന്ന​​​​​​ത്, പ​​​​​​രി​​​​​​സ്ഥി​​​​​​തി പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളെക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ഭ​​​​​​യ​​​​​​ത്തി​​​​​​ൽ നി​​​​​​ന്നാ​​​​​​ണ്. പ​​​​​​ക്ഷി​​​​​​പ്പ​​​​​​നി, കോ​​​​​​ള​​​​​​റ, പ്ലേ​​​​​​ഗ്, ക്ഷ​​​​​​യം, ഹൃ​​​​​​ദ​​​​​​യ​​​​​​ത്തെ​​​​​​യും ശ്വാ​​​​​​സ​​​​​​കോ​​​​​​ശ​​​​​​ത്തെ​​​​​​യും സം​​​​​​ബ​​​​​​ന്ധി​​​​​​ക്കു​​​​​​ന്ന അ​​​​​​സു​​​​​​ഖ​​​​​​ങ്ങ​​​​​​ൾ, കൂ​​​​​​ടാ​​​​​​തെ ഈ​​​​​​വ​​​​​​ക ഭ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​നി​​​​​​ന്നു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന മാ​​​​​​ന​​​​​​സി​​​​​​ക അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​ക​​​​​​ളും സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​ങ്ങ​​​​​​ളും (Solastalgia)) ഒ​​​​​​ക്കെ കൂ​​​​​​ടി വ​​​​​​രു​​​​​​ന്ന​​​​​​ത് ഭൂ​​​​​​മി​​​​​​യു​​​​​​ടെ അ​​​​​​ധി​​​​​​ക താ​​​​​​പ​​​​​​നം നി​​​​​​മി​​​​​​ത്ത​​​​​​മാ​​​​​​ണെ​​​​​​ന്നു ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്നു.

‘ഗ്രീ​​​​​​ൻ വാ​​​​​​ഷിം​​​​​​ഗ്’എ​​​​​​ന്ന പു​​​​​​തി​​​​​​യ പ​​​​​​ദം കോ​​​ർ​​​പ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​ണ്. പ​​​​​​രി​​​​​​സ്ഥി​​​​​​തി സൗ​​​​​​ഹൃ​​​​​​ദ ന​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ കാ​​​​​​പ​​​​​​ട്യ​​​​​​ത്തെ​​​​​​യാ​​​​​​ണീ പ​​​​​​ദം സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഹ​​​​​​രി​​​​​​തന​​​​​​യ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മൊ​​​​​​തു​​​​​​ക്കി, പെ​​​​​​രു​​​​​​മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​നി​​​​​​ന്ന് ആ​​​​​​രു​​​​​​മ​​​​​​റി​​​​​​യാ​​​​​​തെ മാ​​​​​​റ്റിനി​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ് ഗ്രീ​​​​​​ൻ വാ​​​​​​ഷിം​​​​​​ഗ്.​​​ പ​​​​​​രി​​​​​​സ്ഥി​​​​​​തി പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളാ​​​​​​യി മൂ​​​​​​ർ​​​​​​ശച്ഛിക്കാ​​​​​​നു​​​​​​ള്ള ഒ​​​​​​രു പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണം ഗ്രീ​​​​​​ൻ വാ​​​​​​ഷിം​​​​​​ഗ് ആ​​​​​​ണ്. ഒ​​​​​​രു തി​​​​​​രി​​​​​​ച്ചു​​​പോ​​​​​​ക്കി​​​​​​ന് സാ​​​​​​ധ്യ​​​​​​ത​​​​​​യി​​​​​​ല്ലാ​​​​​​ത്ത സ്ഥി​​​​​​തി​​​​​​യി​​​​​​ലേ​​​​​​ക്ക് അ​​​​​​തി​​​​​​വേ​​​​​​ഗം എ​​​​​​ത്തി​​​​​​ച്ചേ​​​​​​ർ​​​​​​ന്നു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​അ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ പു​​​​​​തി​​​​​​യ ‘വാ​​​​​​ക്ക് ടി​​​​​​പ്പിം​​​​​​ഗ് പോ​​​​​​യി​​​​​​ന്‍റ്’ (Tipping Point) എ​​​​​​ന്നാ​​​​​​ണ്. അ​​​​​​താ​​​​​​യ​​​​​​ത്, ലോ​​​​​​കം പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​ നാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ന​​​​​​മ്പി​​​​​​ൽ വ​​​​​​ന്നുനി​​​​​​ൽ​​​​​​ക്കു​​​​​​ന്നു.​​​ ഏ​​​​​​തു നി​​​​​​മി​​​​​​ഷം വേ​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ലും അ​​​​​​ഗാ​​​​​​ധ​​​​​​മാ​​​​​​യ നാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ ഗ​​​​​​ർ​​​​​​ത്ത​​​​​​ത്തി​​​​​​ലേ​​​​​​ക്ക് വീ​​​​​​ണുപോ​​​​​​കാം.

ന്യൂ ​​​​​​നോ​​​​​​ർ​​​​​​മ​​​​​​ൽ (പു​​​​​​തി​​​​​​യ ക്ര​​​​​​മം)

പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​യോ സാ​​മ്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​യോ പോ​​ലു​​ള്ള ഒ​​​രു വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക്കു​​ശേ​​​ഷം ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​രീ​​​തി​​​ക​​​ളി​​​ൽ വ​​​രു​​​ന്ന സ്ഥി​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളെ സൂ​​​ചി​​​പ്പി​​​ക്കാ​​​നാ​​​ണ് ന്യൂ ​​​​​​​​​നോ​​​​​​​​​ർ​​​​​​​​​മ​​​​​​​​​ൽ എ​​​​​​​​​ന്ന പു​​​​​​​​​തി​​​​​​​​​യ പ​​​​​​​​​ദം​​​​ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. പ​​ണ്ട് ന​​മ്മ​​ൾ ‘സാ​​ധാ​​ര​​ണ’ എ​​ന്ന് ക​​രു​​തി​​യി​​രു​​ന്ന കാ​​ര്യ​​ങ്ങ​​ൾ​​ക്ക് പ​​ക​​രം, പു​​തി​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് ന​​മ്മ​​ൾ ശീ​​ല​​മാ​​ക്കി​​യ പു​​തി​​യ രീ​​തി​​ക​​ളെ​​യാ​​ണ് ഇ​​ത് അ​​ർ​​ഥ​​മാ​​ക്കു​​ന്ന​​ത്. കോ​​വി​​ഡ് കാ​​ല​​മാ​​ണ് ഈ ​​പ​​ദ​​ത്തെ വ്യാ​​പ​​ക​​മാ​​ക്കി​​യ​​ത്. ജെ​​ൻ-​​ഇ​​സെ​​ഡ്, ആ​​ൽ​​ഫ ത​​ല​​മു​​റ​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ‘ന്യൂ ​​നോ​​ർ​​മ​​ൽ’ കേ​​വ​​ല​​മൊ​​രു ഒ​​രു മാ​​റ്റ​​മ​​ല്ല, മ​​റി​​ച്ച് അ​​വ​​രു​​ടെ സ്വാ​​ഭാ​​വി​​ക​​മാ​​യ ജീ​​വി​​ത​​രീ​​തി ത​​ന്നെ​​യാ​​ണ്. മു​​ൻ​​ത​​ല​​മു​​റ​​ക​​ൾ​​ക്ക് ‘മാ​​റ്റം’ ആ​​യി തോ​​ന്നി​​യ പ​​ല കാ​​ര്യ​​ങ്ങ​​ളും ഇ​​വ​​ർ​​ക്ക് ജ​​ന്മ​​നാ ല​​ഭി​​ച്ച അ​​ല്ലെ​​ങ്കി​​ൽ വ​​ള​​ർ​​ന്നു​​വ​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളാ​​ണ്.

അ​​തേസ​​മ​​യം പു​​തി​​യ ത​​ല​​മു​​റ​​യെ ദു​​രു​​പ​​യോ​​ഗി​​ക്കു​​ന്ന അ​​​​​​​​​ന​​​​​​​​​ധി​​​​​​​​​കൃ​​​​​​​​​ത മ​​​​​​​​​യ​​​​​​​​​ക്കു​​​​​​​​​മ​​​​​​​​​രു​​​​​​​​​ന്ന് ലോ​​​​​​​​​ബി​​​​​​​​​ക​​​​​​​​​ളും മ​​റ്റ് സ്ഥാ​​പി​​ത താ​​ത്പ​​ര്യ​​ക്കാ​​രും അ​​വ​​രു​​ടെ പ്ര​​വൃ​​ത്തി​​ക​​ളെ ‘ന്യൂ ​​നോ​​ർ​​മ​​ലാ’​​യി ചി​​ത്രീ​​ക​​രി​​ച്ച് അം​​ഗീ​​കാ​​രം നേ​​ടി​​യെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​വും ന​​ട​​ത്തു​​ന്നു​​ണ്ട്. ഉ​​​​​​​​​ൾ​​​​​​​​​നാ​​​​​​​​​ട​​​​​​​​​ൻ ഗ്രാ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ പ്രൈ​​​​​​​​​മ​​​​​​​​​റി വി​​​​​​​​​ദ്യാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ തൊ​​​​​​​​​ട്ട് ലോ​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​ലെ വ​​​​​​​​​മ്പ​​​​​​​​​ൻ ന​​​​​​​​​ഗ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ സ​​​​​​​​​ർ​​​​​​​​​വ​​​​​​​​​ക​​​​​​​​​ലാ​​​​​​​​​ശാ​​​​​​​​​ല​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലു​​​​​​​​​ള്ള കു​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ വ​​​​​​​​​രെ​​​​​​​ പ​​ല​​ത​​രം വി​​​​​​​​​ഷ​​​​​​​​​വി​​​​​​​​​ത്തു​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യ പൊ​​​​​​​​​തി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​ക്കി മ​​​​​​​​​ധു​​​​​​​​​ര​​​​​​​​​പ​​​​​​​​​ല​​​​​​​​​ഹാ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളെ​​​​​​​​​ന്ന വ്യാ​​​​​​​​​ജേ​​​​​​​​​ന വി​​​​​​​​​ത​​​​​​​​​ര​​​​​​​​​ണം ചെ​​​​​​​​​യ്തു​​​​​​​​​കൊ​​​​​​​​​ണ്ടി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​ത് തി​​രി​​ച്ച​​റി​​യേ​​ണ്ട​​തു​​ണ്ട്.​​​

(​​തു​​ട​​രും)

Latest News

Up