ആലപ്പുഴ: ജില്ലയിൽ ആറ് പഞ്ചായത്തുകൾ ഭരിക്കാനൊരുങ്ങി ബിജെപി. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല തൃപെരുന്തുറ എന്നി പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്.
ആലാ പഞ്ചായത്ത് പ്രസിഡന്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡന്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡന്റായി പി. ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡന്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡന്റായി ബിനുരാജും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിൽ 2020ലെ തെരഞ്ഞെടുപ്പിൽ രണ്ടു പഞ്ചായത്തുകളിൽ മാത്രം ഭരണം ലഭിച്ച ബിജെപിക്ക് ഇത്തവണ നേട്ടമാണ്. കഴിഞ്ഞ തവണ തിരുവൻ വണ്ടൂർ പഞ്ചായത്ത് സ്വതന്ത്രന്റെ പിന്തുണയിൽ എൽഡിഎഫ് ആയിരുന്നു ഭരിച്ചിരുന്നത്. ആലയും ബുധനൂരും എൽഡിഎഫും പാണ്ടനാട് യുഡിഎഫുമായിരുന്നു ഭരിച്ചത്.