x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ബി​ജെ​പി​ക്ക് മു​ന്നേ​റ്റം; ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണ​ത്തി​ലെ​ത്തി


Published: December 27, 2025 01:41 PM IST | Updated: December 27, 2025 01:41 PM IST

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​രി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. ആ​ലാ, ബു​ധ​നൂ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി, തി​രു​വ​ൻ​വ​ണ്ടൂ​ർ, പാ​ണ്ട​നാ​ട്, ചെ​ന്നി​ത്ത​ല തൃ​പെ​രു​ന്തു​റ എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബി​ജെ​പി​ക്ക് ഭ​ര​ണം ല​ഭി​ച്ച​ത്.

ആ​ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി അ​നീ​ഷാ ബി​ജു​വും, ബു​ധ​നൂ​ർ പ്ര​സി​ഡ​ന്‍റാ​യി പ്ര​മോ​ദ് കു​മാ​റും കാ​ർ​ത്തി​ക​പ്പ​ള്ളി പ്ര​സി​ഡ​ന്‍റാ​യി പി. ​ഉ​ല്ലാ​സ​നും തി​രു​വ​ൻ​വ​ണ്ടൂ​ർ പ്ര​സി​ഡ​ന്‍റാ​യി സ്മി​താ രാ​ജേ​ഷും പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ജി​ജി കു​ഞ്ഞു​കു​ഞ്ഞും ചെ​ന്നി​ത്ത​ല പ്ര​സി​ഡ​ന്‍റാ​യി ബി​നു​രാ​ജും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജി​ല്ല​യി​ൽ 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം ഭ​ര​ണം ല​ഭി​ച്ച ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ നേ​ട്ട​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ തി​രു​വ​ൻ വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യി​ൽ എ​ൽ‌​ഡി​എ​ഫ് ആ​യി​രു​ന്നു ഭ​രി​ച്ചി​രു​ന്ന​ത്. ആ​ല​യും ബു​ധ​നൂ​രും എ​ൽ​ഡി​എ​ഫും പാ​ണ്ട​നാ​ട് യു​ഡി​എ​ഫു​മാ​യി​രു​ന്നു ഭ​രി​ച്ച​ത്.

 

Tags : bjp alapuzha panchayaths power election

Recent News

Up