Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paris

പാരീസിൽ പോലീസ് ഓഫീസറെ കുത്താൻ ശ്രമിച്ച അക്രമി വെടിയേറ്റ് മരിച്ചു

പാ​​​രീ​​​സ്: പാ​​​രീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ക​​​ത്തി​​​കൊ​​​ണ്ട് കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച അ​​​ക്ര​​​മി വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു. ഭീ​​​ക​​​ര​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കു​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​യാ​​​ളാ​​​ണു പ്ര​​​തി.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച സെ​​​ൻ​​​ട്ര​​​ൽ പാ​​​രീ​​​സി​​​ലെ ആ​​​ർ​​​ക്ക് ഡി ​​​ട്ര​​​യോം​​​ഫ് സ്മാ​​​ര​​​ക​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് ക​​​ത്തി​​​യും ക​​​ത്രി​​​ക​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ പ്ര​​​തി പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ഇ​​​യാ​​​ളെ വെ​​​ടി​​​വ​​​ച്ച് വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ ഇ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

1978ൽ ​​​ജ​​​നി​​​ച്ച ബ്രാഹിം ബി. എന്ന ഫ്ര​​​ഞ്ച് പൗ​​​ര​​​നാ​​​ണു പ്ര​​​തി​​​യെ​​​ന്നും ഭീ​​​ക​​​ര​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കു​​​റ്റ​​​ത്തി​​​ന് 2013ൽ ​​​ബ​​​ൽ​​​ജി​​​യം ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബ്ര​​​സ​​​ൽ​​​സി​​​ലെ കോ​​​ട​​​തി 17 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച വ്യ​​​ക്തി​​​യാ​​​ണെ​​​ന്നും ഫ്ര​​​ഞ്ച് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ വി​​​ഭാ​​​ഗം പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടു വ​​​ർ​​​ഷം ബ്ര​​​സ​​​ൽ​​​സ് ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യു​​​ടെ തു​​​ട​​​ർ​​​ന്നു​​​ള്ള ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി 2015ൽ ​​​ഫ്രാ​​​ൻ​​​സി​​​ലെ ജ​​​യി​​​ലി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 24നാ​​​ണ് ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് പൂ​​​ർ​​​ണ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്ന് ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ലോ​​​റ​​​ന്‍റ് നു​​​നെ​​​സ് എ​​​ക്സി​​​ൽ അ​​​റി​​​യി​​​ച്ചു.

International

മോഷണത്തിൽ ലൂവ്റ് ജീവനക്കാരനും പങ്ക്?

പാ​​​രീ​​​സ്: ലോ​​​ക​​​ത്തെ ഞെ​​​ട്ടി​​​ച്ച ലൂ​​​വ്റ് മ്യൂ​​​സി​​​യം ക​​​വ​​​ർ​​​ച്ച​​​യി​​​ൽ മ്യൂ​​​സി​​​യം ജീ​​​വ​​​ന​​​ക്കാ​​​ര​​​നും പ​​​ങ്കു​​​ള്ള​​​താ​​​യി സൂ​​​ച​​​ന. ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ന​​​ല്കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും സു​​​ര​​​ക്ഷി​​​ത മ്യൂ​​​സി​​​യ​​​ങ്ങ​​​ളി​​​ലൊ​​​ന്നി​​​ൽ അ​​​നാ​​​യാ​​​സ ക​​​വ​​​ർ​​​ച്ച​​​യ്ക്കു മോ​​​ഷ്ടാ​​​ക്ക​​​ളെ സ​​​ഹാ​​​യി​​​ച്ച​​​തെ​​​ന്നു ക​​​രു​​​ന്നു.

ഈ ​​​മാ​​​സം 19ന് ​​​പ​​​ട്ടാ​​​പ്പ​​​ൽ ന​​​ട​​​ന്ന ക​​​വ​​​ർ​​​ച്ച​​​യി​​​ൽ നാ​​​ലം​​​ഗ സം​​​ഘം ഫ്ര​​​ഞ്ച് രാ​​​ജ​​​വം​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ട്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​വ​​​ർ​​​ച്ചാസം​​​ഘം, കൃ​​​ത്യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി മ്യൂ​​​സി​​​യം ജീ​​​വ​​​ന​​​ക്കാ​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​യി ഫ്ര​​​ഞ്ച് പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു. മ്യൂ​​​സി​​​യ​​​ത്തി​​​ലെ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഒ​​​രു ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ന​​​ല്കി​​​യ​​​താ​​​യും അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. ഇ​​​തു തെ​​​ളി​​​യി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ, മോ​​​ഷ​​​ണ​​​സം​​​ഘം ഉ​​​പേ​​​ക്ഷി​​​ച്ച ഹെ​​​ൽ​​​മെ​​​റ്റു​​​ക​​​ൾ, ഗ്ലൗ​​​സു​​​ക​​​ൾ, മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് 150 ഡി​​​എ​​​ൻ​​​എ സാ​​​ന്പി​​​ളു​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി.

ഇ​​​തി​​​നി​​​ടെ, ക​​​വ​​​ർ​​​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു പേ​​​രെ ശ​​​നി​​​യാ​​​ഴ്ച പാ​​​രീ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലൊ​​​രാ​​​ൾ അ​​​ർ​​​ജീ​​​രി​​​യ​​​യി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

‌ക​​​വ​​​ർ​​​ച്ച​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ്യൂ​​​സി​​​യ​​​ത്തി​​​ലെ ചി​​​ല അ​​​മ്യൂ​​​ല്യ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ബാ​​​ങ്ക് ഓ​​​ഫ് ഫ്രാ​​​ൻ​​​സി​​​ന്‍റെ സ്ട്രോം​​​ഗ് റൂ​​​മി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.

NRI

ലൂവ്റ് മ്യൂസിയം തുറന്നു, കവർച്ചക്കാരെക്കുറിച്ച് സൂചനയില്ല

പാ​​​രീ​​​സ്: പാ​​​രീ​​​സി​​​ലെ ലോ​​​ക​​​പ്ര​​​ശ​​​സ്ത ലൂ​​​വ്‌​​​റ് മ്യൂ​​​സി​​​യ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​​മൂ​​​​ല്യ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​വ​​​​ർ​​​​ന്ന പ്ര​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​നി​​​യും സൂ​​​ച​​​ന​​​യൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ല. പോ​​​ലീ​​​സ് വി​​​വി​​​ധ സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞ് വ്യാ​​​പ​​​ക അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ന്‍റെ സ​​​ഹാ​​​യ​​​വും തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ട​​​ച്ചി​​​ട്ട മ്യൂ​​​സി​​​യം മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്ന​​​ലെ തു​​​റ​​​ന്നു.എ​​​ന്നാ​​​ൽ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​പ്പോ​​​ളോ ഗാ​​​ല​​​റി സീ​​​ൽ ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഫ്രാ​​​​ൻ​​​സി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​വും പാ​​​​ര​​​​മ്പ​​​​ര്യ​​​​വു​​​​മാ​​​​യി അ​​​​ഭേ​​​​ദ്യ ബ​​​​ന്ധ​​​​മു​​​​ള്ള ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ലൂ​​​​വ്‌​​​​റി​​​​ലി​​​​ൽ​​​​നി​​​​ന്നു ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്.

അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ ക​​​വ​​​ർ​​​ച്ച​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കേ​​​ണ്ട​​​തു രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​പ്ര​​​ശ്ന​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ലോ​​​റ​​​ന്‍റ് നു​​​നെ​​​സ് പ​​​റ​​​ഞ്ഞ​​​ത്.

നൂ​​​റി​​​ലേ​​​റെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. ലൂ​​​വ്റ് മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

രാ​​​ജ്യ​​​ത്തി​​​നു വ​​​ലി​​​യ ന​​​ഷ്‌​​​ട​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ നാ​​​ലു​​​പേ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും പാ​​​രീ​​​സ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ലൗ​​​റെ ബെ​​​ക്കു​​​വ പ​​​റ​​​ഞ്ഞു.

NRI

പാ​രീ​സി​ലെ ക​വ​ർ​ച്ച​ക്കാ​ർ കാ​ണാ​മ​റ​യ​ത്തു​ത​ന്നെ

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ ലൂ​വ്റ് മ്യൂ​സി​യ​ത്തി​ൽ​നി​ന്നു അ​മൂ​ല്യ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ത​സ്ക​ര​ന്മാ​ർ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. ക​വ​ർ​ച്ച​ക്കാ​രെ ക​ണ്ടെ​ത്താ​ൻ വൈ​കും​തോ​റും ആ​ഭ​ര​ണ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യും മ​ങ്ങു​ക​യാ​ണ്.

എ​ട്ടു മി​നി​റ്റി​നു​ള്ളി​ൽ എ​ട്ട് വി​ല​പി​ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചാ​ണ് ക​വ​ർ​ച്ച​ക്കാ​ർ സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ട​ത്. ആ​ഭ​ര​ണ​ങ്ങ​ളി​ൽ​നി​ന്നു വേ​ർ​പെ​ടു​ത്തി ര​ത്ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​യി​രി​ക്കും മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ക്കു​ക.

അ​ങ്ങ​നെ​യെ​ങ്കി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട അ​മൂ​ല്യ ആ​ഭ​ര​ണ​ങ്ങ​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​വാ​മെ​ന്ന് വി​ദ​ഗ്ധ​ർ പ‍​റ​യു​ന്നു. ആ​ഭ​ര​ണ​ങ്ങ​ൾ ക​ഷ​ണ​ങ്ങ​ളാ​ക്കി ചെ​റി​യ വി​ല​യ്ക്കു വി​ൽ​ക്കാ​നും ഫ്രാ​ൻ​സി​ൽ​നി​ന്നു ക​ട​ത്താ​നും സാ​ധ്യ​ത​യു​ള്ള​താ​യി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

മോ​ഷ്ടാ​ക്ക​ൾ പ്ര​ഫ​ഷ​ണ​ലു​ക​ളാ​ണെ​ന്ന് ഡ​ച്ച് ആ​ർ​ട്ട് ഡി​റ്റ​ക്ടീ​വ് ആ​ർ​ത​ർ ബ്രാ​ൻ​ഡ് പ​റ​യു​ന്നു. ലൂ​വ്റ് മ്യൂ​സി​യ​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ ക​ട​ക്കു​ക​യും പു​റ​ത്തു​പോ​കു​ക​യും ചെ​യ്ത രീ​തി പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു മ​ന​സി​ലാ​കും.

സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ട​തി​ലും പ്ര​ഫ​ഷ​ണ​ലി​സം കാ​ണാം. പാ​രീ​സി​ന്‍റെ തി​ര​ക്കേ​റി​യ ന​ഗ​ര​വീ​ഥി​ക​ളി​ൽ ര​ക്ഷ​പ്പെ​ടാ​ൻ സ്കൂ​ട്ട​റാ​ണ് അ​നു​യോ​ജ്യ​മെ​ന്നു ക​വ​ർ​ച്ച​ക്കാ​ർ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടാ​വും. എ​ന്നാ​ൽ പ​ട്ടാ​പ്പ​ക​ൽ​ത​ന്നെ മോ​ഷ​ണ​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന​ത് അ​ന്വേ​ഷ​ക​രെ കു​ഴ​ക്കു​ന്ന ചോ​ദ്യ​മാ​യി നി​ൽ​ക്കു​ക​യാ​ണ്.

ഇ​തി​നു മു​ൻ​പും ഈ ​സം​ഘം സ​മാ​ന ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും ആ​ർ​ത​ർ ബ്രാ​ൻ​ഡ് ചൂ​ണ്ടി​ക്കാ‌​ട്ടു​ന്നു. മോ​ഷ്ടാ​ക്ക​ളു​ടെ ഒ​രു മേ​ൽ​ക്കു​പ്പാ​യ​വും ഉ​പ​ക​ര​ണ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​എ​ൻ​എ തെ​ളി​വു​ക​ളാ​വും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ക​യെ​ന്നും ബ്രാ​ൻ​ഡ് പ​റ​യു​ന്നു. മോ​ഷ്ടി​ക്ക​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം 13.4 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല വ​രു​മെ​ന്ന് ഓ​ൺ​ലൈ​ൻ ജ്വ​ല്ല​റി​യാ​യ 77 ഡ​യ​മ​ണ്ട്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടോ​ബി​യാ​സ് കോ​ർ​മി​ൻ​ഡ് പ​റ​യു​ന്നു.

ര​ത്ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ഒ​രു വി​ദ​ഗ്ധ​ന്‍റെ​യും ക​ല്ലു​ക​ൾ മാ​റ്റാ​ൻ പ്ര​ഫ​ഷ​ണ​ൽ ഡ​യ​മ​ണ്ട് ക​ട്ട​റി​ന്‍റെ​യും സ​ഹാ​യം വേ​ണ്ടി​വ​രും. പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ചെ​റി​യ ക​ല്ലു​ക​ൾ അ​വ​ർ​ക്ക് വി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കു​മെ​ന്നും ടോ​ബി​യാ​സ് കോ​ർ​മി​ൻ​ഡ് പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​ന്‍റെ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ലൂ​വ്‌​റി​ലി​ൽ​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

NRI

പാരീസിലെ ലൂവ്‌റ് മ്യൂസിയത്തിൽ മോഷണം; അപൂർവ ആഭരണങ്ങൾ നഷ്‌ടപ്പെട്ടു

പാ​രീ​സ്: പ്ര​ശ​സ്ത​മാ​യ ലൂ​വ്റ് മ്യൂ​സി​യ​ത്തി​ൽ മോ​ഷ​ണം. മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്നു ക​ള്ള​ന്മാ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ മ്യൂ​സി​യ​ത്തി​ലെ അ​പ്പോ​ളോ ഗാ​ല​റി​യി​ൽ ക​ട​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്‌​ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു. ഫ്ര​ഞ്ച് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഗാ​ല​റി​യാ​ണി​ത്.

നെ​ക്‌​ലെ​സ്, ബ്രൂ​ച്ച് എ​ന്നി​വ​യ​ട​ക്കം ഒ​ന്പ​ത് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​വ​ർ​ച്ച വെ​റും ഏ​ഴു മി​നി​റ്റ് മാ​ത്ര​മാ​ണു നീ​ണ്ട​തെ​ന്ന് ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലോ​റ​ന്‍റ് നൂ​നെ​സ് പ​റ​ഞ്ഞു. ലി​യ​ണാ​ർ​ഡോ ഡാ ​വി​ഞ്ചി​യു​ടെ മൊ​ണോ​ലി​സ അ​ട​ക്ക​മു​ള്ള ക​ലാ​സൃ​ഷ്‌​ടി​ക​ൾ സൂ​ക്ഷി​ക്കു​ന്ന അ​തീ​വ സു​ര​ക്ഷ​യു​ള്ള മ്യൂ​സി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​ത​ര​യ്ക്കാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.

ക​ള്ള​ന്മാ​ർ മ്യൂ​സി​യ​ത്തി​നു സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലൂ​ടെ അ​പ്പോ​ളോ ഗാ​ല​റി​യി​ൽ ക​ട​ക്കു​ക​യാ​യി​രു​ന്നു. മ​രം വെ​ട്ടു​ന്ന മെ​ഷീ​ൻ വാ​ൾ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ടു. ന​ഷ്‌​ട​പ്പെ​ട്ട വ​സ്തു​ക്ക​ളു​ടെ മൂ​ല്യം വ്യ​ക്ത​മ​ല്ല. മോ​ഷ്‌​ടാ​ക്ക​ളു​ടെ പ​ക്ക​ൽ​നി​ന്നു വീ​ണ ഒ​രു കി​രീ​ടം മ്യൂ​സി​യ​ത്തി​നു പു​റ​ത്ത് ക​ണ്ടെ​ത്തി.

നെ​പ്പോ​ളി​യ​ൻ മൂ​ന്നാ​മ​ന്‍റെ പ​ത്നി യൂ​ജീ​ൻ ച​ക്ര​വ​ർ​ത്തി​നി​യു​ടെ കി​രീ​ട​മാ​ണി​തെ​ന്ന് ക​രു​തു​ന്നു. അ​പ്പോ​ളോ ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന 140 കാ​ര​റ്റു​ള്ള റീ​ജ​ന്‍റ് ഡ​യ​മ​ണ്ട് എ​ന്ന വ​ജ്രാ​ഭ​ര​ണം ന​ഷ്‌​ട​പ്പെ​ട്ടി​ട്ടി​ല്ല.

ക​വ​ർ​ച്ച​യ്ക്കു പി​ന്നാ​ലെ ലൂ​വ്റ് മ്യൂ​സി​യം ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ട്ടു. അ​മൂ​ല്യ ക​ലാ​സൃ​ഷ്‌​ടി​ക​ളും നി​ധി​ക​ളു​മ​ട​ക്കം ആ​റു ല​ക്ഷ​ത്തി​ല​ധി​കം വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ചി​ട്ടു​ള്ള ലൂ​വ്റി​ൽ മോ​ഷ​ണം ഇ​താ​ദ്യ​മാ​യ​ല്ല.

1911ൽ ​വി​ൻ​ചെ​ൻ​സോ പെ​റൂ​ജി​യ എ​ന്ന മു​ൻ ജീ​വ​ന​ക്കാ​ര​ൻ മോ​ണോ​ലി​സ പെ​യി​ന്‍റിം​ഗ് മോ​ഷ്‌​ടി​ച്ചി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​റ്റ​ലി​യി​ലെ ഫ്ലോ​റ​ൻ​സി​ൽ​നി​ന്നാ​ണ് പെ​യി​ന്‍റിം​ഗ് ക​ണ്ടെ​ത്തി​യ​ത്. മോ​ണോ​ലി​സ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത പെ​യി​ന്‍റിം​ഗ് ആ​ക്കു​ന്ന​തി​ൽ മോ​ഷ​ണം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

ലോ​ക​ത്തി​ലേ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന മ്യൂ​സി​യ​മാ​ണ് ലൂ​വ്റ്. പ്ര​തി​വ​ർ​ഷം 90 ല​ക്ഷം പേ​ർ എ​ത്തു ന്ന​താ​യാ​ണു ക​ണ​ക്ക്.

NRI

യു​നെ​സ്‌​കോ വേ​ദി​യി​ല്‍ തി​ള​ങ്ങി കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​രീ​സി​ലെ യു​നെ​സ്‌​കോ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഡി​ജി​റ്റ​ല്‍ ലേ​ണിം​ഗ് വീ​ക്ക് 2025ല്‍ ​കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള സ്റ്റാ​ര്‍​ട്ട​പ്പാ​യ എ​ഡ്യൂ​പോ​ര്‍​ട്ട് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

വ്യ​ക്തി​ഗ​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് എ​ഐ സ​ഹാ​യ​ത്തോ​ടെ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ എ​ഡ്യൂ​പോ​ര്‍​ട്ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്ഥാ​പ​ക​ന്‍ അ​ജാ​സ് മു​ഹ​മ്മ​ദ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നി​ര്‍​മി​ത ബു​ദ്ധി വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ഗോ​ള ച​ര്‍​ച്ച​യ്ക്കാ​യാ​ണ് പാ​രീ​സി​ല്‍ ഡി​ജി​റ്റ​ല്‍ ലേ​ണിം​ഗ് വീ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്.

Latest News

Up