Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petition

അ​തി​ജീ​വി​ത​യെ സ്വാ​ധീ​നി​ക്കാ​ൻ നീ​ക്കം; രാ​ഹു​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് കോടതിയിൽ ഹർജി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച് ക്രൈം​ബ്രാ​ഞ്ച്. ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ രാ​ഹു​ലി​ന് ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​വ​ശ്യ​പ്പെ​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച്, ജു​ഡീ​ഷ്യ​ൻ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

രാ​ഹു​ൽ, ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ അ​ഞ്ചാ​മ​ത്തെ ഉ​പാ​ധി ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ചാ​ണ് ഹ​ർ​ജി. ജാ​മ്യ വ്യ​വ​സ്ഥ​യി​ലെ അ​തി​ജീ​വ​ത​യെ സ്വാ​ധീ​നി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന വ്യ​വ​സ്ഥ​യാ​ണ് ലം​ഘി​ച്ച​ത്.

ഫെ​ബ്രു​വ​രി 17ന് ​രാ​ഹു​ൽ അ​തി​ജീ​വി​ത​യെ വാ​ട്ട്സ് ആ​പ് കോ​ൾ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം.

ഈ ​മാ​സം 28 ന് ​രാ​ഹു​ലോ അ​ഭി​ഭാ​ഷ​ക​നോ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് കോ​ട​തി നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Kerala

രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ സ​മൂ​ഹ മാ​ധ്യ​മ ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ രാ​ഹു​ൽ ഈ​ശ്വ​റി​നു ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് കോ​ട​തി ഫെബ്രുവരി ഒ​ന്പ​തി​ലേ​ക്കു മാ​റ്റി.

പ്ര​തി​ഭാ​ഗ​ത്തി​നു പ്രോ​സി​ക്യൂ​ഷ​ൻ മു​ഴു​വ​ൻ രേ​ഖ​ക​ളും കൈ​മാ​റി​യി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി വാ​ദം പ​റ​യു​ന്ന​തു ര​ണ്ടു ത​വ​ണ മാ​റ്റി​ച്ചു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ പ്രോ​സി​ക്യൂ​ഷ​ൻ വി​ചാ​ര​ണ ന​ട​ക്കു​ന്ന ഒ​രു കേ​സ് ഉ​ള്ള​തി​നാ​ൽ സ​മ​യ​മി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഹ​ർ​ജി മാ​റ്റി​വ​ച്ച​ത്.

ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​തു വ​ള​രെ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നു നേ​ര​ത്തെ കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്: രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​റി​ന് കോ​ട​തി ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി. ഹ​ർ​ജി​യി​ൽ ത​ർ​ക്കം ഉ​ണ്ടെ​ങ്കി​ൽ ഇ​ത് ഈ ​മാ​സം 27ന് ​സ​മ​ർ​പ്പി​ക്കാ​നും അ​ന്ന് ത​ന്നെ വാ​ദം പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു

രാ​ഹു​ൽ ഈ​ശ്വ​റി​ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. അ​ത് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ എ​തി​ർ വാ​ദം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യു എ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ഭാ​ഗ​ത്തി​ന് മു​ഴു​വ​ൻ രേ​ഖ​ക​ളും കൈ​മാ​റാ​ൻ കോ​ട​തി പ്രോ​സി​ക്യൂ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചു.

ജാ​മ്യം റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ഉ​ണ്ടെ​ങ്കി​ൽ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ കോ​ട​തി രാ​ഹു​ലി​ന് നേ​ര​ത്തെ നോ​ട്ടീ​സ് അ​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഡീ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും അ​തി​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ച്ചു, ഇ​ത് അ​തി​ജീ​വി​ത​യെ ഭ​യ​പ്പെ​ടു​ത്ത​തി​ന് തു​ല്യ​മാ​ണ് എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

National

ഹ​​​ർ​​​ജി ത​​​ള്ളി​​​; ജസ്റ്റീസ് വർമയ്ക്കു തിരിച്ചടി

ന്യൂ​​​ഡ​​​ൽ​​​ഹി: ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്ന് നോ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ൽ അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യെ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ചെ​​​യ്യാ​​​ൻ ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​ൽ അ​​​പാ​​​ക​​​ത​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ്പീ​​​ക്ക​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ചോ​​​ദ്യം ചെ​​​യ്തു ജ​​​സ്റ്റീ​​​സ് വ​​​ർ​​​മ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദീ​​​പാ​​​ങ്ക​​​ർ ദ​​​ത്ത, എ​​​സ്.​​​സി. ശ​​​ർ​​​മ എ​​​ന്നി​​​വ​​​രു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ.

ഇ​​​തോ​​​ടെ വ​​​ർ​​​മ​​​യെ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന് മു​​​ന്നോ​​​ട്ടു​​​ പോ​​​കാം. ഹ​​​ർ​​​ജി​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ വാ​​​ദ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​ന് വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​​യി​​​രു​​​ന്നു.

Kerala

വ​ന്യ​ജീ​വി നി​യ​മഭേ​ദ​ഗ​തി, മൈ​ക്രോ മൈനോറിറ്റി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഉ​പ​രാ​ഷ്‌ട്രപ​തി​ക്കു നി​വേ​ദ​നം ന​ൽ​കി

കൊ​​​ച്ചി: 1972ലെ ​​​ദേ​​​ശീ​​​യ വ​​​നം വ​​​ന്യ​​​ജീ​​​വി നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും, ക്രൈ​​​സ്ത​​​വ​​​രെ മൈ​​​ക്രോ മൈ​​​നൊ​​​രി​​​റ്റി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ കേ​​​ന്ദ്ര സ​​​മി​​​തി ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന് നി​​​വേ​​​ദ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഭാ​​​ര​​​ത ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ മാ​​​ത്രം വ​​​രു​​​ന്ന ക്രൈ​​​സ്ത​​​വ​​​ർ മൈ​​​ക്രോ ന്യൂ​​​ന​​​പ​​​ക്ഷം ആ​​​ക​​​യാ​​​ൽ ഒ​​​രു വോ​​​ട്ട് ബാ​​​ങ്കാ​​​കു​​​വാ​​​ൻ ഉ​​​ള്ള ജ​​​ന​​​സം​​​ഖ്യാ​​​പ​​​ര​​​മാ​​​യ പ​​​രി​​​മി​​​തി കാ​​​ര​​​ണം പ​​​ല​​​പ്പോ​​​ഴും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​തി​​​നാ​​​ൽ​​ത്ത​​​ന്നെ ഭ​​​ര​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ക​​​ടു​​​ത്ത നീ​​​തി നി​​​ഷേ​​​ധ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്ക​​​പ്പെ​​​ടു​​​ന്നു എ​​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി​​​ക്കു ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തീ​​​വ്ര മ​​​ത​​​വാ​​​ദി​​​ക​​​ൾ പ​​​ല​​​പ്പോ​​​ഴും അ​​​കാ​​​ര​​​ണ​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​രെ ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി കൂ​​​ടു​​​ത​​​ൽ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക എ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗം എ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്‌ടർ ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ൽ ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ എ​​​ത്തി നി​​​വേ​​​ദ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​ര​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ 1972ലെ ​​​വ​​​നം വ​​​ന്യ​​​ജീ​​​വി നി​​​യ​​​മ​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന ജീ​​​വ​​​നാ​​​ശ​​​ത്തി​​​നും പ​​​രി​​​ക്കു​​​ക​​​ൾ​​​ക്കും കൃ​​​ഷി ന​​​ഷ്‌ടത്തി​​​നും ന​​​ഷ്‌ടപ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി മോ​​​ട്ടോ​​​ർ ആ​​​ക്സി​​​ഡ​​​ന്‍റ് ക്ലെ​​​യിം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ൽ മാ​​​തൃ​​​ക​​​യി​​​ൽ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളോ​​​ടു കൂ​​​ടി ബോർഡിനെ നി​​​യ​​​മി​​​ക്ക​​​ണം.

വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ വ​​​ന​​​ത്തി​​​ന​​​ക​​​ത്ത് നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത വ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ണ്ടെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ലുണ്ട്. നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​പ​​​തി സ്വീ​​​ക​​​രി​​​ച്ച നി​​​വേ​​​ദ​​​ന​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റു​​​മെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Kerala

വാ​ർ​ത്താ​വി​ല​ക്ക് ഹ​ർ​ജി: റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് പി​ഴ ചു​മ​ത്തി കോ​ട​തി

ബം​ഗ​ളൂ​രു: ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ൽ​കി​യ വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി​യി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് പി​ഴ​യി​ട്ട് കോ​ട​തി. ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ട​ത്.

മു​ട്ടി​ൽ മ​രം മു​റി, മാം​ഗോ ഫോ​ൺ ത​ട്ടി​പ്പ് തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ വാ​ർ​ത്ത​ക​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ‍​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. ഹ​ർ​ജി​ക്കാ​ർ​ക്ക് ദു​രു​ദ്ദേ​ശ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി, റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് പി​ഴ​യി​ട്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും വാ​ർ​ത്ത​ക​ൾ നീ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​യെ​ല്ലാം പു​ന​സ്ഥാ​പി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

റി​പ്പോ​ർ​ട്ട​ർ ടി​വി ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ പ്ര​തി​ക​ളാ​യ മു​ട്ടി​ൽ മ​രം​മു​റി, മാം​ഗോ ഫോ​ൺ ത​ട്ടി​പ്പ് തു​ട​ങ്ങി​യ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ 994 വാ​ർ​ത്താ ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​താ​യി​രു​ന്നു ഹ​ർ​ജി. റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

തു​ട​ക്ക​ത്തി​ല്‍ റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഹ​ര്‍​ജി​യി​ല്‍ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ റി​പ്പോ​ർ​ട്ട​ർ ടി​വി ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ന്നു​വെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ര്‍​ജി​യി​ല്‍ പി​ഴ ചു​മ​ത്ത​ണ​മെ​ന്ന ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ച് കൊ​ണ്ടാ​ണ് ബെം​ഗ​ളൂ​രു സി​റ്റി സി​വി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി.

National

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ആ​​​ർ) തീയതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഹ​​​ർ​​​ജി പരിഗണിക്കവേയാണ് സു​​​പ്രീം​​​കോ​​​ട​​​തി ഇക്കാര്യം വ്യക്തമാക്കിയത്.

നിവേദനങ്ങളിൽ അനുഭാവപൂർവമായ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നെ ത്തു​​​ട​​​ർ​​​ന്ന് എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടാ​​​ഴ്ച നീ​​​ട്ടി​​​യി​​​രു​​​ന്നു.

Kerala

സൂ​ര​ജ് ലാ​മ​യു​ടെ തി​രോ​ധാ​നം: മ​ക​ന്‍റെ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: സൂ​ര​ജ് ലാ​മ​യെ​ന്ന ബെം​ഗ​ളൂ​രു സ്വ​ദേ​ശി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ന്‍ സാ​ന്‍റോ​ണ്‍ ലാ​മ സ​മ​ര്‍​പ്പി​ച്ച ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ലാ​മ​യെ കു​വൈ​റ്റി​ല്‍ നി​ന്ന് നാ​ടു ക​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ​ന്തെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി വി​ശ​ദീ​ക​ര​ണം ന​ല്‍​കും. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് എം.​ബി. സ്‌​നേ​ഹ​ല​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

നാ​ടു​ക​ട​ത്ത​ല്‍ ന​ട​പ​ടി​ക്ക് കേ​ന്ദ്ര​ത​ല​ത്തി​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍ നി​ല​വി​ലു​ണ്ട്. സൂ​ര​ജ് ലാ​മ​യു​ടെ അ​വ​ശ​ത​ക​ള​ട​ക്കം വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് കൊ​ച്ചി എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യാ​ണ് ല​ഭി​ച്ച വി​വ​ര​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ലാ​മ​യെ ബെം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ് അ​യ​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​യാ​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സി​ല്‍ നി​ന്ന് വി​വ​രം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ല്‍ തു​ട​ര്‍ ന​ട​പ​ടി എ​ന്താ​യി​രു​ന്നു​വെ​ന്നും അ​റി​യി​ക്ക​ണം.

സൂ​ര​ജി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ എ​വ​ടെ​പ്പോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. നാ​ടു​ക​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് എ​ത്തു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട പ്രോ​ട്ടോ​ക്കോ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Kerala

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം; തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി കു​ടും​ബം

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം. അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭാ​ര്യ മ​ഞ്ജു​ഷ​യാ​ണ് ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സി​പി ര​ത്ന​കു​മാ​റി​ന് രാ​ഷ്ട്രീ​യ ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം വി​ര​മി​ച്ച ശേ​ഷം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​തും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

2024 ഒ​ക്ടോ​ബ​ര്‍ 15 നാ​ണ് ന​വീ​ന്‍ ബാ​ബു​വി​നെ പ​ള്ളി​ക്കു​ന്നി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന​വീ​ന്‍ ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ എ​ത്തു​ക​യും ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്ത് ന​വീ​ന്‍ ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

കേ​സി​ല്‍ പി.​പി. ദി​വ്യ മാ​ത്ര​മാ​ണ് പ്ര​തി. ദി​വ്യ​യെ പ്ര​തി​ചേ​ര്‍​ത്തു​ള്ള കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സം​ഭ​വം ന​ട​ന്ന് 166 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

കേ​സി​ല്‍ 82 പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ മ​ഞ്ജു​ഷ ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Kerala

വ​യ​നാ​ട് തു​ര​ങ്ക പാ​ത; നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: വ​യ​നാ​ട് തു​ര​ങ്ക പാ​ത നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്.

തു​ര​ങ്ക പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഒ​രു വീ​ഴ്ച​യു​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ല്ലാ അ​നു​മ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​തെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ര​ങ്ക​ര പാ​ത​യു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

 

Kerala

സൂ​ര​ജ് ലാ​മ​യു​ടെ തി​രോ​ധാ​നം: ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കു​വൈ​റ്റി​ല്‍ നി​ന്ന് എ​ത്തി​യ സൂ​ര​ജ് ലാ​മ​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സൂ​ര​ജ് ലാ​മ​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് തിങ്കളാഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

ഓ​ഗ​സ്റ്റി​ല്‍ കു​വൈ​റ്റി​ല്‍ മ​ദ്യ​ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ ലാ​മ 45 ദി​വ​സ​ത്തോ​ളം അ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ടു​ക​ട​ത്തി. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ 2.55 ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. അ​വി​ടെ നി​ന്ന സൂ​ര​ജി​നെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മെ​ട്രോ ഫീ​ഡ​ര്‍ ബ​സി​ല്‍ ക​യ​റ്റി​വി​ട്ടു. ഓ​ര്‍​മ​ക്കു​റ​വ് തു​ട​ക്ക​ത്തി​ലേ പ്ര​ക​ട​മാ​ക്കി​യി​രു​ന്നു. ആ​ലു​വ മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി​യ സൂ​ര​ജ് ലാ​മ പ​ല​യി​ട​ത്താ​യി അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നു.

സൂ​ര​ജ് ലാ​മ കു​വൈ​റ്റി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന​ത് ബെം​ഗ​ളൂ​രു​വി​ലെ വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. നാ​ടു​ക​ട​ത്തി​യ​താ​യി സ്ത്രീ ​സു​ഹൃ​ത്ത് അ​റി​യി​ച്ച പ്ര​കാ​ര​മാ​ണ് ഭാ​ര്യ എ​ത്തി നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Kerala

മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ട്: കി​ഫ്ബി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​യും

കൊ​ച്ചി : മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ല്‍ ഇ​ഡി അ​ഡ്ജ്യൂ​ഡി​ക്കേ​റ്റിം​ഗ് ക​മ്മി​റ്റി​യു​ടെ നോ​ട്ടീ​സി​നെ​തി​രെ കി​ഫ്ബി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​യും. നോ​ട്ടീ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നാ​ണ് അ​ടി​യ​ന്ത​രാ​വ​ശ്യം.

മ​സാ​ല ബോ​ണ്ട് വ​ഴി വി​ദേ​ശ​ത്ത് നി​ന്ന് സ​മാ​ഹ​രി​ച്ച പ​ണം റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, കി​ഫ്ബി തു​ട​ങ്ങി​യ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് മ​റു​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​ത്.

റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ള്‍​ക്ക​ല്ല സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ് സ​മാ​ഹ​രി​ച്ച തു​ക​യി​ലെ 450 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച​തെ​ന്നാ​ണ് കി​ഫ്ബി​യു​ടെ നി​ല​പാ​ട്.

Kerala

സൂരജ് ലാമയുടെ തിരോധാനം: ഹര്‍ജി ഇന്ന് പരിഗണിക്കും

കൊ​​​ച്ചി: കു​​​വൈ​​​റ്റി​​​ല്‍നി​​​ന്ന് എ​​​ത്തി​​​യ ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി സൂ​​​ര​​​ജ് ലാ​​​മ​​​യു​​​ടെ തി​​​രോ​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. അ​​​ന്വേ​​​ഷ​​​ണ​​​പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍ട്ട് പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചു.

ഓ​​​ഗ​​​സ്റ്റി​​​ല്‍ കു​​​വൈ​​​റ്റി​​​ല്‍ മ​​​ദ്യ​​​ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ ലാ​​​മ 45 ദി​​​വ​​​സ​​​ത്തോ​​​ളം അ​​​വി​​​ടെ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് നാ​​​ടുക​​​ട​​​ത്തി. ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​ഞ്ചി​​​നു പു​​​ല​​​ര്‍ച്ചെ 2.55 ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി.

അ​​​വി​​​ടെ​​​നി​​​ന്നു സൂ​​​ര​​​ജി​​​നെ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മെ​​​ട്രോ ഫീ​​​ഡ​​​ര്‍ ബ​​​സി​​​ല്‍ ക​​​യ​​​റ്റി​​​വി​​​ട്ടു. ഓ​​​ര്‍മക്കു​​​റ​​​വ് തു​​​ട​​​ക്ക​​​ത്തി​​​ലേ പ്ര​​​ക​​​ട​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ആ​​​ലു​​​വ മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ സൂ​​​ര​​​ജ് ലാ​​​മ പ​​​ല​​​യി​​​ട​​​ത്താ​​​യി അ​​​ല​​​ഞ്ഞു​​​തി​​​രി​​​ഞ്ഞു ന​​​ട​​​ന്നു.

സൂ​​​ര​​​ജ് ലാ​​​മ കു​​​വൈ​​​റ്റി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന​​​ത് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ വീ​​​ട്ടു​​​കാ​​​ര്‍ അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. നാ​​​ടു ക​​​ട​​​ത്തി​​​യ​​​താ​​​യി സ്ത്രീ​​​സു​​​ഹൃ​​​ത്ത് അ​​​റി​​​യി​​​ച്ച പ്ര​​​കാ​​​ര​​​മാ​​​ണു ഭാ​​​ര്യ​​​യെ​​​ത്തി നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്.

National

അരുന്ധതി റോയിയുടെ പുകവലി ചിത്രം; ഹർജി സുപ്രീംകോടതി തള്ളി

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഴു​​​ത്തു​​​കാ​​​രി അ​​​രു​​​ന്ധ​​​തി റോ​​​യി​​​യു​​​ടെ ‘മ​​​ദ​​​ർ മേ​​​രി കം​​​സ് ടു ​​​മി’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ വി​​​ല്പ​​​ന​​​യും പ്ര​​​ചാ​​​ര​​​ണ​​​വും നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി.  

പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​ർ പേ​​​ജി​​​ൽ അ​​​രു​​​ന്ധ​​​തി പു​​​ക വ​​​ലി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ചി​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും പു​​​ക​​​വ​​​ലി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ പു​​​സ്ത​​​ക​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ രാ​​​ജ​​​സിം​​​ഹ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.

പു​​​ക​​​വ​​​ലി​​​ക്കു​​​ള്ള പ്രോ​​​ത്സാ​​​ഹ​​​ന​​​മാ​​​യി ക​​​വ​​​ർ​​​ഫോ​​​ട്ടോ കാ​​​ണ​​​രു​​​തെ​​​ന്ന് പ്ര​​​സാ​​​ധ​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ​​​മാ​​​ന​​​ഹ​​​ർ​​​ജി കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യും നേ​​​ര​​​ത്തേ ത​​​ള്ളി​​​യി​​​രു​​​ന്നു. 

Kerala

മസാലബോണ്ട്: ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും

കൊ​​ച്ചി: കി​​ഫ്ബി​​ക്ക് വി​​ദേ​​ശ​​ത്ത് മ​​സാ​​ല ബോ​​ണ്ട് പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ന്‍ അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​മ​​ര്‍പ്പി​​ച്ച ഹ​​ര്‍ജി പു​​തി​​യ ബെ​​ഞ്ച് പ​​രി​​ഗ​​ണി​​ക്കും.

ചീ​​ഫ് ജ​​സ്റ്റീ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ചി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്ക് ഹ​​ര്‍ജി ഇ​​ന്ന​​ലെ എ​​ത്തി​​യെ​​ങ്കി​​ലും നേ​​ര​​ത്തേ മ​​റ്റൊ​​രു ബെ​​ഞ്ചി​​ലേ​​ക്കു വി​​ട്ട​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഒ​​ഴി​​വാ​​കു​​ക​​യാ​​യി​​രു​​ന്നു.

തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി എം.​​ആ​​ര്‍.​​ ര​​ഞ്ജി​​ത് കാ​​ര്‍ത്തി​​കേ​​യ​​ന്‍ 2020ല്‍ ​​ഫ​​യ​​ല്‍ ചെ​​യ്ത ഹ​​ര്‍ജി​​യാ​​ണി​​ത്.

വി​​ദേ​​ശ​​ത്ത് മ​​സാ​​ല ബോ​​ണ്ട് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ങ്ങ​​ള്‍ക്കു​​ള്ള അ​​ധി​​കാ​​രം സം​​ബ​​ന്ധി​​ച്ച വി​​ഷ​​യം നി​​ല​​വി​​ല്‍ സു​​പ്രീംകോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​തെ​​ന്നു ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്ക​​വെ സ​​ര്‍ക്കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

Kerala

എ​ൽ​സി ജോ​ർ​ജി​ന് തി​രി​ച്ച​ടി; ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ക​ട​മ​ക്കു​ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്‍​സി ജോ​ര്‍​ജി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ക​ട​മ​ക്കു​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യി യു​ഡി​എ​ഫ് എ​ല്‍​സി​യെ നി​ശ്ച​യി​ക്കു​ക​യും പ​ത്രി​ക ന​ല്‍​കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്‍​സി ജോ​ര്‍​ജി​ന്‍റെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു.

ഇ​തി​നെ​തി​രെ​യാ​ണ് ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച സ്ഥി​തി​ക്ക് ഹ​ര്‍​ജി അ​നു​വ​ദി​ക്കാ​നാ​കി​ല്ല എ​ന്നാ​ണ് ഇ​പ്പോ​ള്‍ ഹൈ​ക്കോ​ട​തി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ട്.

എ​ല്‍​സി​ക്ക് ബ​ന്ധ​പ്പെ​ട്ട തി​ര​ഞ്ഞെ​ടു​പ്പ് ട്രൈ​ബ്യൂ​ണി​നെ സ​മീ​പി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശ​വും ഇ​പ്പോ​ള്‍ ഹൈ​ക്കോ​ട​തി മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. എ​ല്‍​സി ജോ​ര്‍​ജി​ന് മ​ത്സ​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​ക്ക് ക​ട​മ​ക്കു​ടി​യി​ല്‍ നി​ല​വി​ല്‍ യു​ഡി​എ​ഫി​ന് സ്ഥാ​നാ​ര്‍​ഥി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

നി​ല​വി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് എ​ല്‍​സി ജോ​ര്‍​ജ്. ഡി​വി​ഷ​ന് പു​റ​ത്തു​ള്ള മൂ​ന്നു​പേ​രാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ഒ​പ്പി​ട്ട​തെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്‍​സി ജോ​ര്‍​ജി​ന്‍റെ പ​ത്രി​ക ത​ള്ളി​യ​ത്.

അ​പാ​ക​ത​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച് എ​ല്‍​സി വീ​ണ്ടും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ ഘ​ട്ട​ത്തി​ല്‍ സ​മ​യം ക​ഴി​ഞ്ഞു എ​ന്ന് പ​റ​ഞ്ഞ് എ​ല്‍​സി​യെ മ​ട​ക്കി​യ​യ​ച്ചി​രു​ന്നു.

Kerala

പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ൾ പി​രി​വ്; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി

തൃ​ശൂ​ർ: പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ പി​രി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി.

ഗ​താ​ഗ​തം ഇ​തു​വ​രെ സു​ഗ​മ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​തെ ടോ​ൾ പി​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

71 ദി​വ​സ​ത്തെ വി​ല​ക്കി​ന് ശേ​ഷം ഒ​ക്ടോ​ബ​ർ 17നാ​ണ് പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ച്ച​ത്. ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ടോ​ൾ പി​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ഓ​ഗ​സ്റ്റ് ആ​റി​നാ​ണ് ടോ​ൾ വി​ല​ക്ക് ഹൈ​ക്കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ട​പ്പ​ള്ളി മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ടോ​ൾ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പി​ന്നാ​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു.

 

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; പൈ​ല​റ്റു​മാ​രെ ആ​രും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​രെ ആ​ർ​ക്കും കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

ജ​സ്റ്റീ​സു​മാ​രാ​യ സു​ര്യ​കാ​ന്ത്, ജോ​യ്മ​ല്യ ബാ​ച്ചി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പൈ​ല​റ്റ് സു​മീ​ത് സ​ബ​ർ​വാ​ളി​ന്‍റെ പി​താ​വ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം വ​ള​രെ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. വി​മാ​ന അ​പ​ക​ട​മു​ണ്ടാ​യ​ത് പൈ​ല​റ്റു​മാ​രു​ടെ പി​ഴ​വാ​ണെ​ന്ന് രാ​ജ്യ​ത്തെ ആ​രും വി​ശ്വ​സി​ക്കു​ന്നി​ല്ല. വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​ക​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​രം നി​ങ്ങ​ൾ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ല.- ജ​സ്റ്റീ​സ് ബാ​ഗ്ചി പ​റ​ഞ്ഞു.

എ​യ​ർ ഇ​ന്ത്യ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഇ​ന്ധ​ന​നി​യ​ന്ത്ര​ണ സ്വി​ച്ച് ആ​രാ​ണ് ഓ​ഫ് ആ​ക്കി​യ​തെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ താ​ന​ല്ലെ​ന്ന് നി​ങ്ങ​ളു​ടെ മ​ക​ൻ മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ വാ​ൾ​ട്ട് സ്ട്രീ​റ്റ് ജേ​ണ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ റി​പ്പോ​ർ​ട്ടി​ങ്ങി​നേ​യും സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ദേ​ശ മാ​ധ്യ​മ​ത്തി​ലെ റി​പ്പോ​ര്‍​ട്ട് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഹ​ർ​ജി​ക്കാ​ര​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വി​മാ​ന​ദു​ര​ന്തം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ശ​രി​യാ​യ അ​ന്വേ​ഷ​ണ​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് കോ​ട​തി​യി​ൽ വാ​ദി​ച്ചു.​ ഹർജി ഈ ​മാ​സം പ​ത്തി​ന് വീണ്ടും പ​രി​ഗ​ണി​ക്കും.

Kerala

വനിതാ ജയില്‍ പൂജപ്പുരയിലേക്കു മാറ്റുന്നത് ചോദ്യം ചെയ്ത് ഹര്‍ജി

കൊ​​​ച്ചി: അ​​​ട്ട​​​ക്കു​​​ള​​​ങ്ങ​​​ര വ​​​നി​​​താ ജ​​​യി​​​ല്‍ പൂ​​​ജ​​​പ്പു​​​ര സെ​​​ന്‍ട്ര​​​ല്‍ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം ചോ​​​ദ്യം ചെ​​​യ്തു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി.

സ​​​ഖി വിമ​​​ന്‍സ് റി​​​സോ​​​ഴ്‌​​​സ് സെ​​​ന്‍റ​​​റാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യത്. വി​​​ദേ​​​ശി​​​ക​​​ളും അ​​​മ്മ​​​മാ​​​രും രോ​​​ഗി​​​ക​​​ളു​​​മ​​​ട​​​ങ്ങുന്ന തടവുകാരെ പൂ​​​ജ​​​പ്പു​​​ര​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​ത് വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കും.

സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി ജ​​​യി​​​ല്‍ അ​​​ട്ട​​​ക്കു​​​ള​​​ങ്ങ​​​ര​​​യി​​​ല്‍ത്ത​​​ന്നെ നി​​​ല​​​നി​​​ര്‍ത്ത​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം. ഹ​​​ര്‍ജി 14ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

മാ​സ​പ്പ​ടി കേ​സ്; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ക​ള്‍ ടി. ​വീ​ണ, എ​ക്‌​സാ​ലോ​ജി​ക്ക്, സി​എം​ആ​ര്‍​എ​ല്‍ ഉ​ട​മ​ക​ള്‍ എ​ന്നി​വ​രാ​ണ് എ​തി​ര്‍​ക​ക്ഷി​ക​ള്‍.

അ​ഹ​മ്മ​ദ് മു​സ്താ​ഖി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. നേ​ര​ത്തെ സി​എം​ആ​ര്‍​എ​ല്‍ മാ​സ​പ്പ​ടി കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി കോ​ട​തി ത​ള്ളി​യ​താ​ണ്.

 

National

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ: ഹർജി പരിഗണിക്കാതെ ഡൽഹി ഹൈക്കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് സി​​​​ക്ക്, മു​​​​സ്‌​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​ പു​​​​റ​​​​ത്തു​​​​ള്ള​​​വ​​​രെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച് സു​​​​പ്രീം​​​കോ​​​​ട​​​​തി.

1978ൽ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷം 16 അ​​​​ധ്യ​​​​ക്ഷ​​​ന്മാ​​​രെ ഇ​​​​തി​​​​നോ​​​​ട​​​​കം നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ൽ 14 പേ​​​​ർ മു​​​​സ്‌​​​ലിം​​​​ക​​​​ളും ര​​​ണ്ടു​​​പേ​​​​ർ സി​​​​ക്കു​​​കാ​​​രാ​​​ണെ​​​ന്നും ​ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് മ​​​​റ്റ് അം​​​​ഗീ​​​​കൃ​​​​ത ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കേ​​​​ന്ദ്രം കൈ​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​ലേ​​​​ക് ച​​​​ന്ദ് ജെ​​​​യി​​​​ൻ എ​​​ന്ന​​​യാ​​​ൾ ​ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ 1992ലെ ​​​​ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​യ​​​​മം ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്രാ​​​​തി​​​​നി​​​​ധ്യം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു പ്ര​​​​ത്യേ​​​​ക സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ധ്യ​​​​ക്ഷ​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ദേ​​​​വേ​​​​ന്ദ്ര കു​​​​മാ​​​​ർ ഉ​​​​പാ​​​​ധ്യാ​​​​യ ഉ​​​​ൾ​​​​പ്പെ​​​​ട്ട ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ങ്കി​​​​ലും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന് ത​​​​ന്‍റെ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ സ​​​​മീ​​​​പി​​​​ക്കാ​​​​മെ​​​​ന്നു പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യ​​​​ത്.

Kerala

അ​രു​ന്ധ​തി റോ​യി​യു​ടെ പു​സ്ത​കം: ഹ​ർ​ജി ത​ള്ളി

 

 

കൊ​ച്ചി: അ​രു​ന്ധ​തി റോ​യ് ര​ചി​ച്ച "മ​ദ​ര്‍ മേ​രി കം​സ് റ്റു ​മി' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ വി​ല്പ​ന ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. പു​സ്ത​ക​ത്തി​ന്‍റെ പി​ന്നി​ല്‍ പു​ക​വ​ലി​ക്കെ​തി​രേ​യു​ള്ള മു​ന്ന​റി​യി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ്ര​സാ​ധ​ക​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

പു​റം​ച​ട്ട​യി​ല്‍ ഒ​രു ചി​ത്രീ​ക​ര​ണം എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മാ​ണ് എ​ഴു​ത്തു​കാ​രി പു​ക​വ​ലി​ക്കു​ന്ന ചി​ത്രം ന​ല്‍​കി​യ​തെ​ന്നും പു​ക​വ​ലി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത​ല്ലെ​ന്നു​ള്ള നി​ഷേ​ധ​ക്കു​റി​പ്പ് ശ്ര​ദ്ധി​ക്കാ​തെ​യാ​ണു മു​ഖ​ചി​ത്ര​ത്തി​നെ​തി​രേ ഹ​ര്‍​ജി ന​ല്‍​കി​യ​തെ​ന്നും പ്ര​സാ​ധ​ക​ര്‍ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന് പി​ഴ ചു​മ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പു​റം​ച​ട്ട​യി​ലെ നി​ഷേ​ധ​ക്കു​റി​പ്പ് ക​ണ്ടി​ല്ലേ​യെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ന് ജാം​ദാ​ര്‍, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി​ക്കാ​ര​നോ​ട് ചോ​ദി​ച്ചു. ഹ​ര്‍​ജി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടോ അ​തോ സി​ഗ​ര​റ്റ്‌​സ് ആ​ന്‍​ഡ് ടു​ബാ​ക്കോ പ്രോ​ഡ​ക്ട്സ് നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​ര​മു​ള്ള അ​ഥോ​റി​റ്റി​യെ സ​മീ​പി​ക്കു​ക​യാ​ണോ​യെ​ന്നും ഹ​ര്‍​ജി​ക്കാ​ര​നോ​ട് ചോ​ദി​ച്ചു.

ഹ​ര്‍​ജി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് വി​ഷ​യം ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Latest News

Up