Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pets

Other Stories

എ​ൽ​ദോ.., നി​ന്നെ ഹൃ​ദ​യ​ത്തി​ലെ​ടു​ത്തെ​ടാ...

""എ​ല്‍​ദോ എ​ന്ന് നീ​ട്ടി​യൊ​ന്നു വി​ളി​ച്ചാ​ല്‍​മ​തി. അ​വ​ന്‍ ഓ​ടി​യെ​ത്തും. പൊ​റോ​ട്ട​യും മു​ട്ട​ക്ക​റി​യു​മാ​യി​രു​ന്നു അ​വ​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണം. ഇ​ട​യ്ക്കി​ടെ അ​തു​വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ന്ന് സ്നേ​ഹ​ക്കൂ​ടു​ത​ല്‍​കൊ​ണ്ട് അ​വ​ന്‍ എ​ന്‍റെ അ​ടു​ത്തു​നി​ന്നു മാ​റാ​തെ നി​ല്‍​ക്കും.’ -ഇ​തു പ​റ​യു​മ്പോ​ള്‍ എ​റ​ണാ​കു​ളം എ​രൂ​ര്‍ കോ​ഴി​വെ​ട്ടും​വെ​ളി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ കെ.​വി. സ​ന​ക​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. വാ​ക്കു​ക​ള്‍ ഇ​ട​യ്ക്കു​വ​ച്ചു മു​റി​ഞ്ഞു.

തെ​രു​വു​നാ​യ്ക്ക​ളെ പേ​ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​ക്കു​ന്ന ഈ ​കാ​ല​ത്ത് തെ​രു​വു​നാ​യ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഒ​രു സ്മാ​ര​കം. എ​റ​ണാ​കു​ളം എ​രൂ​ര്‍ കോ​ഴി​വെ​ട്ടും​വെ​ളി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍ പ്രി​യ​ങ്ക​ര​നാ​യ ഒ​രു നാ​യ​യ്ക്കാ​യി സ്മാ​ര​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​രൂ​രു​കാ​രു​ടെ സ്വ​ന്തം എ​ല്‍​ദോ എ​ന്ന ആ ​നാ​യ വി​ട​പ​റ​ഞ്ഞി​ട്ട് ആ​റു​മാ​സം ക​ഴി​യു​മ്പോ​ഴും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് അ​വ​നെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ ഇ​ന്നും ക​ണ്ണു​നി​റ​യും, തൊ​ണ്ട​യി​ട​റും...​എ​ല്‍​ദോ​യു​ടെ ക​ഥ​ക​ളി​ലേ​ക്ക്...

എ​ല്ലാ​വ​രു​ടെ​യും ച​ങ്ക്

പ​ന്ത്ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഒ​രു വൈ​കു​ന്നേ​ര​മാ​ണ് എ​ല്‍​ദോ കോ​ഴി​വെ​ട്ടും​വെ​ളി​യി​ൽ എ​ത്തി​യ​ത്. ദേ​ഹം മു​ഴു​വ​ന്‍ ചെ​ളി​യും പൊ​ള്ള​ലേ​റ്റ പാ​ടു​മാ​യി ഒ​രു നാ​യ​ക്കു​ട്ടി റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്നു. ദേ​ഹ​ത്ത് പൊ​ള്ള​ലേ​റ്റ പാ​ടും ചെ​റി​യ മു​ട​ന്തും ഉ​ണ്ടാ​യി​രു​ന്നു. അ​ടു​ത്തെ​ത്തി​യ​വ​രെ സ​ങ്ക​ട​ത്തോ​ടെ അ​വ​ന്‍ നോ​ക്കി. പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ അ​വ​നെ​യെ​ടു​ത്ത് ശ​രീ​രം വൃ​ത്തി​യാ​ക്കി പൊ​ള്ള​ലേ​റ്റ​യി​ട​ത്ത് മ​രു​ന്നു​വ​ച്ചു.

എ​ല്‍​ദോ​യെ​ന്ന പേ​രും ന​ല്‍​കി. ദി​വ​സ​ങ്ങ​ള്‍​ക്ക​കം അ​വ​ന്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. പെ​ട്ടെ​ന്നു​ത​ന്നെ നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി മാ​റി. സ​മീ​പ​ത്തെ പ​ല വീ​ട്ടു​കാ​ര്‍​ക്കും അ​വ​ന്‍ കു​ടും​ബാം​ഗ​ത്തെ പോ​ലെ​യാ​യി​രു​ന്നു. ക​ല്യാ​ണ​വീ​ടു​ക​ളി​ലും മ​ര​ണ​വീ​ടു​ക​ളി​ലു​മൊ​ക്കെ എ​ല്‍​ദോ എ​ത്തും. ആ​രെ​യും ഉ​പ​ദ്ര​വി​ക്കി​ല്ല. മ​റ്റു നാ​യ്ക്ക​ളി​ല്‍​നി​ന്നെ​ല്ലാം അ​ക​ന്നാ​യി​രു​ന്നു വാ​സം.

ഓ​ട്ടോ​റി​ക്ഷ​ക്കാ​രു​ടെ ച​ങ്കാ​യി​രു​ന്നു എ​ല്‍​ദോ. കോ​ഴി​വെ​ട്ടും​വെ​ളി ജം​ഗ്ഷ​നി​ല്‍ ത​ന്നെ​യാ​യി​രു​ന്നു അ​വ​ന്‍റെ കി​ട​പ്പ്. എ​ല്‍​ദോ... എ​ന്ന് നീ​ട്ടി​വി​ളി​ച്ചാ​ല്‍ ഓ​ടി​യെ​ത്തു​മാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ ഓ​ർ​ക്കു​ന്നു. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​മാ​യി​രു​ന്നു. മ​റ്റു നാ​യ്ക്ക​ളു​മാ​യി ക​ടി​പി​ടി​കൂ​ടാ​നൊ​ന്നും എ​ല്‍​ദോ നി​ല്‍​ക്കി​ല്ല. അ​ടു​പ്പ​ക്കാ​രെ ക​ണ്ടാ​ല്‍ വാ​ലാ​ട്ടി സ്നേ​ഹം കാ​ണി​ക്കും.

വീ​ട്ടി​ലു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി എ​ല്‍​ദോ​യെ തേ​ടി ജം​ഗ്ഷ​നി​ലെ​ത്തി​യി​രു​ന്ന​വ​രും കു​റ​വ​ല്ല. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍ സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ല്‍​നി​ന്ന് അ​വ​ന് പാ​ല്‍​കേ​ക്ക് വാ​ങ്ങി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട​ത് എ​ല്‍​ദോ കേ​ക്ക് എ​ന്ന് അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി!

എ​ല്‍​ദോ​യി​ല്ലാ​തെ...

കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്കു​പോ​ലും പേ​ടി​യി​ല്ലാ​തെ അ​വ​ന്‍റെ അ​ടു​ത്തു‍ ചെ​ല്ലാ​മാ​യി​രു​ന്നു. സ​ന്ധ്യ​ക്ക് ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞു​വ​രു​ന്ന കു​ട്ടി​ക​ള്‍​ക്കൊ​പ്പം വീ​ടു​വ​രെ കൂ​ട്ടാ​യി അ​വ​നു​ണ്ടാ​കും. എ​ല്‍​ദോ​യെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ അ​ക്ഷ​ര​യു​ടെ​യും ധ​ന്യ​യു​ടെ​യും ക​ണ്ണു​നി​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 24നാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യി എ​ല്‍​ദോ വേ​ര്‍​പി​രി​ഞ്ഞ​ത്. ഏ​റെ സ​ങ്ക​ട​ത്തോ​ടെ നാ​ട്ടു​കാ​ർ അ​വ​നു വി​ട​ന​ൽ​കി. പി​ന്നീ​ടാ​ണ് എ​ല്‍​ദോ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ക​ളി​മ​ണ്‍ പ്ര​തി​മ സ്ഥാ​പി​ച്ച​ത്. ജം​ഗ്ഷ​നി​ല്‍ അ​വ​ന്‍റെ പ്ര​തി​മ​യ്ക്കു മു​ന്നി​ല്‍​വ​ന്ന് കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രു​മൊ​ക്കെ ഇ​പ്പോ​ഴും കു​റ​ച്ചു​സ​മ​യം നോ​ക്കി​നി​ല്‍​ക്കും.

ക​ളി​മ​ണ്‍ ശി​ല്പ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള എ​രൂ​ര്‍ സ്വ​ദേ​ശി വി.​കെ. ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ന്‍ വി.​ജി. നി​ബി​നും ചേ​ര്‍​ന്നാ​ണ് ഒ​രു മാ​സം കൊ​ണ്ട് എ​ല്‍​ദോ​യു​ടെ പ്ര​തി​മ നി​ര്‍​മി​ച്ച​ത്. എ​ല്‍​ദോ​യെ നേ​രി​ട്ടു കാ​ണു​ന്ന​പോ​ലെ ജീ​വ​സു​റ്റ പ്ര​തി​മ​യാ​ണി​ത്. നാ​ട്ടു​കാ​രു​ടെ ഹൃ​ദ​യ ങ്ങ​ളി​ലു​ള്ള എ​ൽ​ദോ​ത​ന്നെ... ഏ​ക​ദേ​ശം 40,000 രൂ​പ ചെ​ല​വു വ​രു​ന്ന പ്ര​തി​മ സൗ​ജ​ന്യ​മാ​യാ​ണ് ജ​യ​ന്‍ ചെ​യ്തു​കൊ​ടു​ത്ത​ത്.

മ​റ​ക്കി​ല്ല, ഒ​രി​ക്ക​ലും

വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സ​ന​ക​ന്‍ വീ​ട്ടി​ലു​ണ്ടാ​ക്കി​യ വി​ഭ​വ​ങ്ങ​ളെ​ല്ലാ​മാ​യി ജം​ഗ്ഷ​നി​ലേ​ക്ക് വ​രും. തൂ​ശ​നി​ല​യി​ല്‍ എ​ല്ലാം വി​ള​മ്പി എ​ല്‍​ദോ​യെ ഊ​ട്ടും. പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ അ​വ​ന്‍ അ​ത് ക​ഴി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് സ​ന​ക​ന്‍ പ​റ​ഞ്ഞു. സ​ന​ക​നെ ക​ണ്ടി​ല്ലെ​ങ്കി​ല്‍ തി​ര​ക്കി വീ​ട്ടി​ല്‍​ച്ചെ​ല്ലും. "എ​ല്‍​ദോ​യു​മാ​യി പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റാ​ത്ത ആ​ത്മ​ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​വ​നാ​യി ഒ​രു സ്മാ​ര​കം ഉ​ണ്ടാ​ക്കാ​ന്‍ ഞ​ങ്ങ​ളെ​ല്ലാ​വ​രും മു​ന്‍​കൈ​യെ​ടു​ത്ത​തും. അ​വ​നെ ഇ​വി​ടെ​യു​ള്ള​വ​ര്‍​ക്ക് പെ​ട്ടെ​ന്ന് മ​റ​ക്കാ​നൊ​ന്നും ക​ഴി​യി​ല്ല'. സ​ന​ക​ന്‍ പ​റ​ഞ്ഞു നി​ര്‍​ത്തി.

Latest News

Up