മോസ്കോ: റഷ്യൻ സേനയുടെ ആന്റനോവ് എഎൻ-22 ചരക്കുവിമാനം തകർന്നുവീണു. സെൻട്രൽ റഷ്യയിലെ ഇവാനോവോ മേഖലയിലായിരുന്നു അപകടം.
വിമാനത്തിലുണ്ടായിരുന്ന ഏഴു ജീവനക്കാരുടെ നില വ്യക്തമല്ല. ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നാണിത്. ഭാരംകൂടിയ സൈനികോപകരണങ്ങൾ കൊണ്ടുപോകാനാണ് ഇതുപയോഗിക്കുന്നത്.