മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിനു കീഴിലുള്ള മൂന്നാറിലെ മാലിന്യസംസ്കരണ പ്ലാന്റിനു മുന്നിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം. പ്ലാന്റ് നല്ലതണ്ണി കല്ലാറില്‍നിന്നു മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകരും തൊഴിലാളികളും തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം നടത്തിയത്.
ഇന്നലെ രാവിലെ മൂന്നാര്‍ ടൗണില്‍നിന്നു മാലിന്യം ശേഖരിച്ചെത്തിയ വാഹനം പ്രവര്‍ത്തകര്‍ പ്ലാന്റിനു മുന്നിൽ തടഞ്ഞിരുന്നു. മൂന്നാര്‍ പഞ്ചായത്ത് അസി. സെക്രട്ടറി സ്ഥലത്ത് എത്തുകയും പോലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. പ്രതിഷേധക്കാർ വഴങ്ങാതെ വന്നതോടെ സബ് കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് സമരക്കാര്‍ പ്രതിഷേധത്തിന് അയവു വരുത്തിയത്.
പ്ലാന്റിൽ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം.പ്ലാന്റിലെ ഭക്ഷണമാലിന്യങ്ങള്‍ കഴിക്കാനെത്തുന്ന നായ്ക്കളും ജനവാസമേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നതായും തൊഴിലാളികള്‍ ആരോപിച്ചു. നടത്തി