കോഴിക്കോട്: ദേശീയപാതയ്ക്ക് സമീപം താമരശേരി എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം. എംആർഎം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
പുലർച്ചെയുണ്ടായ അപകടത്തിൽ ഫാക്ടറിയുടെ ഓഫീസ് ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടവും മുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും പൂർണമായും കത്തിനശിച്ചു.
ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പ്ലാന്‍റിലേക്ക് തെറിച്ചുവീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്
Tags : Fire sewage treatment plant