Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pmshri

പി​എം ശ്രീ ​പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി​യേ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യേ​യും ക​രി​ങ്കൊ​ടി കാ​ണി​ച്ചു

ക​ണ്ണൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യേ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തു​വ​രെ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

 

Kerala

ബി​നോ​യ് വി​ശ്വ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഇ​ട​ഞ്ഞ് നി​ല്‍​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ നീക്കവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നേരിട്ട് ബി​നോ​യ് വി​ശ്വ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ചു. പി ​എം ശ്രീ​യി​ല്‍ ക​രാ​റി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​കു​ക പ്ര​യാ​സ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

ബി​നോ​യ് വി​ശ്വ​വു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഫ​ണ്ട് പ്ര​ധാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യോ​ടും ബി​നോ​യ് വി​ശ്വം എ​തി​ര്‍​പ്പ് ആ​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ഒ​പ്പി​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വി​ന് മു​ന്‍​പ് മു​ഖ്യ​മ​ന്ത്രി സി​പി​ഐ നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​മു​ണ്ടാ​യി​രു​ന്നു. ബി​നോ​യ് വി​ശ്വ​വും മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ന് ഒ​രേ വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും വി​വാ​ദം ച​ര്‍​ച്ച ചെ​യ്യും. അ​വ​യ്‌​ല​ബി​ള്‍ പി​ബി​യും ഇ​ന്ന് ചേ​രും.

Editorial

പി​എം ശ്രീ​യോ, സി​എം ശ്രീ​യോ?

 ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം (എ​ൻ​ഇ​പി) ന​ട​ത്തി​പ്പി​നു​ള്ള പി​എം ശ്രീ ​പ​ദ്ധ​തി ര​ണ്ടു ത​ല​ത്തി​ലാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന്: പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഉ​ൾ​പ്പെ​ടെ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം. ര​ണ്ട്: അ​തി​നെ എ​തി​ർ​ക്കാ​ൻ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഇ​ട​തു സ​ർ​ക്കാ​ർ, പാ​ർ​ട്ടി​യി​ലോ മു​ന്ന​ണി​യി​ലോ അം​ഗീ​കാ​രം വാ​ങ്ങാ​തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു.

മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ, പ​റ​ഞ്ഞ​തെ​ല്ലാം വി​ഴു​ങ്ങി ഒ​പ്പി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്, മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തോ​ടെ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്ഐ​യും എ​സ്എ​ഫ്ഐ​യു​മൊ​ക്കെ ന്യാ​യീ​ക​ര​ണ മൂ​ഡി​ലാ​യി. 1,466 കോ​ടി രൂ​പ കി​ട്ടു​മെ​ന്നും സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യൊ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​മി​ല്ല​ന്നു​മാ​ണ് ഇ​പ്പോ​ഴ​ത്തെ ന്യാ​യം.

കേ​ന്ദ്ര സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കു​മാ​റും പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്, കേ​ന്ദ്ര​സി​ല​ബ​സ് നി​ർ​ബ​ന്ധ​മ​ല്ല എ​ന്നാ​ണ്. പ​ക്ഷേ, പി​എം ശ്രീ​യു​ടെ ല​ക്ഷ്യം​ത​ന്നെ എ​ൻ​ഇ​പി​യു​ടെ ന​ട​പ്പാ​ക്ക​ലാ​ണെ​ന്നി​രി​ക്കെ ഇ​ത്ത​രം ഭാ​ഷ്യ​ങ്ങ​ളു​ടെ ഭാ​വി​യെ​ന്തെ​ന്ന് ആ​ർ​ക്കും ഒ​രു​റ​പ്പു​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്ന​ര വ​ർ​ഷം മു​ന്പേ ധാ​ര​ണ​യാ​യി​രു​ന്നെ​ന്ന സ​ഞ്ജ​യ് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ശ​രി​യാ​ണെ​ങ്കി​ൽ സി​പി​എം-​ബി​ജെ​പി ര​ഹ​സ്യ​ബാ​ന്ധ​വം കെ​ട്ടു​ക​ഥ​യ​ല്ലാ​താ​കും. പി​എം ശ്രീ, ​സി​എം ശ്രീ​യാ​കു​ക​യാ​ണോ?

ഇ​നി പ​ദ്ധ​തി​യെ​ക്കു​റി​ച്ചു പ​റ​യാം. 2020ല്‍ ​കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച എ​ൻ​ഇ​പി​യു​ടെ ഭാ​ഗ​മാ​യി 2022 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്‌​കൂ​ള്‍ ഫോ​ര്‍ റൈ​സിം​ഗ് ഇ​ന്ത്യ അ​ഥ​വാ പി​എം ശ്രീ. ​പ്രീ പ്രൈ​മ​റി മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള രാ​ജ്യ​ത്തെ 14,500 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​മാ​ണു ല​ക്ഷ്യം. നി​ല​വി​ൽ കേ​ര​ള​ത്തി​ലെ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി 47 സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്കൂ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണോ എ​ന്ന​തു മാ​ത്ര​മാ​ണ് വി​ഷ​യം. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക്കാ​യി 27,360 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കേ​ടു​പാ​ടു​ക​ള്‍ ഇ​ല്ലാ​ത്ത സ്‌​കൂ​ള്‍ കെ​ട്ടി​ടം, ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​കം ടോ​യ്‌​ലെ​റ്റ്, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് റാ​മ്പു​ക​ള്‍, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യം നി​ശ്ചി​ത നി​ല​വാ​രം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ള്ള സ്‌​കൂ​ളു​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ദ്ധ​തി​ച്ചെ​ല​വി​ന്‍റെ 60 ശ​ത​മാ​നം കേ​ന്ദ്ര​വും 40 ശ​ത​മാ​നം സം​സ്ഥാ​ന​വും വ​ഹി​ക്ക​ണം.

ഒ​രു സ്‌​കൂ​ളി​ന് പ​ര​മാ​വ​ധി ല​ഭി​ക്കു​ക 1.13 കോ​ടി രൂ​പ​യാ​യി​രി​ക്കും. എ​ൻ​ഇ​പി ന​ട​പ്പാ​ക്കു​ക​യും സ്‌​കൂ​ളി​ന്‍റെ പേ​രി​നു മു​ന്നി​ലാ​യി പി​എം ശ്രീ ​എ​ന്ന് ചേ​ര്‍​ക്കു​ക​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ക്കു​ക​യും വേ​ണം. എ​ന്‍​സി​ഇ​ആ​ര്‍​ടി സി​ല​ബ​സ് ആ​യി​രി​ക്കും ന​ട​പ്പി​ലാ​ക്കു​ക. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ക്രി​യാ​ത്മ​ക മു​ന്നേ​റ്റ​ത്തി​നു വ​ഴി​തെ​ളി​ക്കു​ന്ന​താ​ണ് മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം. പ​ക്ഷേ, പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ച​രി​ത്ര അ​പ​നി​ർ​മി​തി​യി​ലൂ​ടെ സം​ഘ​പ​രി​വാ​ർ ഭാ​ഷ്യ​ങ്ങ​ൾ കു​ത്തി​ത്തി​രു​കി​യി​ട്ടു​ള്ള ബി​ജെ​പി, പി​എം ശ്രീ​യി​ൽ അ​തി​നു ശ്ര​മി​ക്കി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കി​ല്ല.

വി​വാ​ദ​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാം. ഹി​ന്ദു​ത്വ​വ​ത്ക​ര​ണ​മാ​ണ് ല​ക്ഷ്യ​മെ​ന്നു പ​റ​ഞ്ഞ് ഇ​തി​നെ തു​ട​ക്കം മു​ത​ൽ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത് ഇ​ട​തു​പ​ക്ഷ​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ച​രി​ത്ര​ത്തി​ലും കാ​വി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​ക്ഷേ​പം. എ​ൻ​ഇ​പി​യി​ലെ ഹി​ന്ദി​ക്കും സം​സ്‌​കൃ​ത​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ത്രി​ഭാ​ഷാ ന​യ​ത്തി​നെ​തി​രേ​യാ​ണ് ത​മി​ഴ്‌​നാ​ട് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന്‍റെ പേ​രി​ൽ അ​വ​ർ​ക്കും എ​സ്എ​സ്എ (സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ) ഫ​ണ്ട് ത​ട​ഞ്ഞെ​ങ്കി​ലും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ കു​ടി​ശി​ക​യി​ൽ ഒ​രു വി​ഹി​തം ന​ൽ​കാ​ൻ കേ​ന്ദ്രം നി​ർ​ബ​ന്ധി​ത​മാ​യി. കോ​ട​തി​വി​ധി വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

കേ​ര​ള​വും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പോ​യി​ല്ല. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ പി​എം ശ്രീ​യി​ൽ സം​സ്ഥാ​നം ഒ​പ്പി​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ, പ​ശ്ചി​മ​ബം​ഗാ​ളും ത​മി​ഴ്നാ​ടും ഒ​ഴി​കെ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും പ​ദ്ധ​യി​ൽ ചേ​ർ​ന്നു.

സ്വ​ന്തം നി​ല​പാ​ടു​ക​ളെ​യും ഇ​ട​തു താ​ത്പ​ര്യ​ങ്ങ​ളെ​യും വി​ഴു​ങ്ങി​ക്കൊ​ണ്ട് എ​ൻ​ഇ​പി ക​രി​ക്കു​ലം ന​ട​പ്പാ​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന പു​തി​യ വെ​ളി​പാ​ടു​മാ​യി സി​പി​എം എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ഇ​ത്ര​നാ​ൾ കാ​വി​വ​ത്ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത് കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​തെ​യാ​ണോ? ക​രി​ക്കു​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​നു തീ​രു​മാ​നം എ​ടു​ക്കാ​മെ​ങ്കി​ൽ മു​ന്ന​ണി​യി​ലു​ള്ള​വ​ർ അ​റി​യാ​തെ ഒ​ളി​ച്ച് ഒ​പ്പി​ടാ​ൻ പോ​യ​തെ​ന്തി​ന്? സം​ഘ​പ​രി​വാ​ർ അ​ജ​ൻ​ഡ​യ്ക്കു വ​ഴ​ങ്ങാ​തെ മു​ന്നോ​ട്ടു പോ​കാ​നാ​കാ​ത്ത​വി​ധം ഇ​ട​തു പ്ര​ത്യ​യ​ശാ​സ്ത്രം ദു​ർ​ബ​ല​മാ​യോ?

ക​ടു​ത്ത സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലാ​ണോ സം​സ്ഥാ​നം? മു​ഖ്യ​ന്ത്രി-​പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ഈ ​വി​ഷ​യ​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തി​നാ​യി​രു​ന്നു? പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ ആ​രോ​പി​ക്കു​ന്ന ബി​ജെ​പി-​സി​പി​എം ബാ​ന്ധ​വ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യാ​ണോ ച​ര​ടു വ​ലി​ക്കു​ന്ന​ത്? ആ ​ബാ​ന്ധ​വം സി​പി​ഐ​യു​ടെ എ​തി​ർ​പ്പി​നെ​പ്പോ​ലും അ​വ​ഗ​ണി​ക്കാ​ൻ ത​ക്ക​വി​ധം ശ​ക്ത​മാ​ണോ? ​ഈ ബ​ന്ധം അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ളു​മോ? ​ബി​ജെ​പി​യു​ടെ കോ​ൺ​ഗ്ര​സ് മു​ക്ത കേ​ര​ള താ​ത്പ​ര്യ​ത്തെ സി​പി​എം സ​ഹാ​യി​ക്കു​ന്നു​ണ്ടോ?.... പി​എം ശ്രീ ​നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളെ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തെ​ന്തു സ​ർ​ക്കാ​രാ​ണെ​ന്നോ സ​ഖ്യ​ക​ക്ഷി​ക​ളെ​യും ജ​ന​ത്തെ​യും ഇ​രു​ട്ടി​ലാ​ക്കി​യെ​ന്നോ ഒ​ന്നും ചോ​ദി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ഇ​ര​ട്ട​ത്താ​പ്പു രാ​ഷ്‌​ട്രീ​യം ജ​ന​ത്തെ പ​ണ്ടേ ഇ​രു​ട്ടി​ലാ​ക്കി​ക്ക​ഴി​ഞ്ഞു. പി​എം ശ്രീ ​അ​തി​ൽ പു​തി​യ​തു മാ​ത്ര​മാ​ണ്. പ​ദ്ധ​തി​യു​ടെ ഗു​ണ​ഗ​ണ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ തി​ര​ഞ്ഞാ​ൽ കി​ട്ടും. പ​ക്ഷേ, അ​തി​നു​വേ​ണ്ടി ത​ല​യി​ൽ മു​ണ്ടി​ട്ടു പോ​യ​ത് എ​ന്തി​നാ​ണെ​ന്നു സി​പി​എം പ​റ​യാ​തെ അ​റി​യി​ല്ല.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ സ്‌​കൂ​ളു​ക​ളെ ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച​തോ‌​ടെ കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളെ ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കി​മാ​റ്റാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ര​ഹ​സ്യ ബ​ന്ധ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും സി​പി​എം മ​ന്ത്രി​മാ​രും ഈ ​ധാ​ര​ണ​പ​ത്ര​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യെ​ന്ന​ത് ത​ന്നെ വ​ലി​യ ഗ​തി​കേ​ടാ​ണ്. മ​ന്ത്രി​സ​ഭ​യ്ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന​തി​ന് ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് സം​സ്ഥാ​ന താ​ത്പ​ര്യ​ത്തേ​ക്കാ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

അ​തി​നാ​ലാ​ണ് കേ​ര​ള​വും അ​തീ​വ​ര​ഹ​സ്യ​മാ​യി പി​എം ശ്രീ​യു​ടെ ഭാ​ഗ​മാ​യ​തെ​ന്നും സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. പി​എം ശ്രീ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്താ​മെ​ന്ന മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പോ​ലും അ​ട്ടി​മ​റി​ക്കാ​ൻ കാ​ര​ണം എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം.

പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് മു​ത​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ ധൃ​തി​പി​ടി​ച്ച് അ​തി​ന്‍റെ ഭാ​ഗ​മാ​യ​ത് മു​ഖ്യ​മ​ന്ത്രി ഈ ​മാ​സം പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്. എ​ന്ത് ഡീ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​റി​യാ​ൻ കേ​ര​ള​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

 

 

Latest News

Up