x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​വി​വാ​ദം; ഇ​ട​ത് മു​ന്ന​ണി യോ​ഗം ഇ​ന്ന്


Published: November 2, 2025 06:07 AM IST | Updated: November 2, 2025 06:24 AM IST

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ വി​വാ​ദ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ഇ​ട​ത് മു​ന്ന​ണി യോ​ഗം ഇ​ന്ന് ചേ​രും. എ​കെ​ജി സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ക​രാ​ര്‍ ഒ​പ്പി​ട്ട​തി​ലെ സാ​ഹ​ച​ര്യ​വും മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി രൂ​പീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കും.

പി​എം ശ്രീ​യി​ൽ നി​ന്ന് പി​ന്നോ​ട്ട് പോ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ട​ത് മു​ന്ന​ണി​യി​ൽ ഉ​രു​ണ്ടു​കൂ​ടി​യ പ്ര​തി​സ​ന്ധി​ക്ക് താ​ത്കാ​ലി​ക വി​രാ​മ​മാ​യ​ത്. സി​പി​എം - സി​പി​ഐ ത​ര്‍​ക്കം അ​വ​സാ​നി​ച്ചെ​ങ്കി​ലും മു​ന്ന​ണി യോ​ഗ​ത്തി​ലെ പ്ര​ധാ​ന ച​ര്‍​ച്ച പി​എം ശ്രീ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​കും.

ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​ന് മു​ൻ​പ് മു​ന്ന​ണി​യെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്ന പൊ​തു വി​കാ​രം സി​പി​ഐ മു​ൻ​പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​മ​വാ​യ​മാ​യ​തി​നാ​ൽ മു​ന്ന​ണി യോ​ഗ​ത്തി​ൽ സി​പി​ഐ വി​മ​ര്‍​ശ​നം ക​ടു​പ്പി​ക്കാ​നി​ട​യി​ല്ല. ക​രാ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി ഒ​പ്പി​ട്ട​തി​നെ ആ​ർ​ജെ​ഡി ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Tags : pmshri ldf pinarayi vijayan

Recent News

Up