വൈപ്പിൻ: സംസ്ഥാനപാതയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടവനക്കാട് മുക്കത്ത് തോമസ് (റോമി -65 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45ഓടെ ഓച്ചന്തുരുത്ത് കമ്പനി പീടിക ഭാഗത്തായിരുന്നു അപകടം.
എറണാകുളം ഭാഗത്തുനിന്ന് വരികയായിരുന്ന തോമസിന്റെ ബൈക്കിനു പിന്നിൽ എറണാകുളം – മുനമ്പം റൂട്ടിൽ സർവീസ് നടത്തുന്ന ശശികല എന്ന ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ തോമസിനെ നാട്ടുകാർ ഉടൻ ഞാറക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഏറെക്കാലം ഗൾഫിലായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ ബിസിനസ് നടത്തുകയാണ്. ഭാര്യ: ജെംസി. മക്കൾ: റിച്ച, വിന്നി, അലീന. മരുമക്കൾ: ഡാൽബിൻ, ഡയാൻ, അഖിൽ.