x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ബൈ​ക്ക്‌ യാ​ത്രി​ക​ൻ മ​രി​ച്ചു


Published: November 22, 2025 11:52 PM IST | Updated: November 22, 2025 11:52 PM IST

വൈ​പ്പി​ൻ: സം​സ്ഥാ​ന​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച്‌ ബൈ​ക്ക്‌ യാ​ത്രി​ക​ൻ മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട്‌ മു​ക്ക​ത്ത്‌ തോ​മ​സ്‌ (റോ​മി -65 ) ആ​ണ്‌ മ​രി​ച്ച​ത്‌. ഇ​ന്ന​ലെ വൈ​കി​ട്ട്‌ 4.45ഓ​ടെ ഓ​ച്ച​ന്തു​രു​ത്ത് ക​മ്പ​നി പീ​ടി​ക ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന തോ​മ​സി​ന്‍റെ ബൈ​ക്കി​നു പി​ന്നി​ൽ എ​റ​ണാ​കു​ളം – മു​ന​മ്പം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ​ശി​ക​ല എ​ന്ന ബ​സാ​ണ് ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ഞാ​റ​ക്ക​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഏ​റെ​ക്കാ​ലം ഗ​ൾ​ഫി​ലാ​യി​രു​ന്ന തോ​മ​സ്‌ ഇ​പ്പോ​ൾ നാ​ട്ടി​ൽ ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ്. ഭാ​ര്യ: ജെം​സി. മ​ക്ക​ൾ: റി​ച്ച, വി​ന്നി, അ​ലീ​ന. മ​രു​മ​ക്ക​ൾ: ഡാ​ൽ​ബി​ൻ, ഡ​യാ​ൻ, അ​ഖി​ൽ.

Tags : Bike accident private bus hit bike private bus hit by bike

Recent News

Up