Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Progress

ചർച്ചയിൽ പുരോഗതി സൂചിപ്പിച്ച് ഇറാനും അമേരിക്കയും

ടെ​​​ഹ്റാ​​​ൻ: ജ​​​നീ​​​വ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ണ​​​വ​​​ച​​​ർ​​​ച്ച​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി. ആ​​​ണ​​​വ​​വി​​​ഷ​​​യ​​​ത്തി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യ​​​യി തു​​​ട​​​രു​​​ന്ന ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. എ​​​ന്നാ​​​ൽ, ഉ​​​ട​​​ന​​​ടി ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന​​​ല്ല ഇ​​​തി​​​ന​​​ർ​​​ഥ​​​മെ​​​ന്നും അ​​​രാ​​​ഗ്ചി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​റാ​​​ൻ‌-​​​അ​​​മേ​​​രി​​​ക്ക യു​​​ദ്ധാ​​​ശ​​​ങ്ക കു​​​റ​​​യ്ക്കാ​​​ൻ അ​​​രാ​​​ഗ്ചി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന സ​​​ഹാ​​​യി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന്, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണ​​​വി​​​ല താ​​​ണു.
ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ല​​​വി​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കെ​​​പ്പെ​​​ടു​​​വെ​​​ന്നും തു​​​ട​​​ർച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​ധാ​​​ര​​​ണ ഉ​​​ണ്ടാ​​​യെ​​​ന്നു​​​മാ​​​ണ് അ​​​രാ​​​ഗ്ചി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ച​​​ർ​​​ച്ച​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ​​ വൃ​​​ത്ത​​​ങ്ങ​​​ളും സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​റാ​​​ൻ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന സൈ​​​നി​​​ക​​​വി​​​ന്യാ​​​സം യു​​​ദ്ധ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​ണ്. ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യാ​​​ൽ ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്ന് എ​​​ണ്ണടാ​​​ങ്ക​​​റു​​​ക​​​ൾ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​യ്ക്കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇറേനിയൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ വി​​​ജ​​​യി​​​ക്കി​​​ല്ലെ​​​ന്ന് പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ് പ​​​റ​​​ഞ്ഞു.

Latest News

Up