Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qualified

കാ​ന്താ​രയും ത​ന്‍​വി ദി ​ഗ്രേ​റ്റും ഓ​സ്‌​കര്‍ പട്ടികയിൽ

ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ്: മി​​​​​ക​​​​​ച്ച ചി​​​​​ത്ര​​​​​ത്തി​​​​​നു​​​​​ള്ള ഓ​​​​​സ്‌​​​​​ക​​​​​ര്‍ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന് അ​​​​​ര്‍​ഹ​​​​​ത നേ​​​​​ടി ര​​​​​ണ്ട് ഇ​​​​​ന്ത്യ​​​​​ന്‍ സി​​​​​നി​​​​​മ​​​​​ക​​​​​ള്‍. ഋ​​​​​ഷ​​​​​ഭ് ഷെ​​​​​ട്ടി​​​​​യു​​​​​ടെ ‘കാ​​​​​ന്താ​​​​​ര: ചാ​​​​​പ്റ്റ​​​​​ര്‍ 1’, അ​​​​​നു​​​​​പം ഖേ​​​​​ര്‍ സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്ത ‘ത​​​​​ന്‍​വി ദി ​​​​​ഗ്രേ​​​​​റ്റ്’ എ​​​​​ന്നീ ചി​​​​​ത്ര​​​​​ങ്ങ​​​​​ളാ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍ ഇ​​​​​ടം പി​​​​​ടി​​​​​ച്ച​​​​​ത്.

ബ​​​​​ഹു​​​​​ഭാ​​​​​ഷാ ആ​​​​​നി​​​​​മേ​​​​​റ്റ​​​​​ഡ് ചി​​​​​ത്ര​​​​​മാ​​​​​യ ‘മ​​​​​ഹാ​​​​​വ​​​​​താ​​​​​ര്‍ ന​​​​​ര​​​​​സിം​​​​​ഹ’, അ​​​​​ബി​​​​​ഷാ​​​​​ന്‍ ജീ​​​​​വി​​​​​ന്തി​​​​​ന്‍റെ ത​​​​​മി​​​​​ഴ് ചി​​​​​ത്ര​​​​​മാ​​​​​യ ‘ടൂ​​​​​റി​​​​​സ്റ്റ് ഫാ​​​​​മി​​​​​ലി’ എ​​​​​ന്നി​​​​​വ ഉ​​​​​ള്‍​പ്പെ​​​​​ടെ 317 ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ല്‍​നി​​​​​ന്നാ​​​​​ണ് 201 സി​​​​​നി​​​​​മ​​​​​ക​​​​​ള്‍ പ്ര​​​​​ഥ​​​​​മ​​​​​പ​​​​​രി​​​​​ഗ​​​​​ണ​​​​​ന പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്. അ​​​​​ക്കാ​​​​​ഡ​​​​​മി റെ​​​​​പ്ര​​​​​സ​​​​​ന്‍റേ​​​​​ഷ​​​​​ന്‍ ആ​​​​​ന്‍​ഡ് ഇ​​​​​ന്‍​ക്ലൂ​​​​​ഷ​​​​​ന്‍ സ്റ്റാ​​​​​ന്‍​ഡേ​​​​​ര്‍​ഡ്സ് പാ​​​​​ലി​​​​​ച്ച് നാ​​​​​ലു നി​​​​​ബ​​​​​ന്ധ​​​​​ന​​​​​ക​​​​​ളി​​​​​ല്‍ ര​​​​​ണ്ടെ​​​​​ണ്ണ​​​​​മെ​​​​​ങ്കി​​​​​ലും പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യാ​​​​​ല്‍ മാ​​​​​ത്ര​​​​​മേ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍ ഇ​​​​​ടം നേ​​​​​ടാ​​​​​ന്‍ സാ​​​​​ധി​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ.

ക​​​​​ര്‍​ണാ​​​​​ട​​​​​ക​​​​​യി​​​​​ല്‍ ഭൂ​​​​​ത​​​​​ക്കോ​​​​​ലം എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന അ​​​​​നു​​​​​ഷ്ഠാ​​​​​ന ക​​​​​ല​​​​​യെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് ‘കാ​​​​​ന്താ​​​​​ര: ചാ​​​​​പ്റ്റ​​​​​ര്‍ 1’ നി​​​​​ര്‍​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഓ​​​​​ട്ടി​​​​​സം ബാ​​​​​ധി​​​​​ച്ച പെ​​​​​ണ്‍​കു​​​​​ട്ടി ഇ​​​​​ന്ത്യ​​​​​ന്‍ സൈ​​​​​ന്യ​​​​​ത്തി​​​​​ല്‍ ചേ​​​​​രു​​​​​ന്ന​​​​​ത് ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള ചി​​​​​ത്ര​​​​​മാ​​​​​ണ് ‘ത​​​​​ന്‍​വി ദി ​​​​​ഗ്രേ​​​​​റ്റ്’. ജ​​​​​നു​​​​​വ​​​​​രി 22 നാ​​​​​ണ് ഓ​​​​​സ്‌​​​​​ക​​​​​റി​​​​​നാ​​​​​യു​​​​​ള്ള അ​​​​​ന്തി​​​​​മപ​​​​​ട്ടി​​​​​ക പു​​​​​റ​​​​​ത്തു​​​​​വി​​​​​ടു​​​​​ക.

Latest News

Up