പ്രഭാസ് നായകനാകുന്ന ദി രാജാസാബ് റിലീസിന് ഒരുങ്ങുന്നു. ചിത്രം 2026 ജനുവരി ഒൻപതിന് തീയറ്ററുകളിലെത്തും.
ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ മാളവിക മോഹന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഭൈരവി എന്ന കഥാപാത്രത്തെയാണ് മാളവിക മോഹൻ അവതരിപ്പിക്കുന്നത്.
ഡിസംബർ 27ന് ഹൈദരാബാദിൽ വച്ച് ചിത്രത്തിന്റെ റിലീസ് ചടങ്ങ് നടക്കും. നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സറീന വഹാബ്, സമുദ്രക്കനി, വി.ടി.വി. ഗണേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ തമൻ ആണ്. പീപ്പിൾ മീഡിയ ഫാക്ടറി ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.