x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 പ്രഭാസ് ചിത്രം ദി ​രാ​ജാ​സാ​ബ് റി​ലീ​സി​നൊ​രു​ങ്ങു​ന്നു.


Published: December 27, 2025 02:55 PM IST | Updated: December 27, 2025 02:55 PM IST

പ്ര​ഭാ​സ് നാ​യ​ക​നാകുന്ന ദി ​രാ​ജാ​സാ​ബ് റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ചി​ത്രം 2026 ജ​നു​വ​രി ഒ​ൻ​പ​തി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​ര​മാ​യ മാ​ള​വി​ക മോ​ഹ​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഭൈ​ര​വി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മാ​ള​വി​ക മോ​ഹ​​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 27ന് ​ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ച​ട​ങ്ങ് ന​ട​ക്കും. നി​ധി അ​ഗ​ർ​വാ​ൾ, റി​ദ്ധി കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

സ​ഞ്ജ​യ് ദ​ത്ത്, ബൊ​മ​ൻ ഇ​റാ​നി, സ​റീ​ന വ​ഹാ​ബ്, സ​മു​ദ്ര​ക്ക​നി, വി.​ടി.​വി. ഗ​ണേ​ഷ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ത​മ​ൻ ആ​ണ്. പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

 

Tags : rajasaab release date

Recent News

Up