Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rosmin

ക്രി​സ്മ​സി​ന് കേ​ക്ക് വി​ട്ടൊ​രു ക​ളി​യി​ല്ല, സ്റ്റാ​റും വേ​ണം: ന​ടി റോ​സ്മി​ന്‍

ക്രി​സ്മ​സി​ന് കേ​ക്ക് വി​ട്ടൊ​രു ക​ളി​യി​ല്ലെ​ന്ന് യു​വ​ന​ടി റോ​സ്മി​ന്‍. ക്രി​സ്മ​സി​ന് വ​ലി​യ ആ​ഘോ​ഷ​ങ്ങ​ള്‍ പ​ണ്ടേ ഉ​ണ്ടാ​വാ​റി​ല്ല. എ​ങ്കി​ലും സ്റ്റാ​റും കേ​ക്കും എ​ന്താ​യാ​ലും ഉ​ണ്ടാ​വാ​റു​ണ്ട് എ​ന്നാ​ണ് റോ​സ്മി​ന്‍ പ​റ​യു​ന്ന​ത്.

ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ആ​ഘോ​ഷം എ​ന്ന പു​തി​യ സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​നാ​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷം ക്രൂ​വി​നൊ​പ്പം ആ​യി​രി​ക്കു​മെ​ന്നും ന​ടി ദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു.

''ക്രി​സ്മ​സ് ആ​ഘോ​ഷം സി​നി​മ​യു​ടെ ക്രൂ​വി​ന്‍റെ കൂ​ടെ​യാ​കും. ക്രി​സ്മ​സ് വെ​ക്കേ​ഷ​ന് കു​ടും​ബ​ക്കാ​രു​ടെ വീ​ട്ടി​ല്‍ പോ​വു​ക, ആ​ഘോ​ഷി​ക്കു​ക എ​ന്ന​ല്ലാ​തെ വ​ലി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വാ​റി​ല്ല. ക്രി​സ്മ​സ് ട്രീ​യും അ​ല​ങ്കാ​ര​ങ്ങ​ളും ഉ​ണ്ടാ​വി​ല്ല. സ്റ്റാ​ര്‍ തൂ​ക്കും, കേ​ക്ക് എ​ന്താ​യാ​ലും വാ​ങ്ങി​ക്കാ​റു​ണ്ട്. അ​ത് വി​ട്ടി​ട്ടു​ള്ള ക​ളി​യി​ല്ല. അ​ത്രേ​യു​ള്ളു, അ​ല്ലാ​തെ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല'' എ​ന്നാ​ണ് റോ​സ്മി​ന്‍ പ​റ​യു​ന്ന​ത്.

ആ​ഘോ​ഷം സി​നി​മ​യു​ടെ റി​ലീ​സി​നെ കു​റി​ച്ചും റോ​സ്മി​ന്‍ സം​സാ​രി​ച്ചു. ''  25ന് ​ഞ​ങ്ങ​ളു​ടെ ആ​ഘോ​ഷം സി​നി​മ റി​ലീ​സ് ചെ​യ്യു​ക​യാ​ണ്. ഒ​രു​പാ​ട് സി​നി​മ​ക​ള്‍​ക്കൊ​പ്പ​മാ​ണ് ആ​ഘോ​ഷം എ​ത്തു​ന്ന​ത്, എ​ങ്കി​ലും ടെ​ന്‍​ഷ​ന്‍ ഒ​ന്നു​മി​ല്ല. സി​നി​മ എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു ആ​ര്‍​ട്ട് അ​ല്ലേ, ആ​ര്‍​ട്ടി​സ്റ്റ് ആ​യി നി​ല്‍​ക്കു​മ്പോ​ള്‍ ന​മ്മ​ള്‍ എ​ല്ലാ സി​നി​മ​ക​ളും കാ​ണു​ന്ന ആ​ളാ​ണ്, പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ്.

കു​റേ സി​നി​മ​ക​ളു​ടെ കൂ​ടെ ന​മ്മു​ടെ ചി​ത്ര​വും അ​തി​ന്റെ കൂ​ടെ വ​രു​ന്ന​തി​ല്‍ സ​ന്തോ​ഷ​മാ​ണ്'' എ​ന്ന് റോ​സ്മി​ന്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, 'പ​വി കെ​യ​ര്‍​ടേ​ക്ക​ര്‍' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ ന​ടി​യാ​ണ് റോ​സ്മി​ന്‍. ന​ടി​യു​ടെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ് അ​മ​ല്‍ കെ ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​മ്പ​സ് ചി​ത്ര​മാ​യ ആ​ഘോ​ഷം.

Latest News

Up