ക്രിസ്മസിന് കേക്ക് വിട്ടൊരു കളിയില്ലെന്ന് യുവനടി റോസ്മിന്‍. ക്രിസ്മസിന് വലിയ ആഘോഷങ്ങള്‍ പണ്ടേ ഉണ്ടാവാറില്ല. എങ്കിലും സ്റ്റാറും കേക്കും എന്തായാലും ഉണ്ടാവാറുണ്ട് എന്നാണ് റോസ്മിന്‍ പറയുന്നത്.
ക്രിസ്മസ് ദിനത്തില്‍ ആഘോഷം എന്ന പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ ക്രിസ്മസ് ആഘോഷം ക്രൂവിനൊപ്പം ആയിരിക്കുമെന്നും നടി ദീപികയോട് പ്രതികരിച്ചു.
''ക്രിസ്മസ് ആഘോഷം സിനിമയുടെ ക്രൂവിന്റെ കൂടെയാകും. ക്രിസ്മസ് വെക്കേഷന് കുടുംബക്കാരുടെ വീട്ടില്‍ പോവുക, ആഘോഷിക്കുക എന്നല്ലാതെ വലിയ ക്രിസ്മസ് ആഘോഷങ്ങളൊന്നും ഉണ്ടാവാറില്ല. ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും ഉണ്ടാവില്ല. സ്റ്റാര്‍ തൂക്കും, കേക്ക് എന്തായാലും വാങ്ങിക്കാറുണ്ട്. അത് വിട്ടിട്ടുള്ള കളിയില്ല. അത്രേയുള്ളു, അല്ലാതെ വലിയ ആഘോഷങ്ങളൊന്നുമില്ല'' എന്നാണ് റോസ്മിന്‍ പറയുന്നത്.
ആഘോഷം സിനിമയുടെ റിലീസിനെ കുറിച്ചും റോസ്മിന്‍ സംസാരിച്ചു. '' 25ന് ഞങ്ങളുടെ ആഘോഷം സിനിമ റിലീസ് ചെയ്യുകയാണ്. ഒരുപാട് സിനിമകള്‍ക്കൊപ്പമാണ് ആഘോഷം എത്തുന്നത്, എങ്കിലും ടെന്‍ഷന്‍ ഒന്നുമില്ല. സിനിമ എന്ന് പറയുന്നത് ഒരു ആര്‍ട്ട് അല്ലേ, ആര്‍ട്ടിസ്റ്റ് ആയി നില്ക്കുമ്പോള് നമ്മള് എല്ലാ സിനിമകളും കാണുന്ന ആളാണ്, പിന്തുണയ്ക്കുന്നവരാണ്.
കുറേ സിനിമകളുടെ കൂടെ നമ്മുടെ ചിത്രവും അതിന്റെ കൂടെ വരുന്നതില്‍ സന്തോഷമാണ്'' എന്ന് റോസ്മിന്‍ വ്യക്തമാക്കി. അതേസമയം, 'പവി കെയര്‍ടേക്കര്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് റോസ്മിന്‍. നടിയുടെ രണ്ടാമത്തെ സിനിമയാണ് അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന കാമ്പസ് ചിത്രമായ ആഘോഷം.
Tags : rosmin christmas agosham movie