Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saurashtra

ശു​ഭ്മാ​ൻ ഗി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കും; സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​റ​ങ്ങും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കും. ഈ ​മാ​സം 22ന് ​സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഗി​ൽ പ​ഞ്ചാ​ബി​ന് വേ​ണ്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങും.

ഗി​ൽ ര​ഞ്ജി​യി​ൽ ക​ളി​ക്കു​മെ​ന്ന കാ​ര്യം പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​നൊ​പ്പം ചേ​രാ​നാ​യി ഗി​ൽ രാ​ജ്ക്കോ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചു.

ഞാ​യ​റാ​യ്ച ഇ​ൻ​ഡോ​റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സാ​ണ് ഗി​ൽ ര​ഞ്ജി പോ​രാ​ട്ട​ത്തി​നാ​യി രാ​ജ്ക്കോ​ട്ടി​ലേ​യ്ക്ക് തി​രി​ച്ച​ത്.

Sports

സൗ​രാ​ഷ്ട്ര​യ്ക്ക് 278 റ​ണ്‍​സ് ലീ​ഡ്

 തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ ലീ​ഡ് ഉ​യ​ർ​ത്തി സൗ​രാ​ഷ്ട്ര. മൂ​ന്നാം​ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സൗ​രാ​ഷ്ട്ര 351 റ​ണ്‍​സ് നേ​ടി. ഇ​തോ​ടെ 278 റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണ് സൗ​രാ​ഷ്ട്ര ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ചി​രാ​ഗ് ജാ​നി​യു​ടെ ഇ​ന്നിം​ഗ്സാ​ണ് സൗ​രാ​ഷ്ട്ര​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. 204 പ​ന്തു​ക​ൾ നേ​രി​ട്ട ചി​രാ​ഗ് നാ​ല് സി​ക്സും 14 ഫോ​റും ഉ​ൾ​പ്പെ​ടെ 152 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. 61 പ​ന്തി​ൽ 52 റ​ണ്‍​സു​മാ​യി പ്രേ​ര​ക് മ​ങ്കാ​ടും ഒ​രു റ​ണ്‍​സു​മാ​യി അ​ന​ഷ് ഗോ​സാ​യു​മാ​ണ് ക്രീ​സി​ൽ.

ചി​രാ​ഗ് ജാ​നി​ക്കു പു​റ​മേ ഹ​ർ​ഷ് ദേ​ശാ​യ് (അ​ഞ്ച്), ഗ​ജ്ജാ​ർ സ​മ്മാ​ർ (31), ജെ​യ് ഗോ​ഹി​ൽ (24), എ.​വി. വാ​സ​വ​ദ (74) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് സൗ​രാ​ഷ്ട്ര​യ്ക്ക് ന​ഷ്ട​മാ​യ​ത്.

മം​ഗ​ല​പു​രം, കെ​സി​എ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സൗ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 160നെ​തി​രെ കേ​ര​ളം 233 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.

കേ​ര​ള​ത്തി​നു വേ​ണ്ടി എം.​ഡി. നി​ധീ​ഷും എ​ൻ.​പി. ബേ​സി​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബാ​ബ അ​പ​രാ​ജി​ത് ഒ​രു വി​ക്ക​റ്റും നേ​ടി.

Latest News

Up