Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scarce

Kottayam

ലാ​റ്റ​ക്‌​സ് ക​ട്ടി​യാ​യി പോ​കു​ന്നു; ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

കോ​​ട്ട​​യം: റ​​ബ​​ര്‍ തോ​​ട്ട​​ങ്ങ​​ളി​​ല്‍ വീ​​പ്പ​​ക​​ളി​​ല്‍ സൂ​​ക്ഷി​​ക്കു​​ന്ന ലാ​​റ്റ​​ക്‌​​സ് ക​​ട്ടി​​യാ​​യി പോ​​കു​​ന്ന​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍ പ്ര​​തി​​സ​​ന്ധി​​യി​​ല്‍. ലാ​​റ്റ​​ക്‌​​സ് വി​​ല്പ​​ന ന​​ട​​ത്തു​​ന്ന ഭൂ​​രി​​ഭാ​​ഗം ക​​ര്‍​ഷ​​ക​​രും റ​​ബ​​ര്‍ തോ​​ട്ട​​ങ്ങ​​ളി​​ല്‍ ത​​ന്നെ വീ​​പ്പ​​ക​​ള്‍ സൂ​​ക്ഷി​​ച്ചു ദി​​വ​​സ​​വും ശേ​​ഖ​​രി​​ക്കു​​ന്ന റ​​ബ​​ര്‍ വീ​​പ്പു​​ക​​ളി​​ല്‍ നി​​റ​​യ്ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്.

എ​​ന്നാ​​ല്‍ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ചൂ​​ട് ക​​ന​​ത്ത​​തോ​​ടെ തോ​​ട്ട​​ങ്ങ​​ളി​​ല്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന വീ​​പ്പി​​ക​​ളി​​ലെ പാ​​ല്‍ ക​​ട്ടി​​യാ​​യി പോ​​കു​​ന്ന​​തു പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. റ​​ബ​​ര്‍ പാ​​ല്‍ സം​​ഭ​​രി​​ക്കു​​ന്ന​​വ​​രു​​ടെ അ​​നാ​​സ്ഥ​​യാ​​ണ് ഇ​​തി​​നു​​കാ​​ര​​ണ​​മെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. ക​​ടു​​ത്ത ചൂ​​ട് നേ​​രി​​ട്ട​​ടി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കൊ​​ണ്ടു​​പോ​​യി ബാ​​ര​​ലു​​ക​​ളി​​ടു​​ന്ന​​തു മൂ​​ല​​വും അ​​മോ​​ണി​​യാ​​യു​​ടെ കു​​റ​​വു​​മാ​​ണ് റ​​ബ​​ര്‍ പാ​​ല്‍ ക​​ട്ട​​യാ​​യി പോ​​കു​​ന്ന​​തി​​നു കാ​​ര​​ണ​​മെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.

ക​​ട്ടി​​യാ​​യി പോ​​യാ​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്കു ലാ​​റ്റ​​ക്‌​​സ് വി​​ല​​യു​​ടെ നാ​​ലി​​ലൊ​​ന്ന് വി​​ല മാ​​ത്ര​​മേ ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. ചൂ​​ടു വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന സാ​​ഹ​​ച​​രൃ​​ത്തി​​ല്‍ തോ​​ട്ട​​ങ്ങ​​ളി​​ലെ ത​​ണ​​ല്‍ ല​​ഭി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മാ​​ത്രം വീ​​പ്പ​​ക​​ള്‍ വ​​യ്ക്കാ​​നും ചൂ​​ടി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ നെ​​റ്റു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നും പാ​​ല്‍ സം​​ഭ​​ര​​ണ​​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​ബി ഐ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Latest News

Up