കോട്ടയം: റബര്‍ തോട്ടങ്ങളില്‍ വീപ്പകളില്‍ സൂക്ഷിക്കുന്ന ലാറ്റക്സ് കട്ടിയായി പോകുന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ലാറ്റക്സ് വില്പന നടത്തുന്ന ഭൂരിഭാഗം കര്‍ഷകരും റബര്‍ തോട്ടങ്ങളില്‍ തന്നെ വീപ്പകള്‍ സൂക്ഷിച്ചു ദിവസവും ശേഖരിക്കുന്ന റബര്‍ വീപ്പുകളില് നിറയ്ക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഏതാനും ദിവസങ്ങളായി ചൂട് കനത്തതോടെ തോട്ടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വീപ്പികളിലെ പാല് കട്ടിയായി പോകുന്നതു പതിവായിരിക്കുകയാണ്. റബര്‍ പാല് സംഭരിക്കുന്നവരുടെ അനാസ്ഥയാണ് ഇതിനുകാരണമെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കടുത്ത ചൂട് നേരിട്ടടിക്കുന്ന പ്രദേശങ്ങളില്‍ കൊണ്ടുപോയി ബാരലുകളിടുന്നതു മൂലവും അമോണിയായുടെ കുറവുമാണ് റബര്‍ പാല് കട്ടയായി പോകുന്നതിനു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
കട്ടിയായി പോയാല്‍ കര്‍ഷകര്‍ക്കു ലാറ്റക്സ് വിലയുടെ നാലിലൊന്ന് വില മാത്രമേ ലഭിക്കുകയുള്ളൂ. ചൂടു വര്‍ധിച്ചുവരുന്ന സാഹചരൃത്തില്‍ തോട്ടങ്ങളിലെ തണല്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ മാത്രം വീപ്പകള്‍ വയ്ക്കാനും ചൂടിനെ പ്രതിരോധിക്കാന്‍ നെറ്റുകള്‍ സ്ഥാപിക്കാനും പാല് സംഭരണക്കാര്‍ തയാറാകണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
Tags : nattu visheshsam Latex becoming scarce