Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Services

സ​​ന്തോ​​ഷ് ട്രോ​​ഫി : കേ​​ര​​ളം X സ​​ര്‍​വീ​​സ​​സ് ഫൈനൽ ഇന്ന്

ധ​​കു​​അ​​ഖാ​​ന (ആ​​സാം): സ​​ന്തോ​​ഷ സീ​​സ​​ണി​​ന്‍റെ ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ ഇ​​ന്ന്. 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ കേ​​ര​​ളം സ​​ര്‍​വീ​​സ​​സി​​നെ നേ​​രി​​ടും. ഉ​​ച്ച​​യ്ക്ക് ഒ​​രു മ​​ണി​​ക്കാ​​ണ് കി​​ക്കോ​​ഫ്. ഫി​​ഫ പ്ല​​സ് ആ​​പ്പി​​ലൂ​​ടെ മ​​ത്സ​​രം ത​​ത്സ​​മ​​യം കാ​​ണാം.

സെ​​മി​​യി​​ല്‍ പ​​ഞ്ചാ​​ബി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം. സ​​ര്‍​വീ​​സ​​സ് 2-0ന് ​​റെ​​യി​​ല്‍​വേ​​സി​​നെ​​യാ​​ണ് സെ​​മി​​യി​​ല്‍ തോ​​ല്‍​പ്പി​​ച്ച​​ത്.

കൊ​​ച്ചി ക​​ണ​​ക്കു ബാ​​ക്കി

2012-13 സീ​​സ​​ണ്‍ ഫൈ​​ന​​ലി​​ല്‍ കൊ​​ച്ചി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍​വ​​ച്ച് പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ല്‍ സ​​ര്‍​വീ​​സ​​സി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക​​ണ​​ക്ക് തീ​​ര്‍​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ പു​​തു​​ത​​ല​​മു​​റ​​യ്ക്കു​​ള്ള​​ത്.

അ​​ന്ന് നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​ക സ​​മ​​യ​​ത്തും ഗോ​​ള്‍ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ന്‍റെ വി​​ധി നി​​ര്‍​ണ​​യി​​ച്ച​​ത് പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. ഷൂ​​ട്ടൗ​​ട്ടി​​ല്‍ 4-3ന്‍റെ ​​ജ​​യ​​ത്തോ​​ടെ സ​​ര്‍​വീ​​സ​​സ് ക​​പ്പു​​യ​​ര്‍​ത്തി. ഗാ​​ല​​റി​​യി​​ല്‍ തി​​ങ്ങി​​നി​​റ​​ഞ്ഞ 35,000 കാ​​ണി​​ക​​ളു​​ടെ ഹൃ​​ദ​​യം പി​​ള​​ര്‍​ന്ന നി​​മി​​ഷം.

08

എ​​ട്ടാം സ​​ന്തോ​​ഷ് ട്രോ​​ഫി കി​​രീ​​ട​​ത്തി​​നാ​​യാ​​ണ് കേ​​ര​​ള​​വും സ​​ര്‍​വീ​​സ​​സും ക​​ള​​ത്തി​​ല്‍ ഇ​​റ​​ങ്ങു​​ന്ന​​ത്. ഇ​​രു ടീ​​മും ഇ​​തു​​വ​​രെ​​യാ​​യി ഏ​​ഴ് ത​​വ​​ണ സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ മു​​ത്തം​​വ​​ച്ചി​​ട്ടു​​ണ്ട്. 2023-24 സീ​​സ​​ണി​​ല്‍ ആ​​യി​​രു​​ന്നു സ​​ര്‍​വീ​​സ​​സ് അ​​വ​​സാ​​നം ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. കേ​​ര​​ള​​മാ​​ക​​ട്ടെ മ​​ഞ്ചേ​​രി​​യി​​ല്‍​ന​​ട​​ന്ന 2021-22 സീ​​സ​​ണി​​ലും. എ​​ന്നാ​​ല്‍, 2024-25 സീ​​സ​​ണ്‍ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​ണ് കേ​​ര​​ളം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഫൈ​​ന​​ലി​​ല്‍ ന​​ഷ്ട​​പ്പെ​​ട്ട ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ല​​ക്ഷ്യം.

02

സ​​ര്‍​വീ​​സ​​സും കേ​​ര​​ള​​വും ത​​മ്മി​​ല്‍ സ​​ന്തോ​​ഷ് ട്രോ​​ഫി ഫൈ​​ന​​ലി​​ല്‍ ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത് ഇ​​തു ര​​ണ്ടാം ത​​വ​​ണ. 2012-13 സീ​​സ​​ണി​​ലാ​​യി​​രു​​ന്നു ഇ​​രു ടീ​​മും ത​​മ്മി​​ല്‍ ഇ​​തി​​നു മു​​മ്പ് ഫൈ​​ന​​ല്‍ അ​​ര​​ങ്ങേ​​റി​​യ​​ത്. അ​​ന്ന് കൊ​​ച്ചി​​യി​​ല്‍ ന​​ട​​ന്ന ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ല്‍, പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ സ​​ര്‍​വീ​​സ​​സ് 4-3ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.

01

2025-26 സീ​​സ​​ണ്‍ സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ കേ​​ര​​ള​​ത്തെ കീ​​ഴ​​ട​​ക്കി​​യ ഏ​​ക ടീ​​മാ​​ണ് സ​​ര്‍​വീ​​സ​​സ്. ഫൈ​​ന​​ല്‍ റൗ​​ണ്ട് ഗ്രൂ​​പ്പ് ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ 1-0ന് ​​ആ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ തോ​​ല്‍​വി. ഈ ​​സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ കേ​​ര​​ള​​ത്തി​​നെ ഗോ​​ള​​ടി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കാ​​തി​​രു​​ന്ന ഏ​​ക ടീ​​മും സ​​ര്‍​വീ​​സ​​സാ​​ണ്.

National

10 ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഇ​ൻ​ഡി​ഗോ​യോ​ട് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ ച​ട്ടം ന​ട​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന സ​ർ​വീ​സു​ക​ൾ പ​ല​തും റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന​തി​നാ​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം.

ഇ​ൻ​ഡി​ഗോ​യു​ടെ 10 ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​ര​ക്ഷാ ച​ട്ടം ന​ട​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ പൈ​ല​റ്റ് ക്ഷാ​മ​ത്തി​ലാ​ണ് ഇ​ൻ​ഡി​ഗോ​യ്ക്ക് വ​ൻ തോ​തി​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന​ത്.

ദി​വ​സ​വും 2200ഓ​ളം സ​ർ​വീ​സു​ക​ളാ​ണ് ഇ​ൻ​ഡി​ഗോ​യ്ക്കു​ള്ള​ത്. 10 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തോ​ടെ ദി​വ​സ​വും 200ലേ​റെ സ​ർ​വീ​സു​ക​ൾ ഇ​ൻ​ഡി​ഗോ​യ്ക്ക് കു​റ​വു വ​രും. സ​ർ​വീ​സു​ക​ൾ കു​റ​യ്ക്കു​മെ​ങ്കി​ലും നേ​ര​ത്തെ​യു​ള്ള എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​മാ​ന​മു​ണ്ടാ​കും.

ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്സ് നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു അ​റി​യി​ച്ചു. ഡി​സം​ബ​ർ ആ​റു വ​രെ മു​ട​ങ്ങി​യ എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്ക് മു​ഴു​വ​ൻ തു​ക​യും റീ​ഫ​ണ്ടാ​യി ന​ൽ​കി​യെ​ന്നു അ​ദ്ദേ​ഹം അ​റി​യി​ച്ചു. ബാ​ക്കി റീ​ഫ​ണ്ടും അ​വ​ശേ​ഷി​ക്കു​ന്ന ബാ​ഗേ​ജു​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി തി​രി​ച്ചു ന​ൽ​കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

National

ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം; ഇ​ൻ​ഡി​ഗോ​യു​ടെ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ​യു​ടെ പ​ത്ത് ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ഇ​ൻ​ഡി​ഗോ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി രാം ​മോ​ഹ​ൻ നാ​യി​ഡു അ​റി​യി​ച്ചു.

ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്സ​ൺ മ​ന്ത്രി​യു​ടെ മു​ന്നി​ൽ കൈ​കൂ​പ്പു​ന്ന ചി​ത്രം അ​ട​ക്കം കേ​ന്ദ്ര​മ​ന്ത്രി പ​ങ്കു​വ​ച്ചു. സി​ഇ​ഒ​യെ ഇ​ന്നും മ​ന്ത്രി വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

അ​മി​ത നി​ര​ക്ക് വ​ർ​ദ്ധ​ന ത​ട​യ​ണം എ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രി​ള​വും ഇ​ൻ​ഡി​ഗോ​യ്ക്ക് ന​ൽ​കി​ല്ലെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​നെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി പൈ​ല​റ്റു​മാ​രു​ടെ വി​ശ്ര​മ സ​മ​യ​ത്തി​നു​ള്ള ച​ട്ട​ങ്ങ​ളി​ൽ അ​ട​ക്കം ഇ​ള​വ് വാ​ങ്ങി​യെ​ടു​ത്ത ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം എ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക​ക​ത്തെ അ​റു​പ​ത് ശ​ത​മാ​നം റൂ​ട്ടു​ക​ളി​ൽ ഇ​ൻ​ഡി​ഗോ മാ​ത്രം സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. ഇ​ത് മ​റി​ക​ട​ക്കാ​നാ​ണ് പ​ത്തു ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ മ​റ്റു വി​മാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം.

മ​ര്യാ​ദ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​കൊ​ണ്ടു പോ​കാ​ൻ ഇ​ൻ​ഡി​ഗോ​യ്ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം ന​ല്കി​യ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​വം​ബ​റി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച സ​ർ​വീ​സു​ക​ൾ മു​ഴു​വ​ൻ ന​ട​ത്താ​ൻ ഇ​ൻ​ഡി​ഗോ​യ്ക്കാ​യി​ല്ലെ​ന്നും ഉ​ത്ത​ര​വ് പ​റ​യു​ന്നു. യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാം ​മോ​ഹ​ൻ നാ​യി​ഡു വ്യ​ക്ത​മാ​ക്കി.

Kerala

എ​ത്യോ​പ്യ​ൻ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്നും ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത

കൊ​ച്ചി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്നും ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത. തി​ങ്ക​ളാ​ഴ്ച ജി​ദ്ദ​യി​ലേ​ക്കു​ള്ള ആ​കാ​ശ് എ​യ​റും ദു​ബാ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ​യും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു.

രാ​ത്രി 11.30 ന് ​ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട സ്പൈ​സ് ജെ​റ്റ് വി​മാ​ന​വും സ​ർ​വീ​സ് ഇ​ന്ന​ത്തേ​ക്ക് പു​ന​ക്ര​മീ​ക​രി​ച്ചു. ജി​ദ്ദ​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത് നി​ര​വ​ധി ഉം​റ തീ​ർ​ഥാ​ട​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​ഗ്നി​പ​ർ​വ​ത ചാ​ര​വും പു​ക​യും വി​മാ​ന​ങ്ങ​ൾ​ക്ക് യ​ന്ത്ര ത​ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​ശ്ന​ങ്ങ​ളു​ള്ള മേ​ഖ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡി​ജി​സി​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഏ​ക​ദേ​ശം 12,000 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി എ​ത്യോ​പ്യ​യി​ലെ ഹെ​യ്‌​ലി ഗു​ബ്ബി അ​ഗ്നി​പ​ർ​വ്വ​തം പൊ​ട്ടി​ത്തെ​റി​ച്ച​ത്. എ​ത്യോ​പ്യ​യി​ലെ അ​ഫാ​ർ മേ​ഖ​ല​യി​ലു​ള്ള ഈ ​അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം കാ​ര​ണം സ​മീ​പ​ത്തെ അ​ഫ്ദെ​റ ഗ്രാ​മം മു​ഴു​വ​ൻ ചാ​ര​ത്തി​ൽ മൂ​ടി​യി​രു​ന്നു. സ്ഫോ​ട​നം എ​ർ​ത അ​ലെ, അ​ഫ്ദെ​റ ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​റി​യ ഭൂ​ച​ല​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന ക​ട്ടി​യു​ള്ള ചാ​ര​ത്തി​ന്‍റെ ക​രി​മേ​ഘ പ​ട​ലം ചെ​ങ്ക​ട​ൽ ക​ട​ന്ന് യെ​മ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് വ്യാ​പി​ച്ചു. ഈ ​ചാ​ര​ക്കൂ​മ്പാ​ര​ത്തി​ന്‍റെ ക​ട്ടി​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ ഡ​ൽ​ഹി, ഹ​രി​യാ​ണ, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

 

Kerala

സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്‍​പ്ര​സ്

 

ക​ണ്ണൂ​ര്‍: വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ളി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്‍​പ്ര​സ്. കു​വൈ​ത്തി​ൽ നി​ന്നും മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും വെ​ട്ടി​ക്കു​റ​ച്ച​ത്.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ കു​റ​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും.

സ​മ്മ​ർ ഷെ​ഡ്യൂ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കു​വൈ​ത്ത്, അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ർ​ജ, ജി​ദ്ദ, ബ​ഹ്റൈ​ൻ, ദ​മാം, റാ​സ​ൽ​ഖൈ​മ, മ​സ്ക​ത്ത് റൂ​ട്ടു​ക​ളി​ൽ ആ​ഴ്ച​യി​ൽ 96 സ​ർ​വീ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​ന്‍റ​ർ ഷെ​ഡ്യൂ​ളി​ൽ ഇ​ത് 54 ആ​യി കു​റ​യും. ക​ണ്ണൂ​രി​ൽ നി​ന്ന് ഇ​നി കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ, ജി​ദ്ദ, ദ​മാം റൂ​ട്ടി​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ര്‍​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.

Latest News

Up