Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shines

കാഞ്ചീപുരം സാരിയിൽ തിളങ്ങി നിർമല

ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ദി​​​വ​​​സം രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ന​​​ത് കൈ​​​ത്ത​​​റി പാ​​​ര​​​ന്പ​​​ര്യം ത​​​ന്‍റെ വ​​​സ്ത്ര​​​ധാ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന പ​​​തി​​​വ് ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ ഇ​​​ത്ത​​​വ​​​ണ​​​യും തെ​​​റ്റി​​​ച്ചി​​​ല്ല. ബ​​​ജ​​​റ്റി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തോ​​​ടൊ​​​പ്പം​​​ത​​​ന്നെ ത​​​ന്‍റെ വ​​​സ്ത്ര​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കു​​​ന്ന നി​​​ർ​​​മ​​​ല ത​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഒ​​​ന്പ​​​താം ബ​​​ജ​​​റ്റി​​​ൽ അ​​​ണി​​​ഞ്ഞ​​​ത് ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ പൈ​​​തൃ​​​കം വി​​​ളി​​​ച്ചോ​​​തു​​​ന്ന കാ​​​ഞ്ചീ​​​പു​​​രം സി​​​ൽ​​​ക്ക് സാ​​​രി​​​യാ​​​യി​​​രു​​​ന്നു.
മ​​​ജ​​​ന്ത നി​​​റ​​​ത്തി​​​ലു​​​ള്ള സാ​​​രി​​​യും അ​​​തി​​​ലെ സ്വ​​​ർ​​​ണ​​​നി​​​റ​​​മു​​​ള്ള ച​​​തു​​​ര ഡി​​​സൈ​​​നു​​​ക​​​ളും (ക​​​ട്ടം) സാ​​​രി​​​യു​​​ടെ കോ​​​ഫി-​​​ബ്രൗ​​​ണ്‍ നി​​​റ​​​ത്തി​​​ലു​​​ള്ള ബോ​​​ർ​​​ഡ​​​റും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടു​​​ണ്ട്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കാ​​​ഞ്ചീ​​​പു​​​രം പ്ര​​​ദേ​​​ശ​​​ത്ത് കൈ​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ക്കു​​​ന്ന സി​​​ൽ​​​ക്ക് സാ​​​രി​​​ക​​​ളാ​​​യ കാ​​​ഞ്ചീ​​​പു​​​രം സാ​​​രി​​​ക​​​ൾ അ​​​തി​​​ന്‍റെ അ​​​തു​​​ല്യ​​​മാ​​​യ കൈ​​​ത്ത​​​റി വി​​​ദ്യ​​​കൊ​​​ണ്ടു ലോ​​​ക​​​പ്ര​​​സി​​​ദ്ധ​​​മാ​​​ണ്.

ഭൗ​​​മ​​​സൂ​​​ചി​​​ക പ​​​ദ​​​വി​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള കാ​​​ഞ്ചീ​​​പു​​​രം സാ​​​രി​​​ക​​​ൾ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ദി​​​വ​​​സ​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ പ്രാ​​​ദേ​​​ശി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ചാ​​​ര​​​ണം​​​കൂ​​​ടി​​​യാ​​​ണ് നി​​​ർ​​​മ​​​ല ന​​​ട​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ൽ ബി​​​ഹാ​​​റി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​യ മ​​​ധു​​​ബ​​​നി ക​​​ല​​​യെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന സാ​​​രി​​​യു​​​ടു​​​ത്ത നി​​​ർ​​​മ​​​ല മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ണാ​​​ട​​​ക, ബം​​​ഗാ​​​ൾ, ഒ​​​ഡീ​​​ഷ, തെ​​​ലു​​​ങ്കാ​​​ന തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ത​​​ന​​​ത് സാ​​​രി​​​ക​​​ൾ ധ​​​രി​​​ച്ചു ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Latest News

Up