x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത​ല ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് അ​വാ​ർ​ഡു​ക​ളി​ൽ തി​ള​ങ്ങി വ​യ​നാ​ട്


Published: January 20, 2026 07:55 AM IST | Updated: January 20, 2026 07:55 AM IST

ക​ൽ​പ്പ​റ്റ: കൊ​ല്ലം ആ​ശ്ര​മ മൈ​താ​നി​യി​ൽ 21വ​രെ ന​ട​ത്തു​ന്ന ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന​ത​ല ക്ഷീ​ര സം​ഗ​മ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഉ​ള്ള വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​ക്കൊ​ണ്ട് വ​യ​നാ​ട് ജി​ല്ല തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം കൈ​വ​രി​ച്ചു.

ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത​ല​ത്തി​ൽ ക്ഷീ​ര​മേ​ഖ​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​ന്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ മി​ക​ച്ച ക്ഷീ​ര​സം​ഘ​ത്തി​നു​ള്ള വ​ർ​ഗീ​സ് കു​ര്യ​ൻ അ​വാ​ർ​ഡ് മീ​ന​ങ്ങാ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സ്വ​ന്ത​മാ​ക്കി.

ക്ഷീ​ര സ​ഹ​കാ​രി അ​വാ​ർ​ഡ് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗം എം.​വി. മോ​ഹ​ൻ​ദാ​സ്- ബ​ത്തേ​രി ക്ഷീ​ര സം​ഘം, വ​നി​താ വി​ഭാ​ഗം ഷ​മീ​മ സു​ബൈ​ർ- മ​ക്കി​യാ​ട് ക്ഷീ​ര സം​ഘം, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗം കെ.​ആ​ർ. ശ്രീ​നി​വാ​സ​ൻ, മി​ക​ച്ച ക്ഷീ​ര​സം​ഘം പ്രൊ​ക്യൂ​ർ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് കെ.​എ​ൻ. ഷാ​ജി-​വാ​കേ​രി ക്ഷീ​ര സം​ഘം എ​ന്നി​വ​ർ സ്വ​ന്ത​മാ​ക്കി.

കേ​ര​ള ക്ഷീ​ര ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡു​ക​ളി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ശ്രീ​മ​തി സു​ധാ സു​രേ​ന്ദ്ര​ൻ- മൂ​പ്പൈ​നാ​ട് ക്ഷീ​ര​സം​ഘം ക​ര​സ്ഥ​മാ​ക്കി.

Tags : nattu vishesham Wayanad shines

Recent News

Up