Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ssk Fund

പി​എം ശ്രീയി​ല്‍ ഒ​പ്പി​ട്ടു; ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന എ​സ്എ​സ്കെ ഫ​ണ്ടി​ന്‍റെ ആ​ദ്യ ഗ​ഡു കേ​ര​ള​ത്തി​ന് ല​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന എ​സ്എ​സ്കെ ഫ​ണ്ടി​ന്‍റെ ആ​ദ്യ ഗ​ഡു കേ​ര​ള​ത്തി​ന് ല​ഭി​ച്ചു. 92.41 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടും മൂ​ന്നും ഗ​ഡു പി​ന്നാ​ലെ ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​പ്പി​ട്ട​ത് നി​ല​വി​ൽ നേ​ട്ട​മാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ളം സ​മ​ര്‍​പ്പി​ച്ച 109 കോ​ടി രൂ​പ​യി​ലാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​ത്. നോ​ണ്‍ റ​ക്ക​റിം​ഗ് ഇ​ന​ത്തി​ല്‍ 17 കോ​ടി​യാ​ണ് ഇ​നി കി​ട്ടാ​നു​ള്ള​ത്.

ക​രാ​റി​ൽ​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ട് പോ​യെ​ങ്കി​ലും കേ​ന്ദ്ര​ത്തി​നു ക​ത്ത് അ​യ​ച്ചി​രു​ന്നി​ല്ല. നി​ല​വി​ല്‍ ക​ത്ത് വൈ​കി​പ്പി​ച്ച​ത് നേ​ട്ട​മാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പ​ദ്ധ​തി​യി​ല്‍‌​നി​ന്ന് പി​ന്മാ​റു​ന്ന​തി​ലെ കാ​ര്യ​ത്തി​ല്‍ സം​ശ​യ​ങ്ങ​ൾ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഫ​ണ്ട് കി​ട്ടി​യ​തോ​ടെ സി​പി​ഐ​ക്കും വി​ഷ​യ​ത്തി​ല്‍ ക​ടു​ത്ത എ​തി​ർ​പ്പ പ്ര​ക​ടി​പ്പി​ക്കാ​നാ​കി​ല്ല. ക​ത്ത് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ ക​ത്ത് അ​യ​ക്കാ​തെ കേ​ര​ളം വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​യ​ല്ലാ​തെ പി​എം ശ്രീ​യി​ല്‍​നി​ന്നു കേ​ര​ളം ഔ​ദ്യോ​ഗി​ക​മാ​യി പി​ന്മാ​റി എ​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന് രേ​ഖാ​മൂ​ലം അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഉ​ട​ന്‍ ക​ത്ത​യ​യ്ക്കും എ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഗ​ഡു സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത്.

Latest News

Up