Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Statue

രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ എ​ഡ്വി​ൻ ലൂ​ട്ടി​യ​ൻ​സി​ന്‍റെ പ്ര​തി​മ മാ​റ്റി, പ​ക​രം സ്ഥാ​പി​ക്കു​ക രാ​ജാ​ജി​യു​ടെ പ്ര​തി​മ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ എ​ഡ്വി​ൻ ലൂ​ട്ടി​യ​ൻ​സി​ന്‍റെ പ്ര​തി​മ മാ​റ്റി സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗ​വ​ർ​ണ​ർ ജ​ന​റ​ലാ​യ സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ പ്ര​തി​മ സ്ഥാ​പി​​ച്ചു. ത​ന്‍റെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ 'മ​ൻ കി ​ബാ​ത്തി​ലൂ​ടെ' പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തെ അ​ടി​മ​ത്ത​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ്രി​ട്ടീ​ഷ് വാ​സ്തു​ശി​ല്പി​യാ​യ എ​ഡ്വി​ൻ ലൂ​ട്ടി​യ​ൻ​സി​ന്‍റെ പ്ര​തി​മ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഇ​തി​ന്റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ഇ​ന്ന് 'രാ​ജാ​ജി ഉ​ത്സ​വം' സം​ഘ​ടി​പ്പി​ച്ചു. ഈ ​ച​ട​ങ്ങി​ൽ സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ പ്ര​തി​മ രാ​ഷ്ട്ര​പ​തി ഭ​വ​ന്‍റെ സെ​ൻ​ട്ര​ൽ കോ​ർ​ട്ട് യാ​ർ​ഡി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

രാ​ജാ​ജി​യു​ടെ ജീ​വി​ത​ത്തെ​യും സം​ഭാ​വ​ന​ക​ളെ​യും കു​റി​ച്ച് ഫെ​ബ്രു​വ​രി 24 മു​ത​ൽ മാ​ർ​ച്ച് ഒന്ന് വ​രെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ലൂ​ട്ടി​യ​ൻ​സ് ഡ​ൽ​ഹി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗ​ത്തെ രാ​ഷ്ട്ര​പ​തി ഭ​വ​ൻ, ഇ​ന്ത്യ ഗേ​റ്റ് തു​ട​ങ്ങി​യ പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത് എ​ഡ്വി​ൻ ലൂ​ട്ടി​യ​ൻ​സ് ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം ഇ​ന്ത്യ​യു​ടെ സ്വ​ന്തം നേ​താ​വി​ന് അ​വി​ടെ ഇ​ടം ന​ൽ​കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

International

മ​ഹാ​വി​ഷ്ണു ശി​ൽ​പ്പം പൊ​ളി​ച്ചു​മാ​റ്റി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​യ്‌​ല​ൻ​ഡ്

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡ്-​കം​ബോ​ഡി​യ അ​തി​ർ​ത്തി​യി​ലെ മ​ഹാ​വി​ഷ്ണു ശി​ൽ​പ്പം പൊ​ളി​ച്ചു​മാ​റ്റി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​യ്‌​ല​ൻ​ഡ്. ശി​ൽ​പ്പം സ്ഥാ​പി​ച്ച സ്ഥ​ലം മ​ത​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​മ​ല്ലെ​ന്നും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം.

ശി​ൽ​പ്പം പൊ​ളി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 2014-ൽ ​നി​ർ​മി​ച്ച ശി​ൽ​പ്പ​മാ​ണ് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ താ​യ് സൈ​നി​ക​ർ പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

താ​യ്‌​ല​ൻ​ഡി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ചോം​ഗ് അ​ൻ മാ​യി​ലാ​ണ് ശി​ൽ​പ്പം സ്ഥാ​പി​ച്ചി​രു​ന്ന​ത്. പി​ന്നാ​ലെ ഇ​തി​നെ അ​തി​ർ​ത്തി​യു​ടെ അ​ട​യാ​ള​മാ​യി കം​ബോ​ഡി​യ​ൻ സൈ​ന്യം വി​ശേ​ഷി​പ്പി​ച്ചു. ഇ​തൊ​ഴി​വാ​ക്കി ഭൂ​മി​യി​ൽ പ​ര​മാ​ധി​കാ​രം സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ശി​ൽ​പ്പം പൊ​ളി​ച്ചു​മാ​റ്റി​യ​തെ​ന്നാ​ണ് താ​യ്‌​ല​ൻ​ഡി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഹി​ന്ദു​മ​തം ഉ​ൾ​പ്പെ​ടെ എ​ല്ലാ മ​ത​ങ്ങ​ളെ​യും ത​ങ്ങ​ൾ തു​ല്യ​മാ​യി ബ​ഹു​മാ​നി​ക്കു​ന്ന​താ​യും താ​യ്‌​ല​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

National

മ​ധു​ര​യി​ൽ എം​ജി​ആ​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്തു; പ്ര​തി​ഷേ​ധം

ചെന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ സ്ഥാ​പ​ക​നു​മാ​യ എം.​ജി. രാ​മ​ച​ന്ദ്ര​ന്‍റെ പ്ര​തി​മ ത​ക​ർ​ത്തു. 35 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ധു​ര​യി​ൽ സ്ഥാ​പി​ച്ച പ്ര​തി​മ​യാ​ണ് ത​ക​ർ​ത്ത​ത്.

തി​രു​പ്പ​റം​കു​ണ്ഡ്രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​വ​ണി​യ​പു​ര​ത്തെ പ്ര​ശ​സ്ത​മാ​യ ജ​ല്ലി​ക്ക​ട്ട് വേ​ദി​ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന 3.5 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

എ​ഐ​എ​ഡി​എം​കെ ഭാ​ര​വാ​ഹി​ക​ൾ സ്ഥ​ല​ത്തെ​ത്തി കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം പ്ര​തി​മ പു​നഃ​സ്ഥാ​പി​ച്ചു. ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി ജി​ല്ലാ നേ​താ​ക്ക​ൾ ആ​വ​ണി​യാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Latest News

Up