District News
കുളത്തൂപ്പുഴ: കുളത്തുപ്പുഴ ചോഴിയക്കോട് മിൽപ്പാലത്തിനടുത്തു കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു.
മടത്തറ കൊല്ലായിൽ സത്യമംഗലം ഹസ്ന മൻസിലിൽ നുജുമുദീൻ -സജീന ദമ്പതികളുടെ മകൻ മുഹമ്മദ് അഹ്സൻ (17) ആണ് മരിച്ചത്.
ചിതറ പരുത്തി എസ്എൻഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയായ അഹ്സൻ കഴിഞ്ഞ മൂന്നിനു സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കുളത്തുപ്പുഴ ചോഴിയക്കോട് ഭാഗത്തെ കല്ലടയാറ്റിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ശക്തമായ ഒഴുക്കിൽ അകപ്പെട്ട അഹ്സനെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽഎത്തിക്കുകയായിരുന്നു.ഗുരുതരപരിക്കുകളോടെതിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഹ്സൻ മരണപ്പെട്ടത്.
Kerala
കൊരട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. കൊരട്ടി കട്ടപ്പുറം പൊറത്തൂർ വീട്ടിൽ ജൂബിയുടെ മകൻ അലൻ ജെയ്സ് (18) ആണ് മരിച്ചത്.
കൊരട്ടി എംഎഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. സുഹൃത്തുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേ കറുകുറ്റി അപ്പോളോ ആശുപത്രിക്കുസമീപം ബൈക്ക് നിയന്ത്രണംവിട്ട് അപകടം സംഭവിച്ചുവെന്നാണ് കരുതുന്നത്. സുഹൃത്തിനു സാരമായ പരിക്കേറ്റു.
ഇന്നലെ പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. അങ്കമാലിയിൽ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു അലനും സുഹൃത്തും. ഗുരുതരമായി പരിക്കേറ്റ അലനെ അപ്പോളോ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സംസ്കാരം പിന്നീട്.അലന്റെ അമ്മ ജിൻസി വിദേശത്താണ്. സഹോദരങ്ങൾ: ആൻലിൻ ജെയ്സ്, ജെനിഫർ ജെയ്സ്.
District News
നെടുമങ്ങാട്: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. ആര്യനാട്, പറണ്ടോട് പുറത്തിപ്പാറ വിഭാ ഭവനിൽ വിജയകുമാറിന്റെ മകൻ വിധു (20) വാണ് മരിച്ചത്.
ആര്യനാട് -കുളപ്പട റോഡിൽ തോളൂർ പെട്രോൾ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ബാർബർ ഷോപ്പിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡരികിലെ പുല്ലിലേക്ക് ബൈക്ക് തെറ്റിപ്പോയതോടെ നിയന്ത്രണം നഷ്ടപ്പെടുകയും യുവാവിന്റെ തല സമീപത്തെ പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു.
തിരുവനന്തപുരം ചാക്ക ഐടിഐയിൽ പമ്പ് ഓപ്പറേറ്റിംഗ് കോഴ്സ് വിദ്യാർഥിയായിരുന്നു വിധു. മാതാവ് ദീപ വിതുരയിലെ പെട്രോൾ പന്പ് ജീവനക്കാരിയാണ്. പിതാവ് വിജയകുമാർ കൂലിപ്പണിക്കാരനാണ്. സഹോദരങ്ങൾ: വിഭ, വിവേക്.
National
നന്ദുർബാർ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ സ്കൂൾ ബസ് കൊക്കയിലേക്കു മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. 15 വിദ്യാർഥികൾക്കു ഗുരുതരമായി പരിക്കേറ്റു.
അമിലിബാരി ഗ്രാമത്തിലായിരുന്നു അപകടം. 150 അടി താഴ്ചയിലേക്കാണു ബസ് മറിഞ്ഞത്. മഹോൻബാരി ആശ്രമം സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. സമീപഗ്രാമങ്ങളിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
District News
നെടുങ്കണ്ടം: സുഹൃത്തുക്കളുമൊത്ത് മീന്‍ പിടിക്കുന്നതിനിടെ ചെക്ക് ഡാമിലേക്കു കാല്‍വഴുതി വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. പത്തിനിപ്പാറ കൊച്ചിടത്തിനാട് രാജേഷ് - രാജി ദമ്പതികളുടെ മകന് അനന്ദു കൃഷ്ണനാണ് (16) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പാമ്പാടുംപാറ പത്തിനിപ്പാറയിലുള്ള ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. അനന്ദുവും മൂന്നു സുഹൃത്തുക്കളുമൊത്ത് വീടിനു സമീപമുള്ള ചെക്കുഡാമില്‍ മീന്‍പിടിക്കാന്‍ പോയിരുന്നു. ഇതിനിടെ അനന്ദു കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ പ്രദേശവാസികളെ വിവരം അറിയിച്ചതനുസരിച്ച് ഇവര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നെടുങ്കണ്ടത്തുനിന്നു ഫയര്‍ഫോഴ്സ് എത്തി ഒന്നര മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് അനന്ദുവിനെ കണ്ടെത്തിയത്. മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നെടുങ്കണ്ടം ദീപ്തി കോളജ് വിദ്യാര്‍ഥിയാണ് അനന്ദു കൃഷ്ണന്. സ്വാതി ഏക സഹോദരിയാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
District News
കോഴിക്കോട്: കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ വെള്ളം കെട്ടിക്കിടന്ന മാലിന്യക്കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരണമടഞ്ഞു.
ആലുവ സ്വദേശി മുഹമ്മദ് സിനാലന്(15) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സിനാന് കൊടിയത്തൂര്‍ ബുഹാരി ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു.
ഒക്ടോബര്‍ 20നാണ് അപകടം നടന്നത്. കൊടിയത്തൂര്‍ ആലിങ്ങലിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ മാലിന്യ ടാങ്കിനായി നിര്‍മിച്ച കുഴിയില്‍ കുട്ടി വീഴുകയായിരുന്നു.
മഴ പെയ്ത് കുഴിയാകെ വെള്ളം നിറഞ്ഞിരുന്നു. പന്തിന് പിന്നാലെ ഓടിയപ്പോള്‍ കുഴിയില്‍ വീണുപോവുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു.
Kerala
കൊച്ചി: ആലുവയിൽ തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാൻ മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് സുഹൃത്തുകളും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു.
സിനാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വയലക്കാട് വീട്ടിൽ സുധിറിന്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ.
Kerala
കൊല്ലം: വിദ്യാർഥി സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
റിപ്പോർട്ട് തേടി. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സംഭവം അതീവ ദുഃഖകരമാണെന്നും മന്ത്രി പ്രതികരിച്ചു.
കുറ്റക്കാർക്കെതിരേ മുഖ്യം നോക്കാതെ നടപടിയെടുക്കും. ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.
Kerala
കൊല്ലം: സ്കൂളില്‍വച്ച് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.
കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.