Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Studio

ദീ​പി​ക​യു​ടെ പ്ര​സ​ക്തി​യേ​റു​ന്ന കാ​ല​ഘ​ട്ടം: കർദിനാൾ മാർ ജോർജ് കൂവക്കാട്

കോ​​​ട്ട​​​യം: നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യി ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ത്ര​​​​ധ​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​ ദീ​​​പി​​​ക​​​യു​​​ടെ പ്ര​​​സ​​​ക്തി​​​യേ​​​റു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​തെ​​​ന്ന് മ​​​താ​​​ന്ത​​​ര സം​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര‍്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രി​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് കൂ​​​വ​​​ക്കാ​​​ട്.

എ​​​​ന്താ​​​​ണു സ​​​​ത്യ​​​​മെ​​​​ന്ന് അ​​​​റി​​​​യാ​​​​ൻ വ​​​​യ്യാ​​​​ത്ത ഇ​​​​ക്കാ​​​​ല​​​​ത്ത് ന​​​​മു​​​​ക്ക് വി​​​​ശ്വ​​​​സി​​​​ക്കാ​​​​വു​​​​ന്ന ദീ​​​​പ​​​​സ്തം​​​​ഭ​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണ്. അ​​​​വി​​​​ടെ​​​​യാ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടെ പ്ര​​​​സ​​​​ക്തി​​​​യേ​​​​റു​​​​ന്ന​​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സി​​​​ല്‍ പു​​​​തു​​​​താ​​​​യി നി​​​ർ​​​മി​​​ച്ച സ്റ്റു​​​​ഡി​​​​യോ​​​​യു​​​​ടെ വെ​​ഞ്ച​​രി​​പ്പും ഉ​​​​ദ്ഘാ​​​​ട​​​​ന​​വും നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ ജോ​​​ർ​​​ജ് കൂ​​​വ​​​ക്കാ​​​ട്.

കേ​​​​ര​​​​ള സ​​​​ഭ​​​​യി​​​​ലെ ന​​​​മ്മു​​​​ടെ പൂ​​​​ർ​​​​വി​​​​ക​​​​ന്മാ​​​​രു​​​​ടെ ദീ​​​​ർ​​​​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​വും സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള അ​​​​വ​​​​രു​​​​ടെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​മാ​​​ണ് ദീ​​​പി​​​ക​​​യു​​​ടെ സ്ഥാ​​​പ​​​നം. ലാ​​​​ഭേ​​​​ച്ഛ കൂ​​​​ടാ​​​​തെ ന​​​​ന്മ​​​​ചെ​​​​യ്തു​​​കൊ​​​ണ്ടും മൂ​​​​ല്യ​​​​ങ്ങ​​​​ൾ മു​​​​റു​​​​കെ പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​മു​​​​ള്ള പ​​​​ത്ര​​​​ധ​​​​ർ​​​​മ​​​​മാ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടേ​​​​ത്. ഇ​​​​ത് അ​​​​ങ്ങേ​​​​യ​​​​റ്റം ആ​​​​ദ​​​​ര​​​​വോ​​​​ടെ​​​​യാ​​​​ണു താ​​​​ൻ കാ​​​​ണു​​​​ന്ന​​​​ത്. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ പ​​​​ല​​​​പ്പോ​​​​ഴും പ​​​​റ​​​​യാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ട​​​​ത് ഇ​​​​ട​​​​ർ​​​​ച്ച​​​​യു​​​​ള്ള വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​ണെ​​​​ന്ന്.

അ​​​​തേ ആ​​​​ൾ​​​​ക്കാ​​​​ർ വാ​​​​യി​​​​ക്കാ​​​​റു​​​​ള്ളു. അ​​​​ത്ത​​​​ര​​​​മൊ​​​​രു കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ത്യം അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള ദൗ​​​​ത്യ​​​​മാ​​​​ണ് ദീ​​​​പി​​​​ക നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​ത്. ലാ​​​​ഭം നോ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​തൊ​​​​ക്കെ വി​​​​റ്റൊ​​​​ഴി​​​​ഞ്ഞ് എ​​​​ന്നേ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​കാ​​​​മാ​​​​യി​​​​രു​​​​ന്നു. ചി​​​​ല മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലും പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന​​​​ത്. സ​​​​മൂ​​​​ഹ​​​​ന​​​​ന്മ​​​​യ്ക്കു​​​​വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും അ​​​​വ​​​​രെ ഉ​​​​ണ​​​​ർ​​​​ത്താ​​​​നു​​​​മാ​​​​ണ് ദീ​​​​പി​​​​ക ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്ഥാ​​​​പക പി​​​​താ​​​​ക്ക​​​​ന്മാ​​​​ർ മു​​​​ത​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധത​​​​യാ​​​​ണ​​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.


ദീ​​​പി​​​ക​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ പ്ലാറ്റ് ഫോം ​​​കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കോ​​​ട്ട​​​യ​​​ത്തു പു​​​തി​​​യ സ്റ്റു​​​ഡി​​​യോ തു​​​റ​​​ന്ന​​​ത്. രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ചീ​​​ഫ് എ​​​ഡി​​​റ്റ​​​ര്‍ റ​​​വ. ഡോ. ​ ​​ജോ​​​ര്‍ജ് കു​​​ടി​​​ലി​​​ല്‍, ചീ​​​ഫ് കോ​​​ര്‍ഡി​​​നേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ഫാ. ​ ​​ജി​​​നോ പു​​​ന്ന​​​മ​​​റ്റ​​​ത്തി​​​ല്‍, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ (അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍) ഫാ. ​​​ര​​​ഞ്ജി​​​ത്ത് ആ​​​ലു​​​ങ്ക​​​ല്‍, കൊ​​​ച്ചേ​​​ട്ട​​​ന്‍ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ന്‍ചി​​​റ സി​​​എം​​​ഐ, ചി​​​ത്ര​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ ഫാ. ​​​ജേ​​​ക്ക​​​ബ് കൂ​​​രോ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up