Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Talent

Alappuzha

ജെ​കെ​വി ബ​ഹു​മു​ഖ പ്ര​തി​ഭ: ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വ​ർ​ക്കി എ​ന്ന ജെ​കെ​വി ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്നെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ഹി​ത്യ​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ജെകെ​വി​യു​ടെ അ​നു​സ്മ​ര​ണ​വും സാ​ഹി​ത്യ മാ​ധ്യ​മ പു​ര​സ്കാ​ര വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​കാ​ർ ജ​ന​റ​ൽ ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര​വും വി​ശ്വ​ദീ​പം പു​ര​സ്കാ​ര​വും ജെ​കെ​വിക്ക് ​കൈ​പ്പ​റ്റാ​ൻ സാ​ധി​ക്കാ​ഞ്ഞ​ത് പ്ര​തീ​ക്ഷി​ക്കാ​തെ വ​ന്ന ആ​ക​സ്മി​ക മ​ര​ണം കൊ​ണ്ടാ​ണെ​ന്ന് പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ അ​നു​സ്മ​രി​ച്ചു. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​തോ​മ​സ് ക​ല്ലു​ക​ളം, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ്‌ പ്രാ​യി​ക്ക​ളം, ഡോ. ​സ​ന്തോ​ഷ്‌ ജെ​കെ​വി, വ​ർ​ഗീ​സ് ആ​ന്‍റ​ണി, വി.​ജെ. ലാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ.​കെ. ബി​ജു​രാ​ജ് സാ​ഹി​ത്യ പു​ര​സ്കാ​ര​വും എ​സ്. വി​ജ​യ​കു​മാ​ർ മാ​ധ്യ​മ പു​ര​സ്കാ​ര​വും ഏ​റ്റു​വാ​ങ്ങി.

Latest News

Up