ആലപ്പുഴ: ജോസഫ് കാഞ്ഞിരത്തിങ്കൽ വർക്കി എന്ന ജെകെവി ബഹുമുഖ പ്രതിഭയായിരുന്നെന്ന് രമേശ് ചെന്നിത്തല. സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ജെകെവിയുടെ അനുസ്മരണവും സാഹിത്യ മാധ്യമ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികാർ ജനറൽ ഫാ. ആന്റണി ഏത്തയ്ക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. സാഹിത്യ അക്കാഡമി പുരസ്കാരവും വിശ്വദീപം പുരസ്കാരവും ജെകെവിക്ക് കൈപ്പറ്റാൻ സാധിക്കാഞ്ഞത് പ്രതീക്ഷിക്കാതെ വന്ന ആകസ്മിക മരണം കൊണ്ടാണെന്ന് പ്രഫ. നെടുമുടി ഹരികുമാർ അനുസ്മരിച്ചു. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഫാ. തോമസ് കല്ലുകളം, ജോസഫ് വാഴയ്ക്കൻ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, ഡോ. സന്തോഷ് ജെകെവി, വർഗീസ് ആന്റണി, വി.ജെ. ലാലി എന്നിവർ പ്രസംഗിച്ചു. ആർ.കെ. ബിജുരാജ് സാഹിത്യ പുരസ്കാരവും എസ്. വിജയകുമാർ മാധ്യമ പുരസ്കാരവും ഏറ്റുവാങ്ങി.
Tags : nattu visheshsam JKV is multifaceted talent