Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taliban

ജനങ്ങളെ നാലായി വിഭജിച്ചു; അഫ്ഗാനിൽ അടിമത്തം നിയമവിധേയം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ നി​യ​മ​വ്യ​വ​സ്ഥ​യെ അ​ടി​മു​ടിമാ​റ്റി താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം പു​തി​യ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം പു​റ​ത്തി​റ​ക്കി. താ​ലി​ബാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്‌​സദ ഒ​പ്പി​ട്ട പു​തി​യ നി​യ​മം, ജ​ന​ങ്ങ​ളെ നാ​ലു വിഭാഗങ്ങളായി തി​രി​ക്കു​ക​യും ഓ​രോ വി​ഭാ​ഗ​ത്തി​നും വ്യ​ത്യ​സ്ത ശി​ക്ഷ​ക​ൾ നി​ശ്ച​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തോ​ടെ അഫ്ഗാനിൽ പൗരവകാശവും സ​മ​ത്വവും ഇല്ലാതാകുകയാണ്.

സാ​മൂ​ഹി​ക വി​ഭ​ജ​നം

പു​തി​യ നി​യ​മപ്ര​കാ​രം അ​ഫ്ഗാ​ൻ സ​മൂ​ഹ​ത്തെ നാ​ലാ​യി ത​രം​തി​രി​ച്ചി​രി​ക്കു​ന്നു:

മ​ത​പ​ണ്ഡി​ത​ർ (ഉ​ല​മ/​മു​ല്ല​മാ​ർ)- ഇ​വ​ർ കു​റ്റം ചെ​യ്താ​ൽ "ഉ​പ​ദേ​ശം' ന​ൽ​കി വി​ട്ട​യ​ക്കും. ഇ​വ​ർ​ക്കു നി​യ​മ​ത്തി​നു മു​ന്നി​ൽ പൂ​ർണ പ​രി​ര​ക്ഷ​. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.

ഉ​ന്ന​ത കു​ല​ജാ​ത​ർ (അ​ഷ്‌​റ​ഫ്)- ഇ​വ​ർ​ക്കു കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ സ​മ്മ​ൻ​സ് ന​ൽ​കു​ക​യും തു​ട​ർ​ന്ന് ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്യും.

മ​ധ്യ​വ​ർ​ഗം- ഇ​വ​ർ ചെ​യ്യു​ന്ന കു​റ്റ​ങ്ങ​ൾ​ക്കു ത​ട​വു​ശി​ക്ഷ ല​ഭി​ക്കും.

താ​ഴ്ന്ന വി​ഭാ​ഗം- പാ​വ​പ്പെ​ട്ട​വ​രും പാ​ർ​ശ്വ​വത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ഈ ​വി​ഭാ​ഗ​ത്തി​നു ത​ട​വു​ശി​ക്ഷ​യ്ക്കു പു​റ​മെ അ​തി​ക്രൂ​ര​മാ​യ ശാ​രീ​രി​ക ശി​ക്ഷ​ക​ളും (ചാ​ട്ട​വാ​റ​ടി ഉ​ൾ​പ്പെ​ടെ) ല​ഭി​ക്കും.

തിരിച്ചുവരുന്നു അ​ടി​മ​ത്തം

അ​ന്താ​രാഷ്‌ട്ര തലത്തിൽ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള "അ​ടി​മ​ത്തം' പു​തി​യ നി​യ​മ​സം​ഹി​ത​യി​ൽ ഉൾപ്പെടുത്തിയിരിക്കുന്നു എ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​യാ​ണ്. നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ "സ്വ​ത​ന്ത്ര മ​നു​ഷ്യ​ർ' എ​ന്നും "അ​ടി​മ​ക​ൾ' എ​ന്നും വേ​ർ​തി​രി​ച്ചു കാ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ത് ആ​ധു​നി​ക ലോ​ക​ത്ത് അ​ടി​മ​ത്ത​ത്തെ നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തിനു തു​ല്യ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​കൾ ചൂണ്ടിക്കാണിക്കുന്നു.

കോടതി പേരിനു മാത്രം

പു​തി​യ നി​യ​മ​പ്ര​കാ​രം പ്ര​തി​ക​ൾ​ക്ക് അ​ഭി​ഭാ​ഷ​ക​നെ വ​യ്ക്കാ​ൻ അ​വ​കാ​ശ​മി​ല്ല. കു​റ്റ​സ​മ്മ​ത​മൊ​ഴി​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും മാ​ത്ര​മാ​ണു ശി​ക്ഷാ​വി​ധി​ക്ക് ആ​ധാ​രം. സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണ​മോ തെ​ളി​വെ​ടു​പ്പോ പു​തി​യ നി​യ​മ​ത്തി​ൽ നി​ർ​ബ​ന്ധ​മ​ല്ല. ഡാ​ൻ​സ് ചെ​യ്യു​ന്ന​തും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇ​തൊ​രു നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ​ല്ല, മ​റി​ച്ച് അ​ധി​കാ​ര​ത്തി​ലു​ള്ള​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന വി​വേ​ച​ന​പ​ര​മാ​യ നി​യ​മ​മാ​ണ്. മ​ത​നേ​താ​ക്ക​ൾ നി​യ​മ​ത്തി​നു മു​ക​ളി​ലാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം താ​ലി​ബാ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​നകൾ ചൂണ്ടിക്കാണിക്കുന്നു.

നി​യ​മം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ന്താ​രാഷ്‌ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം. നീ​തി എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി ല​ഭി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്ന ആ​ഗോ​ള ത​ത്വം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​തോ​ടെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.

International

അ​തി​ർ​ത്തി​യി​ൽ 200ല​ധി​കം താ​ലി​ബാ​ൻ സൈ​നി​ക​രെ വ​ധി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഫ്ഗാ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 200ല​ധി​കം താ​ലി​ബാ​ന്‍ സേ​നാം​ഗ​ങ്ങ​ളും ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ.

ഏ​റ്റു​മു​ട്ട​ലി​ല്‍ 23 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പാ​ക്കി​സ്ഥാ​ന്‍ പ​റ​ഞ്ഞു. നേ​ര​ത്തേ 58 പാ​ക് സൈ​നി​ക​ര്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പാ​ക് സൈ​ന്യം ക​ണ​ക്കു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ 19 സൈ​നി​ക പോ​സ്റ്റു​ക​ളും ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് പാ​ക് സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​നും തെ​ഹ്‌​രീ​കെ താ​ലി​ബാ​ന്‍ പാ​ക്കി​സ്ഥാ​ൻ(​ടി​ടി​പി) എ​ന്ന പാ​ക്കി​സ്ഥാ​നി താ​ലി​ബാ​നും യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് അ​തി​ര്‍​ത്തി​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പാ​ക് സൈ​ന്യം അ​റി​യി​ച്ചു.

താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി ചെ​റു​ത്തെ​ന്നും താ​ലി​ബാ​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍​ത്ത​താ​യും പാ​ക് സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു.

'സ്വ​ന്തം മ​ണ്ണി​ലെ ഐ​എ​സ് സാ​ന്നി​ധ്യ​ത്തി​ന് നേ​രേ പാ​ക്കി​സ്ഥാ​ൻ ക​ണ്ണ​ട​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ന് ഞ​ങ്ങ​ളു​ടെ ക​ര, വ്യോ​മ അ​തി​ര്‍​ത്തി​ക​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​നാ​ല്‍ ഒ​രു ആ​ക്ര​മ​ണ​ത്തി​നും മ​റു​പ​ടി ന​ല്‍​കാ​തി​രി​ക്കി​ല്ല. പാ​ക്കി​സ്ഥാ​ൻ അ​വ​രു​ടെ രാ​ജ്യ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന ഐ​എ​സ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ക​യോ ഇ​സ്‌​ലാ​മി​ക് എ​മി​റേ​റ്റി​ന് കൈ​മാ​റു​ക​യോ ചെ​യ്യ​ണം. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​ള്‍​പ്പെ​ടെ ലോ​ക​ത്തെ പ​ല​രാ​ജ്യ​ങ്ങ​ള്‍​ക്കും ഐ​എ​സ് ഒ​രു ഭീ​ഷ​ണി​യാ​ണ്'.-​താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

International

അ​ഫ്ഗാ​നി​ലെ ഒ​രി​ഞ്ച് മ​ണ്ണി​നു വേ​ണ്ടി​യും ക​രാ​റു​ണ്ടാ​ക്കാ​ൻ ത​യാ​റ​ല്ല; ട്രം​പി​ന് മ​റു​പ​ടി​യു​മാ​യി താ​ലി​ബാ​ൻ

ന്യൂ​ഡ​ൽ​ഹി: ബാ​ഗ്രാം എ​യ​ർ​ബേ​സ് തി​രി​കെ വേ​ണ​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ച് താ​ലി​ബാ​ൻ.

ചി​ല​ർ രാ​ഷ്ട്രീ​യ​ക​രാ​റി​ലൂ​ടെ സൈ​നി​ക​താ​വ​ളം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​നാ​യി അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യെ​ന്നും ചി​ല​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​ഫ്ഗാ​നി​ലെ ഒ​രി​ഞ്ച് മ​ണ്ണി​ന് വേ​ണ്ടി​യും ക​രാ​റു​ണ്ടാ​ക്കാ​ൻ ത​ങ്ങ​ൾ ത​യാ​റ​ല്ലെ​ന്ന് അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ഫ​സി​ഹു​ദ്ദീ​ൻ ഫി​ത്ര​ത്ത് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ര​ദേ​ശി​ക സ​മ​ഗ്ര​ത​ക്കു​മാ​ണ് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ഗ്രാം വി​മാ​ന​ത്താ​വ​ളം അ​മേ​രി​ക്ക​ൻ സേ​ന​യ്ക്കു തി​രി​ച്ചു ത​ന്നി​ല്ലെ​ങ്കി​ൽ മോ​ശം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. ര​ണ്ടു പ​തി​റ്റാ​ണ്ട് നീ​ണ്ട അ​ഫ്ഗാ​ൻ അ​ധി​നി​വേ​ശ​ത്തി​ൽ അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ മു​ഖ്യ​താ​വ​ള​മാ​യി​രു​ന്ന ബാ​ഗ്രാം തി​രി​ച്ചു​കി​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ട്രം​പ് വ്യാ​ഴാ​ഴ്ച​യാ​ണു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Latest News

Up