x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താലിബാനുമായി പ്രായോഗികമായി ഇടപെടണമെന്ന് ഇന്ത്യ


Published: December 12, 2025 12:45 AM IST | Updated: December 12, 2025 12:45 AM IST

യു​​​എ​​​ൻ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​നു​​​മാ​​​യി പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് ഇ​​​ന്ത്യ ഐ​​​ക്യ​​​രാ​​​ഷ്ട്ര​​​സ​​​ഭ​​​യു​​​ടെ സു​​​ര​​​ക്ഷാ കൗ​​​ൺ​​​സി​​​ലി​​​ൽ പ​​​റ​​​ഞ്ഞു.

ശി​​​ക്ഷ​​​ണ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ എ​​​ക്കാ​​​ല​​​ത്തെ​​​യുംപോ​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ തു​​​ട​​​രും. ക​​​ഴി​​​ഞ്ഞ നാ​​​ല​​​ര വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​ത് നാം ​​​ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

ഐ​​​ക്യ​​​രാ​​​ഷ്്ട്ര​​​സ​​​ഭ​​​യും അ​​​ന്താ​​​രാ​​​ഷ്്ട്ര സ​​​മൂ​​​ഹ​​​വും അ​​​ഫ്ഗാ​​​ൻ ജ​​​ന​​​ത​​​യ്ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

അ​​​ഫ്ഗാ​​​ൻ ജ​​​ന​​​ത​​​യു​​​ടെ വി​​​ക​​​സ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ഇ​​​ന്ത്യ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും സ​​​ഭ​​​യി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി പ​​​ർ​​​വ​​​ത​​​നേ​​​നി ഹ​​​രീ​​​ഷ് പ​​​റ​​​ഞ്ഞു. അ​​​തോ​​​ടൊ​​​പ്പം, ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള തീ​​​വ്ര​​​വാ​​​ദ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നും ഹ​​​രീ​​​ഷ് ആ​​​ഹ്വാ​​​നം ചെ​​​യ്തു.

വ്യാ​​​പാ​​​രപാ​​​ത​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചും അ​​​തി​​​ർ​​​ത്തി​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടും അ​​​ഫ്ഗാ​​​നു മേ​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന​​​തി​​​നെ​​​യും ഹ​​​രീ​​​ഷ് വി​​​മ​​​ർ​​​ശി​​​ച്ചു. അ​​​ഫ്ഗാ​​​നി​​​​​​സ്ഥാ​​​നി​​​​​​ൽ സ​​​മാ​​​ധാ​​​ന​​​വും സ്ഥി​​​ര​​​ത​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​ന്ത്യ നി​​​ല​​​കൊ​​​ള്ളു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Tags : engagement India Taliban UN UN security council

Recent News

Up