International
യുഎൻ: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി പ്രായോഗികമായി ഇടപെടുകയാണ് വേണ്ടതെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പറഞ്ഞു.
ശിക്ഷണ മാർഗങ്ങൾ ഉപയോഗിച്ചാൽ എക്കാലത്തെയുംപോലെ സ്ഥിതിഗതികൾ തുടരും. കഴിഞ്ഞ നാലര വർഷങ്ങളായി ഇത് നാം കണ്ടുകൊണ്ടിരിക്കുന്നു.
ഐക്യരാഷ്്ട്രസഭയും അന്താരാഷ്്ട്ര സമൂഹവും അഫ്ഗാൻ ജനതയ്ക്ക് ഗുണകരമാകുന്ന തരത്തിലുള്ള നയങ്ങൾ സ്വീകരിക്കണം.
അഫ്ഗാൻ ജനതയുടെ വികസനം ഉറപ്പുവരുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. അതോടൊപ്പം, ഭീകരസംഘടനകൾ അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെടുന്നത് തടയണമെന്നും ഹരീഷ് ആഹ്വാനം ചെയ്തു.
വ്യാപാരപാതകൾ ഉപയോഗിച്ചും അതിർത്തികൾ അടച്ചിട്ടും അഫ്ഗാനു മേൽ പാക്കിസ്ഥാൻ സമ്മർദം ചെലുത്തുന്നതിനെയും ഹരീഷ് വിമർശിച്ചു. അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി വർഷങ്ങളായി ഇന്ത്യ നിലകൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) മനുഷ്യരാശിയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയിൽ ഇടംപിടിച്ചു ദീപാവലി.
യുനെസ്കോയുടെ ഇന്റർ ഗവണ്മെന്റൽ കമ്മിറ്റി യോഗം ഡൽഹിയിലെ ചെങ്കോട്ടയിൽ പുരോഗമിക്കുന്പോഴാണ് പട്ടികയിൽ ദീപാവലിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം.
ഡൽഹി ആതിഥേയത്വം വഹിക്കുന്ന അദൃശ്യ സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള യുനെസ്കോയുടെ 20-ാമത് സെഷനിൽ പ്രതിനിധികൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള 67 നാമനിർദേശങ്ങൾ വിലയിരുത്തിയാണ് ദീപാവലിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
കേരളത്തിൽനിന്നുള്ള കൂടിയാട്ടം, മുടിയേറ്റ്, കോൽക്കത്തയിലെ ദുർഗാപൂജ, ഗുജറാത്തിലെ ഗർബ, കുംഭമേള, യോഗ, നവ്റൂസ് തുടങ്ങിയ 15 സാംസ്കാരിക പൈതൃകങ്ങളോടൊപ്പമാണു ദീപാവലിയും പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
രാജ്യമെങ്ങും ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി പട്ടികയിൽ ഇടം പിടിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. യുനെസ്കോ പട്ടികയിൽ ഇടം പിടിച്ചത് ദീപാവലിയുടെ ആഗോള ജനപ്രീതി ഇനിയും വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
International
ടെൽ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിൽ കീഴടങ്ങിയ രണ്ടു പലസ്തീനികളെ ഇസ്രേലി സേന വെടിവച്ചു കൊല്ലുന്ന വീഡിയോ പുറത്തുവന്നു.
ജനിൻ നഗരത്തിൽ ഇസ്രേലി സേന നടത്തുന്ന റെയ്ഡിനിടെയായിരുന്നു സംഭവം.കെട്ടിടത്തിൽനിന്നു കൈകൾ ഉയർത്തി പുറത്തുവന്ന നിരായുധരായ രണ്ടു പേരെ ഇസ്രേലി സേന വെടിവച്ചു കൊന്നുവെന്നാണ് ആരോപണം.
ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ള രണ്ടുപേരും പിടികിട്ടാപ്പുള്ളികളായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ഇസ്രേലി വൃത്തങ്ങൾ പ്രതികരിച്ചു.
ഇസ്രേലി നടപടിയെ അപലപിക്കുന്നതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.
STHREEDHANAM
ദിനംതോറും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുകയാണ്. ഉറ്റവരാലും ഉടയവരാലും അക്രമികളാലും ആക്രമിക്കപ്പെടുന്നവരായി ഇന്ന സ്ത്രീകള്‍ മാറി. നിത്യേന നാം കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഈ വാദത്തെ സാധൂകരിക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ ലോകത്ത് ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നെന്ന് റിപ്പോ മായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരിക്കുകയാണ്. യുഎന്‍ വുമണ്‍, യുഎന്‍ ഓഫീസ് ഓഫ് ഡ്രഗ് ആന്റ് ക്രൈം എന്നിവ സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
2024 -ല്‍ മാത്രം 50,000 സ്ത്രീകള്‍ ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നും അതില്‍ തന്നെയും വീട്ടുകാരുടെയും പങ്കാളികളുടെയും അതിക്രമങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം കൊലപാതകങ്ങളില്‍ 60 ശതമാനവും സ്വന്തം കുടുംബാംഗങ്ങളോ പങ്കാളികളോ ആണ് കുറ്റവാളികള്‍.
ഓരോ ദിവസവും ശരാശരി 137 സ്ത്രീകള്‍ സ്വന്തം കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. നിലവിലത്തെ പങ്കാളികളോ മുന്‍ പങ്കാളികളോ ആണ് ആ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളെന്നും ജീവിത സാഹചര്യവും സ്വാര്‍ഥ ചിന്താഗതിയും സൈബര്‍ സ്റ്റോക്കിംഗ് പോലെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങള്‍ കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം കൊലകള്‍ കൂടുതലായി നടക്കുന്നത് ആഫ്രിക്കയിലാണ്. ഒരു ലക്ഷം സ്ത്രീകളില്‍ മൂന്നുപേര്‍ എന്ന നിരക്കിലാണ് ആഫ്രിക്കയില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത്.
അതിക്രമങ്ങള്‍ തടയാന്‍ യുഎന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍
* അതിക്രമങ്ങള്‍ തടയുന്നതിനായി അടിയന്തരവും ഏകോപിതവുമായ നടപടികൾ വേണം.
* നിയമ പരിരക്ഷ ശക്തമാക്കുക.
* ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ജുഡീഷ്യല്‍ സംവിധാനം കൊണ്ടുവരിക.
* സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും ഇടപെടാനും സാധിക്കുന്ന ഏജന്‍സികളെ ഏകോപിപ്പിക്കുക.
* അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുക.
* ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്തുക.
International
ടെഹ്റാൻ: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി യുഎൻ. നിലവിൽ സംഘർഷഭരിതമായ മേഖലയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് യുഎസ് ആക്രമണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. ഒന്നിനും സൈനിക നടപടി പരിഹാരമല്ല. മുന്നോട്ടേക്കുള്ള ഏക മാർഗം നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഘർഷം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യത വർധിച്ചുവരികയാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
അതേസമയം, വിവിധ ലോകരാജ്യങ്ങളും യുഎസ് നടപടിയെ വിമർശിച്ച് രംഗത്തെത്തി. ക്യൂബ, ചിലി, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അപലപിച്ചത്. കൂടാതെ, സംഘർഷം അവസാനിപ്പിക്കാനും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇസ്രയേല്‍- ഇറാന് സംഘര്‍ഷത്തിന്റെ പത്താം ദിവസമാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഫോർദോ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്നും സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ട്രംപ് ഇറാന് നൽകി.