x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച് ദീപാവലിയും


Published: December 11, 2025 03:28 AM IST | Updated: December 11, 2025 03:28 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, ശാ​​​സ്ത്ര, സാം​​​സ്കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​യു​​​ടെ (യു​​​നെ​​​സ്കോ) മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ അ​​​ദൃ​​​ശ്യ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടംപി​​​ടി​​​ച്ചു ദീ​​​പാ​​​വ​​​ലി.

യു​​​നെ​​​സ്കോ​​​യു​​​ടെ ഇ​​​ന്‍റ​​​ർ ഗ​​​വ​​​ണ്‍മെ​​​ന്‍റ​​​ൽ ക​​​മ്മി​​​റ്റി യോ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്പോ​​​ഴാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ദീ​​​പാ​​​വ​​​ലി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള പ്ര​​​ഖ്യാ​​​പ​​​നം.

ഡ​​​ൽ​​​ഹി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന അ​​​ദൃ​​​ശ്യ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള യു​​​നെ​​​സ്കോ​​​യു​​​ടെ 20-ാമ​​​ത് സെ​​​ഷ​​​നി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 67 നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ദീ​​​പാ​​​വ​​​ലി​​​യെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള കൂ​​​ടി​​​യാ​​​ട്ടം, മു​​​ടി​​​യേ​​​റ്റ്, കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ദു​​​ർ​​​ഗ​​​ാപൂ​​​ജ, ഗു​​​ജ​​​റാ​​​ത്തി​​​ലെ ഗ​​​ർ​​​ബ, കും​​​ഭ​​​മേ​​​ള, യോ​​​ഗ, ന​​​വ്റൂ​​​സ് തു​​​ട​​​ങ്ങി​​​യ 15 സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​ണു ദീ​​​പാ​​​വ​​​ലി​​​യും പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്യ​​​മെ​​​ങ്ങും ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ദീ​​​പ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്സ​​​വ​​​മാ​​​യ ദീ​​​പാ​​​വ​​​ലി പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ച്ച​​​തി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്വാ​​​ഗ​​​തം ചെ​​​യ്തു. യു​​​നെ​​​സ്കോ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ച്ച​​​ത് ദീ​​​പാ​​​വ​​​ലി​​​യു​​​ടെ ആ​​​ഗോ​​​ള ജ​​​ന​​​പ്രീ​​​തി ഇ​​​നി​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

Tags : UNESCO heritage list Diwali UN

Recent News

Up