ന്യൂഡൽഹി: ഇറ്റാലിയൻ പാചകകലയ്ക്ക് യുനെസ്കോയുടെ പൈതൃകപദവി. ബുധനാഴ്ച ന്യൂഡൽഹിയിൽ ചേർന്ന യുനെസ്കോ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.
കുടുംബത്തിലും സമൂഹത്തിലും ബന്ധങ്ങൾ ശക്തിപ്പെടുന്നതിൽ ഇറ്റാലിയൻ പാചകം വലിയ പങ്കുവഹിക്കുന്നതായി ഏജൻസി വിലയിരുത്തി.
പാചകമെന്നാൽ ഇറ്റലിക്കാർക്ക് സംസ്കാരവും പാരന്പര്യവും സന്പത്തുമാണെന്ന് പ്രധാനമന്ത്രി ജോർജിയ മലോണി പ്രതികരിച്ചു.
ഇറ്റാലിയൻ വിഭവമായ പിസായ്ക്ക് നേരത്തേതന്നെ പൈതൃകപദവി ലഭിച്ചിട്ടുള്ളതാണ്.