ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലെ വാർഡുകളുടെ എണ്ണം 300 ആയി ഉയർത്താൻ തെലുങ്കാന സർക്കാർ ഉത്തരവിട്ടു. നിലവിൽ 150 വാർഡുകളാണുള്ളത്.
ഹൈദരാബാദിനു സമീപമുള്ള 27 നഗര തദ്ദേശ സ്ഥാപനങ്ങൾ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിൽ ലയിപ്പിച്ചതോടെയാണ് വാർഡുകളുടെ എണ്ണം ഇരട്ടിയായത്. നിലവിലെ ഭരണസമിതി കാലാവധി ഫെബ്രുവരിയിൽ അവസാനിക്കും.