Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theftcase

ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് മ​ദ്യം മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് മ​ദ്യം മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി തേ​നാ​ട​ത്ത് പ​റ​മ്പി​ല്‍ വി​ജീ​ഷ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ക്കോ​ടി​യി​ലെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് സം​ഭ​വം.

വി​ജീ​ഷ് മ​ദ്യം മോ​ഷ്ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ സ്ഥാ​പ​ന​ത്തി​ല്‍ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് വി​ജീ​ഷ് കു​റ്റം ചെ​യ്ത​താ​യി സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ നേ​ര​ത്തെ​യും മ​ദ്യം മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

 

Latest News

Up