x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ‌​ച്ച; 27 പ​വ​ൻ ന​ഷ്ട​മാ​യ​താ​യി പ​രാ​തി


Published: December 20, 2025 12:45 AM IST | Updated: December 20, 2025 12:45 AM IST

ഉ​ളി​ക്ക​ൽ: ക​ണ്ണൂ​ർ ഉ​ളി​ക്ക​ലി​ൽ നു​ച്യാ​ട്ടെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ‌​ച്ച. 27 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​മാ​യ​താ​യാ​ണ് പ​രാ​തി. വ്യാ​ഴാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഉ​ളി​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ ദി​വ​സം രാ​വി​ലെ ആ​റ് മ​ണി​യോ​ടെ പ്ര​വാ​സി​യെ സ്വീ​ക​രി​ക്കാ​ൻ ഭാ​ര്യ​യും മ​ക​ളും ബ​ന്ധു​വി​നൊ​പ്പം കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പി​താ​വ് മാ​ത്ര​മാ​യി​രു​ന്നു.

ഏ​ഴ് മ​ണി​യോ​ടെ പി​താ​വ് പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നു​ച്യാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി. വീ​ടി​ന്‍റെ വാ​തി​ൽ പൂ​ട്ടാ​തെ ചാ​രി​യി​ട്ടു. ഈ ​സ​മ​യ​മാ​കാം ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ട​ങ്ങി​യെ​ത്തി​യ പി​താ​വ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല.

വൈ​കു​ന്നേ​രം പ്ര​വാ​സി​യും കു​ടും​ബ​വും തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ​ത്. വീ​ട്ടി​ലും പ​രി​സ​ര​ത്തും സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് സം​ഘ​വും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

Tags : kannur theftcase ulickal kerala police

Recent News

Up